പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്‌ഘാടനം നാളെ പ്രധാനമന്ത്രി നിർവ്വഹിക്കും
Posted On:
29 MAY 2022 11:47AM by PIB Thiruvananthpuram
പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിന് നാളെ (മേയ് 30ന്) രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി സമാരംഭം കുറിക്കും . സ്‌കൂളിൽ പോകുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പുകൾ പ്രധാനമന്ത്രി കൈമാറും. കുട്ടികൾക്കുള്ള പിഎം കെയേഴ്‌സിന്റെ പാസ്‌ബുക്കും ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ആരോഗ്യ കാർഡും പരിപാടിയിൽ കുട്ടികൾക്ക് കൈമാറും.
2020 മാർച്ച് 11 മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ, മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ കോവിഡ് -19 മഹാമാരി മൂലം നഷ്ടപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായിട്ടാണ് 2021 മെയ് 29 ന് പ്രധാനമന്ത്രി കുട്ടികൾക്കായുള്ള പിഎം കെയേഴ്സ് പദ്ധതി ആരംഭിച്ചത് . കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും ഉറപ്പാക്കുക, അവർക്ക് താമസം , വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ എന്നിവയിലൂടെ അവരെ ശാക്തീകരിക്കുക, സ്വയംപര്യാപ്തമായ നിലനിൽപ്പിന് അവരെ സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിലൂടെയും ആരോഗ്യ ഇൻഷുറൻസിലൂടെയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യും. കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി pmcaresforchildren.in എന്ന പോർട്ടൽ ആരംഭിച്ചു. കുട്ടികൾക്കുള്ള അംഗീകാര പ്രക്രിയയും മറ്റെല്ലാ സഹായങ്ങളും സുഗമമാക്കുന്ന ഏകജാലക സംവിധാനമാണ് പോർട്ടൽ.
-ND-
(Release ID: 1829126)
Visitor Counter : 143
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada