ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും അന്യായമായ വ്യാപാര രീതികളും ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ചു

Posted On: 20 MAY 2022 4:04PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: മെയ് 20, 2022 
 
ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും അന്യായമായ വ്യാപാര രീതികളും ചൂണ്ടിക്കാട്ടി രണ്ട് ഓൺലൈൻ ടാക്സി സേവന പ്ലാറ്റ് ഫോമുകളായ ഒലയ്ക്കും ഊബറിനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ് അയച്ചു.

നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ (NCH) നിന്നുള്ള ഡാറ്റ പ്രകാരം, 01.04.2021 നും 01.05.2022 നുമിടയിൽ ഒലയ്‌ക്കെതിരെ 2,482 പരാതികളും, യൂബറിനെതിരെ  770 പരാതികളും ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞയാഴ്ച, Ola, Uber, Rapido, Meru Cabs, Jugnoo എന്നിവയുമായി നടത്തിയ ഒരു യോഗത്തിൽ, ഉപഭോക്തൃ സംരക്ഷണ നിയമം-2019, ഇ-കൊമേഴ്‌സ് ചട്ടങ്ങൾ എന്നിവ പാലിക്കാനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പരാതി പരിഹാരം ഉറപ്പാക്കാനും ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ പങ്കാളികളാകാൻ CCPA നിർദ്ദേശിച്ചിരുന്നു.  

            നോട്ടീസുകളിൽ ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്നങ്ങൾ ഇനിപ്പറയുന്നു: -

1) സേവനം നൽകുന്നതിലുള്ള കുറവുകൾ - ഉപഭോക്താക്കൾക്ക് കൃത്യമായ പ്രതികരണം ലഭിക്കാതിരിക്കുക, ഓൺലൈൻ ആയി പണം സ്വീകരിക്കാൻ ഡ്രൈവർ വിസമ്മതിക്കുക, മുമ്പ് കുറഞ്ഞ നിരക്കിൽ പോയ റൂട്ടിൽ ഉയർന്ന തുക ഈടാക്കുക, ഡ്രൈവർമാരുടെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം, ആപ്പിൽ ഉപഭോക്താവിന് എസി സൗകര്യം വാഗ്ദാനം ചെയ്തിട്ട് ഡ്രൈവർ എസി ഓൺ ചെയ്യാൻ വിസമ്മതിക്കുക എന്നിവ.

2) അപര്യാപ്തമായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം: പ്ലാറ്റ്‌ഫോമിൽ പരാമർശിക്കേണ്ട കസ്റ്റമർ കെയർ നമ്പറിന്റെയും പരാതി പരിഹാര ഉദ്യോഗസ്ഥന്റെയും വിശദാംശങ്ങളുടെ അഭാവം.

3) ഒരു യാത്ര റദ്ദാക്കാൻ അനുവദനീയമായ സമയം ഉപയോക്താക്കളോട് വ്യക്തമാക്കാതെ, റദ്ദാക്കലിന് യുക്തിരഹിതമായ പിഴ ഈടാക്കുക. യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്ലാറ്റ്‌ഫോമിൽ റദ്ദാക്കൽ തുക വ്യക്തമായി കാണിക്കാതിരിക്കുക. യാത്രികനെ സ്വീകരിക്കാനോ പിക്ക്-അപ്പ് ലൊക്കേഷനിൽ വരാനോ ഡ്രൈവർ തയ്യാറാകാത്തതിനാൽ യാത്ര റദ്ദാക്കാൻ നിർബന്ധിതരാകുമ്പോൾ റദ്ദാക്കൽ നിരക്കുകൾ ഉപയോക്താക്കൾ വഹിക്കേണ്ടി വരിക.

4) രണ്ട് വ്യക്തികളിൽ നിന്ന് ഒരേ റൂട്ടിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കാൻ കമ്പനി പാലിക്കുന്ന മാനദണ്ഡം അല്ലെങ്കിൽ രീതിയെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവം.

5) ആഡ്-ഓൺ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് ഓരോ യാത്രയ്ക്ക് മുമ്പും വ്യക്തമായ അംഗീകാരം ഉറപ്പാക്കുന്ന നടപടിയിലൂടെ സമ്മതം വാങ്ങാതെ, മുൻകൂട്ടി ടിക്ക് ചെയ്ത ബോക്സുകൾ വഴി ആഡ്-ഓൺ സേവനങ്ങൾക്കുള്ള നിരക്കുകൾ ഉൾപ്പെടുത്തുക

ഉപഭോക്താക്കൾ നൽകിയ പരാതികൾ സംഗ്രഹിച്ച പട്ടിക താഴെ പറയുന്നു:-

 

Company -Ola Cabs

Period - 1 Apr 2021 to 1 May 2022

Sr. No.

Nature of Grievances

Dockets Registered

%

1

Deficiency in Services

1340

54

2

Paid amount not refunded

521

21

3

Unauthorized charges

174

7

4

Charging more than MRP/ Overcharging

139

6

5

Promised gift not given/Wrong Promises

62

2

6

Account blocked/service barred.

50

2

7

Non/Delay in Delivery of Product/ Service

31

1

8

Amount debited but not credited to beneficiary.

29

1

9

Fraudulent Issue

12

1.0

10

Others

52

2

11

Sector Enquiry

72

3

 

Grand Total

2482

100

 

 

Company - Uber India

 Period - 1 Apr 2021 to 1 May 2022

Sr. No.

Nature of Grievances

Dockets Registered

%

1

Deficiency in Services

473

61

2

Paid amount not refunded

105

14

3

Unauthorized charges

38

5

4

Charging more than MRP.

37

5

5

Promised gift not given/  Wrong Promises

18

2

6

Non/Delay in Delivery of Product

17

2

7

Account blocked/service barred.

14

2

8

Fraudulent Issue

11

1

9

Amount debited but not credited to beneficiary.

7

1

10

Others

20

3

11

Sector Enquiry

30

4

 

Grand Total

770

100


 

 
 
 
 
 
 
 
 
 
 
 
 

(Release ID: 1827077) Visitor Counter : 155