പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരത് ഡ്രോൺ മഹോത്സവ് 2022  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 26 MAY 2022 10:10AM by PIB Thiruvananthpuram

രാജ്യത്തെ  ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവം   ഭാരത് ഡ്രോണ്‍ മഹോത്സവ് 2022   മെയ് 27 ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

കിസാന്‍ ഡ്രോണ്‍ പൈലറ്റുമാരുമായും പ്രധാനമന്ത്രി സംവദിക്കും, ഡ്രോണ്‍ എക്സിബിഷന്‍ സെന്ററില്‍  അദ്ദേഹം ഓപ്പണ്‍ എയര്‍ ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ കാണുകയും സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുകയും ചെയ്യും.

മെയ് 27, 28 എന്നീ തീയതികളിലായി രണ്ട് ദിവസത്തെ പരിപാടിയായാണ് ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 നടക്കുന്നത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, വിദേശ നയതന്ത്രജ്ഞര്‍, സായുധ സേന, കേന്ദ്ര സായുധ പോലീസ് സേനകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി 1600-ലധികം പ്രതിനിധികള്‍ മഹോത്സവത്തില്‍ പങ്കെടുക്കും. 70-ലധികം പ്രദര്‍ശകര്‍ ഡ്രോണുകളുടെ വിവിധ ഉപയോഗങ്ങള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, ഉല്‍പ്പന്ന ലോഞ്ചുകള്‍, പാനല്‍ ചര്‍ച്ചകള്‍, പറക്കല്‍ പ്രദര്‍ശനം,  ഇന്ത്യയില്‍ നിര്‍മ്മിച്ച ഡ്രോണ്‍ ടാക്‌സി പ്രോട്ടോടൈപ്പിന്റെ പ്രദര്‍ശനം , പാനൽ ചർച്ചകൾ , പ്രദർശന പറക്കൽ തുടങ്ങിയവയ്ക്കും   മഹോത്സവം സാക്ഷ്യം വഹിക്കും.

--ND--



(Release ID: 1828462) Visitor Counter : 183