പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മേയ് 26 ന് ഹൈദരാബാദും ചെന്നൈയും സന്ദര്‍ശിക്കും
തമിഴ്‌നാട്ടില്‍ 31,400 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും
പദ്ധതികള്‍ പശ്ചാത്തലസൗകര്യ വികസനം അഭിവൃദ്ധിപ്പെടുത്തും, ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കും, ഈ മേഖലയിലെ ജീവിതം സുഗമാക്കുന്നതിന് പ്രചോദനം നല്‍കും.
ഐ.എസ്.ബി ഹൈദരാബാദ് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലും 2022 ലെ പിജി.പി ക്ലാസിന്റെ ബിരുദദാന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും
Posted On:
24 MAY 2022 3:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മേയ് 26 ന് ഹൈദരാബാദും ചെന്നൈയും സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 2 മണിക്ക് പ്രധാനമന്ത്രി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ഹൈദ്രാബാദിന്റെ (ഐ.എസ്.ബി ഹൈദരാബാദ് ) 20 വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷത്തില്‍ പങ്കെടുക്കുകയും 2022 ലെ ബിരുദാനന്തര ബിരുദ (പി.ജി.പി) ക്ലാസ്സിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയും ചെയ്യും. വൈകുന്നേരം 5:45ന്, ചെന്നൈയിലെ ജെ.എല്‍.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഏകദേശം 31,400 കോടിയിലധികം വരുന്ന 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ചെന്നൈയില്‍
പശ്ചാത്തലസൗകര്യ വികസനം അഭിവൃദ്ധിപ്പെടുത്തുന്നതിനും ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ സുഗമമായ ജീവിതത്തിന് ഉത്തേജനം നല്‍കുന്നതിനുമുള്ള മുന്നോട്ടുള്ള ഒരു ചുവടുവെപ്പിന്റെ ഭാഗമായി, പ്രധാനമന്ത്രി ചെന്നൈയിൽ 31,400 കോടിയിലധികം രൂപ ചെലവുവരുന്ന 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. മേഖലയിലെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ പരിവര്‍ത്തനപരമായ സ്വാധീനം ചെലുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികള്‍ സഹായകരമാകും.
ചെന്നൈയില്‍ 2900 കോടി രൂപയിലേറെ ചെലവുവന്ന അഞ്ച് പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മധുര-തേനി (റെയില്‍വേ ഗേജ് മാറ്റല്‍ പദ്ധതി), 500 കോടിയിലേറെ രൂപചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതി എത്തപ്പെടലിന് സൗകര്യമൊരുക്കുകയും മേഖലയിലെ വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. താംബരത്തിനും ചെങ്കല്‍പട്ടിനുമിടയില്‍ 590 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം റെയില്‍വേ ലൈന്‍ കൂടുതല്‍ സബര്‍ബന്‍ സര്‍വീസുകളുടെ നടത്തിപ്പിന് സൗകര്യമൊരുക്കുകയും, അങ്ങനെ കൂടുതല്‍ തെരഞ്ഞെടുക്കല്‍ (ഓപ്ഷന്‍) വാഗ്ദാനം ചെയ്യുകയും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
യഥാക്രമം ഏകദേശം 850 കോടി രൂപയും 910 കോടി രൂപയും ചെലവഴിച്ച് നിര്‍മ്മിച്ച '' എന്നൂര്‍-തിരുവള്ളുവര്‍-ബംഗലൂരു-പുതുച്ചേരി-നാഗപട്ടണം-മധുരൈ-തുത്തുക്കുടി-പ്രകൃതിവാതക പൈപ്പ്‌ലൈന്‍ (ഇ.ടി.ബി.പി.എന്‍.എം.ടി.പി.എല്‍) പദ്ധതിയുടെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്നൂര്‍-ചെങ്കല്‍പട്ട് ഭാഗവും 271 കിലോമീറ്റര്‍ നീളമുള്ള തിരുവള്ളൂര്‍-ബെംഗളൂരു ഭാഗവും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള പ്രകൃതി വാതക വിതരണം സുഗമമാക്കും.
