പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ വദോദരയില്‍ ശ്രീ സ്വാമിനാരായണ്‍ ക്ഷേത്രം സംഘടിപ്പിച്ച യുവജന ശിബിരത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 19 MAY 2022 2:47PM by PIB Thiruvananthpuram

ജയ് സ്വാമി നാരായണായ

ആദരണീയനായ ഗുരുജി ശ്രീ ജ്ഞാനജീവന്‍ദാസ് ജി സ്വാമി, ഭാരതീയ ജനതാപാര്‍ട്ടി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റും പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ സിആര്‍ പാട്ടീല്‍, ഗുജറാത്ത് സംസ്ഥാന മന്ത്രിമാരായ മനീഷാബെന്‍, വിനുഭായി,  എംപി രാജന്‍ബെന്‍, വദോദര മേയര്‍ കെയൂര്‍ഭായി, മറ്റ് വിശിഷ്ടാതിധികളെ, ആദരണീയരായ സന്യാസിമാരെ, ഭക്തജനങ്ങളെ, മഹതീ മഹാന്‍മാരെ, എന്റെ മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന യുവതീ യുവാക്കളെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ജയ് സ്വാമി നാരാണ്‍.

ഇന്ന് ഇവിടെ നിങ്ങള്‍ക്കൊപ്പം സന്‍സ്‌കാര്‍ അഭ്യുദയ ശിബിരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ആഹ്ലാദത്തിന്റെയും ആത്മസംതൃപ്തിയുടെയും അവസരം കൂടിയാണ്. ആദരണീയരായ സന്യാസിമാരുടെ സാമീപ്യം ഈ ശിബിരത്തിന്റെ  ലക്ഷ്യങ്ങളുടെയും സ്വാധീനങ്ങളുടെയും രൂപരേഖയില്‍ കുറച്ചുകൂടി വ്യക്തത കൈവരുത്തും.

ഏതു സമൂഹവും രൂപപ്പെടുന്നത് അതിലെ  ഓരോ തലമുറയിലും തുടര്‍ച്ചയായി നടക്കുന്ന സ്വഭാവ രൂപീകരണം വഴിയാണ് എന്ന് നമ്മുടെ സന്യാസിമാരും ഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നു. അതിന്റെ നാഗരികത, പാരമ്പര്യം, ധാര്‍മികത, സ്വഭാവം തുടങ്ങിയവയെല്ലാം  നമ്മുടെ  സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശ്രേഷ്ഠതയുടെ ഫലമാണ്. നമ്മുടെ സംസ്‌കാര സൃഷ്ടിയുടെ പിന്നിലുള്ളത് നമ്മുടെ ധാര്‍മികതയുടെ വേരുകളാണ്. അതിനാല്‍ ഈ സന്‍സ്‌കാര്‍ അഭ്യുദയ ശിബിരം നമ്മുടെ യുവാക്കളുടെയും ഒപ്പം സമൂഹത്തിന്റെയും ഉന്നതിക്കായുള്ള ധാര്‍മിക  പ്രചാരണം കൂടിയാണ്. ഇത് നമ്മുടെ അഭിമാനത്തിന്റെയും സ്വത്വത്തിന്റെയും ഉയര്‍ച്ചയ്ക്കായുള്ള സംരംഭമാണ്. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിക്കായുള്ള  സംരംഭമാണ്. ഈ ക്യാമ്പിനു ശേഷം എന്റെ യുവ സുഹൃത്തുക്കള്‍ പുതിയ ഊര്‍ജ്ജവും വ്യക്തതയും അവബോധവും  അനുഭവിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. പുതിയ തീരുമാനങ്ങള്‍ക്കും  പുതിയ തുടക്കങ്ങള്‍ക്കും ഇതു നിങ്ങളെ സഹായിക്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.

സുഹൃത്തുക്കളെ,

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന അവസരത്തിലാണ് ഇവിടെ സന്‍സ്‌കാര്‍ അഭ്യുദയ ശിബിരം  നടക്കുന്നത്. ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനായി ഇന്ന് നാം ഒരുമിച്ച് തീരുമാനങ്ങളെടുക്കുകയും പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. പുതിയ ഇന്ത്യ അതിന്റെ സ്വത്വം പുതിയതാണ്, ആധുനികമാണ്, ഭാവിയിലേയ്ക്കു നോക്കുന്നതാണ്. പാരാണിക കാലത്തിന്റെ ശക്തമായ അടിത്തറയിലാണ് അതിന്റെ പാരമ്പര്യത്തിന്റെ വേരുകള്‍. മനുഷ്യവംശത്തിനു മുഴുവന്‍ ദിശാബോധം നല്‍കുന്ന പുതിയ സമീപനത്തെയും  ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംസ്‌കാരത്തെയുമാണ് ഈ  പുതിയ ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നത്.  ഏതു രംഗത്തും വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍, ഇന്ത്യ പ്രതീക്ഷയോടെ നില്‍ക്കുന്നു, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരമാര്‍ഗ്ഗങ്ങളുമായി വരുന്നു. ഇന്ന് ലോകത്തിനു മുഴുവന്‍ ഇന്ത്യ പുതിയ പ്രതീക്ഷയുടെ ദീപസ്തംഭമാണ്. കൊറോണ പ്രതിസന്ധിയുടെ കാലത്ത് മരുന്നുകളും പ്രതിരോധ കുത്തിവയ്പു സാമഗ്രികളും നാം വിതരണം ചെയ്തു. ആഗോള സംഘര്‍ഷങ്ങളുടെയും അസ്വസ്ഥതകളുടെയും,  അലങ്കോലപ്പെട്ടു കിടന്ന വിതരണ ശൃംഖലയുടെയും മധ്യേ സ്വാശ്രയ ഇന്ത്യ സമാധാനത്തിനു വേണ്ടി നിലപാടെടുത്ത ശക്തമായ രാജ്യമായി.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപകട അവസ്ഥയ്ക്കു  മുന്നില്‍ സുസ്ഥിര ജീവിതത്തില്‍ നൂറ്റാണ്ടുകളുടെ അനുഭവ പരിചയവുമായി  ഇന്ത്യ മുന്നേറുകയാണ്. മുഴുവന്‍ മാനവ സമൂഹത്തിനും നാം യോഗയുടെ മാര്‍ഗ്ഗവും  ആയൂര്‍വേദത്തിന്റെ ശക്തിയും കാണിച്ചു കൊടുത്തിരിക്കുന്നു. പുതിയ ഭാവിയില്‍ സോഫ്‌റ്റ്വെയറില്‍ നിന്ന് ശൂന്യാകാശത്തിലേയ്ക്ക് ഉയരുന്ന രാജ്യമാവുകയാണ് നാം.
സുഹൃത്തുക്കളെ,
യുവാക്കളുടെ സാധ്യതകള്‍ക്കുള്ള സാക്ഷ്യപത്രമാണ് ഇന്ത്യയുടെ ഇന്നത്തെ വിജയം.  ഇന്ന് രാജ്യത്തെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലി മാറിയിരിക്കുന്നു, സമൂഹത്തിന്റെ ചിന്താശൈലി മാറിയിരിക്കുന്നു, അതിലും പ്രധാനം പൊതുജന പങ്കാളിത്തം എല്ലാ മേഖലകളിലും വര്‍ധിച്ചിരിക്കുന്നു ന്നെതാണ്.  ആഗോളതലത്തില്‍ അസാധ്യമായി കരുതിയ മേഖലകളിലൂടെ ഇന്ത്യ എപ്രകാരം മുന്നേറുന്നു എന്ന് ലോകം നോക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് സ്റ്റാര്‍ട്ട് അപ് ലോകത്തിലെ ഇന്ത്യയുടെ വളര്‍ച്ചയും പുരോഗതിയും. ഇന്ന് ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയാണ് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം. അതിനെ നയിക്കുന്നതാകട്ടെ യുവാക്കളും.

സുഹൃത്തുക്കളെ,

ഏറ്റവും ശുദ്ധമായ പ്രതിഭയും മാനുഷിക മൂല്യങ്ങളുമാണ്  മറ്റുള്ളവരുടെയും ഒപ്പം അവനവന്റെയും ക്ഷേമത്തിനായി മുന്നില്‍ നില്‍ക്കുക എന്നൊരു വിശ്വാസം ഇന്ത്യയിലുണ്ട്.  പ്രതിഭ പരിശുദ്ധമാണെങ്കില്‍, ഒന്നും  അസാധ്യമായില്ല. അതിനാലാണ്  സ്വാമി നാരായണ്‍ വിഭാഗത്തിലെ സന്യാസിമാര്‍ ഇത്തരത്തില്‍ സന്‍സ്‌കാര്‍ അഭ്യുദയയിലൂടെ ആത്മ സൃഷ്ടിയും സ്വഭാവ രൂപീകരണവും നടത്തുന്ന ആഘോഷമായ ചടങ്ങുകള്‍ നടത്തുന്നത്. സന്‍സ്‌കാര്‍ എന്നാല്‍ നമുക്ക് വിദ്യാഭ്യാസം, സേവനം, അവബോധം എന്നൊക്കെയാണ്. അത് അര്‍ത്ഥമാക്കുന്നത് സമര്‍പ്പണം, നിശ്ചയദാര്‍ഢ്യം, സാധ്യത.  നാം പുരോഗക്കണം.  എന്നാല്‍ നമ്മുടെ പുരോഗതി മറ്റുള്ളവരുടെ ക്ഷേമം കൂടിയാവണം. നാം വിജയത്തിന്റെ കൊടുമുടിയില്‍ എത്തണം. എന്നാല്‍ നമ്മുടെ വിജയം എന്നാല്‍ എല്ലാവര്‍ക്കുമുള്ള സേവനം എന്നും അര്‍ത്ഥമുണ്ട്. ഇതാണ് സ്വാമിനാരാണ ഭഗവാന്റെ ഉപദേശങ്ങളുടെ സത്ത. ഇതാണ് ഇന്ത്യയുടെ സഹജ സ്വഭാവവും.

ഗുജറാത്തിന്റെ എല്ലാ കോണുകളില്‍ നിന്നും  ഇവിടെ എത്തിയരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നേരില്‍ കാണാന്‍ സാധിച്ചെങ്കില്‍ നന്നായിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും സമയ പരിമിതി കൊണ്ടും അത് അസാധ്യമാണ്. നമ്മുടെ ജീട്ടുഭായി പുഞ്ചിരിക്കുന്നുണ്ട്. വദോദരയില്‍ വേണ്ടത്ര സമയം ചെലവഴിക്കാന്‍ മുമ്പ് എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വദേദരയും കാശിയുമാണ് എന്നെ എം പി യാക്കിയത് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി എനിക്ക് എംപി സ്ഥാനത്തേയ്ക്ക് ഒരു ടിക്കറ്റ് നല്‍കി. എന്നാല്‍ വദോദരയും കാശിയുമാണ് എന്നെ എം പിയാക്കിയത്.  വദോദരയുമായുള്ള എന്റെ ബന്ധം നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും.  വദോദരയെ ഓര്‍ക്കുമ്പോള്‍  കേശുഭായി ഠാക്കൂര്‍, ജംനദാസ്, കൃഷ്ണകാന്ത് ഭായി ഷാ, എന്റെ ചങ്ങാതിമാരായ നളിന്‍ഭായി ഭട്ട്, ബാബുഭായി ഓജ, രമേഷ്ഭായി ഗുപ്ത, തുടങ്ങിയ നിരവധി അതികായന്മാര്‍ മനസില്‍ തെളിയുന്നു.  പലരുടെയും മുഖങ്ങള്‍ മുന്നില്‍ കാണുന്നു.  അവര്‍ക്കൊപ്പം  ചെറുപ്പക്കാരുടെ ഒരു നിരയുണ്ട്. അനേക വര്‍ഷം അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്കു  അവസരം ലഭിച്ചു. അവരെല്ലാം ഇന്ന് വലിയ നിലകളില്‍ ഗുജറാത്തിനെ സേവിക്കുന്നു. വദേദര എന്നും സന്‍സ്‌കാര്‍ നഗരി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  വദോദരയുടെ സ്വത്വം അതിന്റെ സംസ്‌കാരമാണ്.  ഈ സന്‍സാര്‍ നഗരിയില്‍ ഒരു സന്‍സ്‌കാര്‍ ഉത്സവം നടക്കുന്നു എന്നത് സ്വാഭാവികവുമാണ്. നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവും, അനേകം വര്‍ഷം മുമ്പ് ഞാന്‍ വദോദരയില്‍ ഒരു പ്രസംഗം നടത്തിയിരുന്നു. ഏകതാ പ്രതിമയെ കുറിച്ച് ഞാന്‍ ആ പൊതുസമ്മേളനത്തില്‍ സൂചിപ്പിക്കുകയുണ്ടായി.അന്ന് ഏകതാ പ്രതിമ നിര്‍മ്മാണം തുടങ്ങിയട്ടേയുള്ളു.  അന്ന് ഞാന്‍ പറഞ്ഞു, ഈ ഏതകാ പ്രതിമ ലേകത്തിന്റെ തന്നെ ആകര്‍ഷണ കേന്ദ്രമാകും, അപ്പോള്‍ വദോദര അതിന്റെ ആസ്ഥാനമാകും എന്ന്. ഇന്ന് ഗുജറാത്തിലെ വിനോദസഞ്ചാര ആവാസ വ്യവസ്ഥയുടെ കേന്ദ്രമായി വദോദര മാറിക്കൊണ്ടിരിക്കുകയാണ്. മഹാകാളിയുടെ അനുഗ്രഹം കൊണ്ട് പാവഗാഥ് പുനര്‍നിര്‍മാണം പുരോഗമിക്കുന്നു.  ആസന്ന ഭാവിയില്‍ മഹാകാളിയുടെ പാദം നമസ്‌കരിക്കാന്‍ തീര്‍ച്ചയായും എത്തും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പാവഗാഥയായാലും ഏകതാ പ്രതിമ ആയാലും  അതെല്ലാം വദോദര നഗരിയുടെ സംസ്‌കാരത്തിന്റെ പുതിയ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. വദോദരയുടെ വ്യാവസായിക ഖ്യാദി നോക്കുക. വദോദരയില്‍ നിര്‍മ്മിക്കുന്ന മെട്രേ കോച്ചുകള്‍ ഇന്ന് ലോകമെമ്പാടും  ഓടുന്നു.ഇതാണ് വദോദരയുടെ ശക്തി. ഇന്ത്യയുടെ ശക്തി. ഇതെല്ലാം സംഭവിച്ചത് ഈ പതിറ്റാണ്ടില്‍ തന്നെ. പുതിയ മേഖലകളിലേയ്ക്ക് അതിവേഗത്തിലാണ് നമ്മുടെ മുന്നേറ്റം. ആദരണീയനായ സ്വാമിജി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു,  ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നല്ല കാര്യം, പക്ഷെ രാജ്യവുമായി ബന്ധപ്പെട്ട് തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ മാറ്റി വയ്ക്കരുത്. സന്യാസി പറഞ്ഞ കാര്യം ചെറിയ സംഭവമല്ല.  യോഗങ്ങള്‍ നിര്‍ത്താനല്ല അദ്ദേഹം പറഞ്ഞത്. