പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെ പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ

Posted On: 23 MAY 2022 4:57PM by PIB Thiruvananthpuram

പ്രസിഡന്റ് ബൈഡൻ , പ്രസിഡന്റ് കിഷിദ, വെർച്വൽ മാധ്യമം വഴി ബന്ധപ്പെട്ടിരിക്കുന്ന നമ്മുടെ 
 എല്ലാ നേതാക്കളേ ,
ശ്രേഷ്ഠരേ , 

ഇന്നത്തെ ഈ സുപ്രധാന പരിപാടിയിൽ നിങ്ങളോടൊപ്പം സഹകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് മേഖലയെ ആഗോള സാമ്പത്തിക വളർച്ചയുടെ ഒരു എഞ്ചിനാക്കി മാറ്റാനുള്ള നമ്മുടെ  കൂട്ടായ ഇച്ഛാശക്തിയുടെ പ്രഖ്യാപനമാണിത്‌ . ഈ സുപ്രധാന സംരംഭത്തിന് ഞാൻ പ്രസിഡന്റ് ബൈഡനോട് വളരെ നന്ദി പറയുന്നു. ഉൽപ്പാദനം, സാമ്പത്തിക പ്രവർത്തനങ്ങൾ, ആഗോള വ്യാപാരം, നിക്ഷേപം എന്നിവയുടെ കേന്ദ്രമാണ് ഇന്തോ-പസഫിക് മേഖല. നൂറ്റാണ്ടുകളായി ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര പ്രവാഹങ്ങളിൽ ഇന്ത്യ ഒരു പ്രധാന കേന്ദ്രമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വാണിജ്യ തുറമുഖം ഇന്ത്യയിലെ എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ലോത്തലിലായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. അതിനാൽ, മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾക്ക് പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ശ്രേഷ്ഠരേ , 

എല്ലാവരേയും ഉൾക്കൊള്ളുന്നതും അയവുള്ളതുമായ ഒരു ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് നിർമ്മിക്കുന്നതിന് ഇന്ത്യ നിങ്ങളോടൊത്ത് പ്രവർത്തിക്കും. പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലയുടെ മൂന്ന് പ്രധാന തൂണുകൾ ഉണ്ടായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു: വിശ്വാസം, സുതാര്യത, സമയബന്ധിതം. ഈ ചട്ടക്കൂട് ഈ മൂന്ന് സ്തംഭങ്ങളെ ശക്തിപ്പെടുത്താനും ഇന്തോ-പസഫിക് മേഖലയിലെ വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കും വഴിയൊരുക്കാനും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വളരെ നന്ദി.

-ND-



(Release ID: 1827668) Visitor Counter : 89