പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


ദുരിതബാധിതർക്ക് പിഎംഎൻആർഎഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 22 MAY 2022 10:21AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലുണ്ടായ വാഹനാപകടം അങ്ങേയറ്റം വേദനാജനകമാണ്. മരിച്ചുപോയവരുടെ  കുടുംബാംഗങ്ങളോടൊപ്പം എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഈ അപരിഹാര്യമായ  നഷ്ടം താങ്ങാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ. കൂടാതെ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി 

"യുപിയിലെ സിദ്ധാർത്ഥനഗറിൽ അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."

--ND--

 

 


(Release ID: 1827317) Visitor Counter : 140