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നാം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. നമുക്ക് രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ ഭാഗ്യം ഉണ്ടായില്ല. എന്നാല്‍ രാജ്യത്തിനു വേണ്ടി ജീവിക്കാന്‍ ഭാഗ്യമുണ്ടായി. രാജ്യത്തിനു വേണ്ടി ജീവിക്കുക, പ്രവര്‍ത്തിക്കുക. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ കാര്യങ്ങളും ചെയ്യാം. ഞാന്‍ നിങ്ങളോട് ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. എല്ലാ സന്യാസിമാരും ഇക്കാര്യം എല്ലാ ആഴ്ച്ചയിലും ഇക്കാര്യം  അന്വേഷിച്ച് രാജ്യത്തെയും ഗുജറാത്തിലെയും  ജനങ്ങളെ ഓര്‍മ്മപ്പെടുത്തണം.  അതായത് ഇന്ന് ഈ സന്‍സ്‌കാര്‍ അഭ്യദയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ആരും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് 2023 ഓഗസ്റ്റ് 15 വരെ  നേരിട്ട് കറന്‍സി കൈകാര്യം ചെയ്‌യരുത്. ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം നടത്തുക. മൊബൈല്‍ ഫോണുകളില്‍ കൂടി മാത്രം പണം കൊടുക്കല്‍ വാങ്ങല്‍ നടത്തുക.ഇത്തരത്തില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ. പച്ചക്കറി വ്യാപാരിോടെ ഡിജിറ്റല്‍ പണം ഇടപാടു മാത്രമെുള്ളു പറ്റുള്ളു എന്നു നിങ്ങള്‍ പറയുമ്പോള്‍ അയാളും അതു പഠിക്കും.അയാള്‍ വൈകാതെ ബാങ്കില്‍ അക്കൗണ്ട് തുറക്കും.  നിങ്ങളുടെ ചെറിയ തീരുമാനം അനേകം ജനങ്ങളുടെ ജീവിതത്തില്‍ അടിസ്ഥാന പരമായ മാറ്റങ്ങള്‍ സൃഷിക്കും. ഇതു നിങ്ങള്‍ക്കു സാധിക്കുമോ സുഹൃത്തുക്കളെ. ഒന്നു കൈകള്‍ ഉയര്‍ത്തൂ ഞാന്‍ ഒന്നു കാണട്ടെ.  ഒരു ജോലി കൂടിയുണ്ട്.  സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവത്തില്‍ മാതൃ രാജ്യത്തിനു വേണ്ടി വര്‍ഷം 75 മണിക്കൂറുകള്‍ നിങ്ങള്‍ ഓരോരുത്തരും ചെലവഴിക്കണം. ശുചിത്വം, കുട്ടികളെ പോഷകാഹാര കുറവില്‍ നിന്നു തടയുക, പ്ലാസ്റ്റിക് ഒഴിവാക്കുക,  തുടങ്ങിയ ഏതെങ്കിലും പ്രചാരണ പരിപാടിക്കായി വര്‍ഷം 75 മണിക്കൂര്‍ ചെലവഴിക്കുക. സാധിക്കുമോ.  വദോദരയിലെ ശുചിത്വത്തെ സംബന്ധിച്ച്്് ഞാന്‍ പറയുമ്പോള്‍ സ്വാഭാവികമായും കാശിയിലെ ശുചിത്വത്തെ കുറിച്ചും സൂചനയുണ്ട്. കാരണം എനിക്ക് കാശിയും വദോദരയും ഓരു പോലെ ബന്ധമുള്ളതാണ്. ഞാന്‍ ശുചിത്വ യജ്ഞം നടത്തുമ്പോള്‍ നാഗാലാന്‍ഡില് നിന്ന് തെംസ്തുല ഇംസോങ് എന്നു പേരുള്ള ഒരു പെണ്‍കുട്ടി കാശിയുടെ കടവുകള്‍ ശുചീകരിക്കാന്‍ തുടങ്ങി. അവളെ കുറിച്ച് ചിത്രലേഖ മനോഹരമായ ഒരു ലേഖനം എഴുതുകയുണ്ടായി. ഈ പെണ്‍കുട്ടി പഠിക്കാനാണ് കാശിയില്‍ എത്തിയത് . കാശിയിലെ താമസം അവള്‍ ഇഷ്ടപ്പെട്ടു. അവള്‍ തുടര്‍ന്ന് ദീര്‍ഘനാള്‍ അവിടെ താമസിച്ചു.നാഗാലാന്‍ഡിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവളാണ് അവള്‍. എന്നാല്‍ ശുചിത്വ പ്രചാരണത്തിന്റെ ഭാഗമായി അവള്‍ തനിയെ കാശിയിലെ കടവുകള്‍ വൃത്തിയാക്കി തുടങ്ങി. തുടര്‍ന്ന് അനേകം ചെറുപ്പക്കാര്‍ അവള്‍ക്കൊപ്പം ചേര്‍ന്നു. വിദ്യാസമ്പന്നരായ യുവതീ യുവാക്കള്‍ ജോലി ചെയ്യുന്നതു കണ്ട കാശിയിലെ ജനം മുഴുവന്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. സങ്കല്‍പ്പിച്ചു നോക്കുക. ഒരാളുടെ മനസ് , നാഗാലാന്‍ഡില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ നമനസ,് കാശിയുടെ സ്‌നാനഘട്ടങ്ങള്‍ വൃത്തിയാക്കി. വന്ദ്യ ജ്ഞാന്‍ ജീവന്‍ സ്വാമി പറയുകയുണ്ടായി, നാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണം. നാം ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇതെല്ലാം രാജ്യത്തിനു വേണ്ടിയുള്ള ജോലികളാണ്. ഞാന്‍ ജലം സംരക്ഷിച്ചാല്‍ അതില്‍ ദേശ സ്‌നേഹവുമുണ്ട്.  