പ്രധാനമന്ത്രി ആവാസ് യോജന-നഗരം പദ്ധതിക്ക് കീഴില്‍ 116 കോടി രൂപ ചെലവില്‍ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 1152 വീടുകളുടെ ഉദ്ഘാടനപരിപാടിക്കും സാക്ഷ്യം വഹിക്കും.
28,500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആറ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
14,870 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഇത് ബംഗളുരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയത്തില്‍ 2-3 മണിക്കൂര്‍ കുറയ്ക്കുന്നതിന് സഹായിക്കും. 5850 കോടി രൂപയുടെ ചെലവില്‍ നിര്‍മ്മിക്കുന്ന 21 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചെന്നൈ തുറമുഖത്തെ മധുരവോയലുമായി (ദേശീയപാത-4) ബന്ധിപ്പിക്കുന്ന 4 പാത ഡബിള്‍ ഡെക്കര്‍ എലിവേറ്റഡ് റോഡ്. ചരക്ക് വാഹനങ്ങള്‍ക്ക് ചെന്നൈ തുറമുഖത്തേക്ക് സമീപിക്കുന്നത് 24 മണിക്കൂറും ഇത് സുഗമമാക്കും. യഥാക്രമം 3870 കോടി രൂപയും 720 രൂപയും ചെലവില്‍ നിര്‍മ്മിക്കുന്ന ദേശീയപാത-844ലെ 94 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 4 വരി നെരലുരു മുതല്‍ ധര്‍മ്മപുരി ഭാഗവും ദേശീയപാത-227ലെ 31 കിലോമീറ്റര്‍ നീളമുള്ള മീന്‍സുരുട്ടി മുതല്‍ ചിദംബരം വരെയുള്ള ഭാഗങ്ങളിലെ 2 വരിപാതയും , ഇത് ഈ മേഖലയില്‍ തടസ്സമില്ലാത്ത ബന്ധിപ്പിക്കല്‍ ലഭ്യമാക്കും.
ചെന്നൈ എഗ്‌മോര്‍, രാമേശ്വരം, മധുരൈ, കാട്പാടി, കന്യാകുമാരി എന്നീ അഞ്ച് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പരിപാടിയില്‍ നടക്കും. 1800 കോടിയിലധികം രൂപ ചെലവിട്ട് പൂര്‍ത്തീകരിക്കുന്ന ഈ പദ്ധതിയി ആധുനിക സൗകര്യങ്ങളിലൂടെ യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.
ചെന്നൈയിലെ 1400 കോടി രൂപയിലധികം ചെലവുവരുന്ന ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇത് ഒന്നിലധികം ഗതാഗതമാര്‍ഗ്ഗങ്ങളിലൂടെ (ഇന്റര്‍മോഡല്‍) തടസ്സമില്ലാത്ത ചരക്ക് നീക്കവും വിവിധോദ്ദേശ പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.
പ്രധാനമന്ത്രി ഹൈദരാബാദില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐ.എസ്.ബി) ഹൈദരാബാദിന്റെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും 2022 ലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ (പി.ജി.പി) ക്ലാസിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയും ചെയ്യും. ഐ.എസ്്.ബി 2001 ഡിസംബര്‍ 2 ന് മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയാണ് ഐ.എസ്.ബി ഉദ്ഘാടനംചെയ്തത്. രാജ്യത്തെ മികച്ച ബിസിനസ്-സ്‌കൂളുകളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. പരിശീലനവും കാര്യശേഷി വര്‍ദ്ധിപ്പിക്കലും നല്‍കുന്നതിന് ഐ.എസ്.ബി, ഗവണ്‍മെന്റിന്റെ നിരവധി മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിക്കുന്നു.
--ND--
(Release ID: 1827962)
Visitor Counter : 219
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada