ആയുഷ്
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 25 ദിവസത്തെ കൗണ്ട്‌ഡൗൺ അടയാളപ്പെടുത്തികൊണ്ട് ഹൈദരാബാദിൽ ആയിരക്കണക്കിന് ആളുകൾ യോഗ ഉത്സവിൽ പങ്കു ചേർന്നു
പോസ്റ്റഡ് ഓണ്‍:
27 MAY 2022 12:21PM by PIB Thiruvananthpuram
ന്യൂഡൽഹി: മെയ് 27, 2022
അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ (IDY2022) 25 ദിവസത്തെ കൗണ്ട്‌ഡൗൺ അടയാളപ്പെടുത്തുന്നതിനായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഇന്ന് ഹൈദരാബാദിൽ നടന്ന യോഗ ഉത്സവിൽ പങ്കു ചേർന്നു. തെലങ്കാന സർക്കാരിന്റെ പിന്തുണയോടെ കേന്ദ്ര ആയുഷ് മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.
തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ , കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, കേന്ദ്ര ആയുഷ്, വനിതാ ശിശു വികസന മന്ത്രാലയം സഹ മന്ത്രി ഡോ. മുൻജ്പാറ മഹേന്ദ്രഭായ് കലുഭായ് എന്നിവരും പങ്കെടുത്തു.
'യോഗ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക’ എന്നതായിരുന്നു ഉത്സവത്തിന്റെ പ്രമേയം.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (എംഡിഎൻഐവൈ) നടത്തിയ പരിപാടിയിൽ പതിനായിരത്തിലധികം യോഗ പ്രേമികൾ സാമാന്യ യോഗ അഭ്യാസക്രമം (സിവൈപി) അവതരിപ്പിച്ചു.
ചടങ്ങിൽ സംസാരിച്ച ശ്രീ സർബാനന്ദ സോനോവാൾ, ലോകമെമ്പാടും നടക്കുന്ന യോഗാ ആഘോഷങ്ങൾ യോഗ ദിനത്തിലുടനീളം റിലേ ചെയ്യപ്പെടുന്ന "ഗാർഡിയൻ റിംഗ്" എന്ന പരിപാടി പ്രഖ്യാപിച്ചു. എല്ലാ വർഷവും അന്താരാഷ്ട്ര യോഗ ദിനത്തിൽ വിദേശത്തുള്ള മിഷനുകൾ യോഗ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഗാർഡിയൻ റിംഗ് പ്രവർത്തനം വിവിധ മിഷനുകളിൽ നിന്നുള്ള ഈ ഫീഡുകൾ ഒരുമിച്ച് ചേർക്കും. പ്രാദേശിക സമയം രാവിലെ 6 മണിക്ക് ഉദയ സൂര്യന്റെ നാടായ ജപ്പാനിൽ നിന്ന് സ്ട്രീമിംഗ് ആരംഭിക്കും, തുടർന്ന് പടിഞ്ഞാറോട്ട് നീങ്ങും. ഡിഡി ഇന്ത്യയിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.
ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനാചരണം കർണാടകയിലെ മൈസൂരുവിൽ നടക്കും. അവിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹുജന പങ്കാളിത്തത്തോടെയുള്ള യോഗാ പ്രദർശനം നയിക്കും.
RRTN/SKY
( റിലീസ് ഐ.ഡി: 1828744)
സന്ദര്‍ശക കൗണ്ടര്‍ : 203