ഞാന്‍ വൈദ്യുതി സംരക്ഷിച്ചാല്‍ അതിലും  ദേശസ്‌നേഹം ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവത്തില്‍  ഭക്തര്‍ ഒരു കാര്യം ഉറപ്പു വരുത്തുക, എല്‍ഈഡി ബള്‍ബുകള്‍ ഇല്ലാത്ത ഒരൊറ്റ വീടു പോലും നിങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടാവരുത് എന്ന്. എല്‍ ഈ ഡി ബള്‍ബാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത്ര പ്രകാശം ലാഭിക്കാം, ചെലവും കുറയും. ഗുജറാത്തില്‍ മിക്ക സ്ഥലങ്ങളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉണ്ട്. നിങ്ങള്‍ കണ്ടു കാണും. പ്രമേഹ രോഗികള്‍, മാസം 1000 - 1500 രൂപയാണ് മരുന്നിന് ചെലവഴിക്കുക. എങ്ങിനെ താങ്ങാനാവും. ഈ മരുന്നത്രയും 100 -150 രൂപയ്ക്ക് ജന്‍ ഔഷധിയില്‍ ലഭിക്കും. എന്റെ പ്രിയ യുവാക്കളെ, മോദിയാണ് ഇതു ചെയ്തത്. ഗവണ്‍മെന്റാണ് ഇതു ചെയ്തത്. എന്നാല്‍ ഇടത്തരക്കാരും പാവപ്പെട്ടവരുമായ പലര്‍ക്കും ജന്‍ ഔഷധിയെ കുറിച്ച് അറിഞ്ഞു കൂട.അവരോട് ഇതെ കുറിച്ച് പറയുക. മരുന്നുകളുടെ ചെലവു കുറയ്ക്കുക. അവര്‍ നിങ്ങളെ അനുഗ്രഹിക്കും. ഇതിനെക്കാള്‍ വലിയ മറ്റ് എന്തു സേവനമാണ് ചെയ്യുക. ഇതൊക്കെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങളാണ്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും അയല്‍ക്കാരുടെയും ക്ഷേമം, നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാകണം. പോഷകാഹാര ക്കുറവില്‍ നിന്ന് പാവപ്പെട്ട കുട്ടികള്‍ രക്ഷപ്പെട്ടാല്‍ അവര്‍ ആരോഗ്യമുള്ളവരായി വളരും. ഫലമോ നമ്മുടെ സംസ്താനവും രാജ്യവും ആരോഗ്യമുള്ളതാകും. ഇതെ കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. ഗുജറാത്തില്‍ പ്രകൃതി കൃഷി പ്രചാരണം നടക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. നാം ഭാരത് മാതാവിനെ സ്തുതിക്കുമ്പോള്‍ ഭാരത് മാതാ നമ്മുടെ ഭൂമി മാതാവാകുന്നു. അതിനെ കുറിച്ച് നമുക്ക് പ്രയാസമുണ്ടോ. രാസവസ്തുക്കളും വളങ്ങളും യൂറിയായും കൊണ്ട് നാം മാതൃഭൂമിയെ നശിപ്പിക്കുകയാണ്. രാസവസ്തുക്കള്‍ കൊണ്ട് നാം മാതൃഭൂമിയെ പോറ്റുന്നു. ഇതിനുള്ള പ്രതിവിധി പ്രകൃതി കൃഷി മാത്രം.ഗുജറാത്തില്‍ അതി സംബന്ധിച്ച പ്രചാരണം നടക്കുന്നു. അതിനാല്‍ ഗ്രാമങ്ങളില്‍ കൃഷിയുമായി ബന്ധമുള്ള എല്ലാ യുവാക്കളും സ്വാമി നാരായണന്റെ പിന്‍ഗാമികളാകുമെന്ന്  അവരുടെ കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ ഉപയോഗിക്കില്ല, പ്രകൃതി കൃഷി മാത്രമെ ചെയ്യൂ എന്ന് പ്രതിജ്ഞയെടുക്കണം. ഇതും ഭൂമിമാതാവിനു ചെയ്യുന്ന സേവനമാണ്. ഇത് സത്യത്തില്‍ ഭാരത മാതാവിനുള്ള സേവനം കൂടിയാണ്.

സുഹൃത്തുക്കളെ,

ഈ ചൈതന്യം നമ്മുടെ ദൈനം ദിന ജീവിതത്തിലും നാം ബന്ധപ്പെടുത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ചൈതന്യം ഒരു പ്രതിജ്ഞയാവണം. ഈ ചൈതന്യം സാഫല്യത്തിനുള്ള മാധ്യമമാകണം. ഈ ക്യാമ്പില്‍ നിന്ന് നിങ്ങള്‍ അത്ഭുതകരമായ നിരവധി ചിന്തകളുമായി തിരികെ പോകും എന്ന് എനിക്ക് ഉറപ്പുണ്ട്.  രാജ്യത്തെ കോടിക്കണക്കിന് പൗരന്മാര്‍ക്ക് ഈ അമൃത മഹോത്സവത്തില്‍ ഭാരതമാതാവിന്റെ ആശംസകള്‍ നേരുന്നു. നിങ്ങളുമായി സംവദിക്കാന്‍ അവസരം ലഭിച്ചു. നിങ്ങള്‍ക്ക് ആശംസകള്‍. എല്ലാ സന്യാസിമാര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ .

ജയ് സ്വാമി നാരായണായ.

--ND--


(Release ID: 1827409) Visitor Counter : 306