ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയിൽ അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ നിർണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 20 MAY 2022 12:30PM by PIB Thiruvananthpuram



ന്യൂ ഡൽഹി; മെയ് 20, 2022

ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയിൽ അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ നിർണായകമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

വിതരണശൃംഖല മാനേജ്‌മെന്റ്, കാലഹരണപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗം, അനുചിതമായ അടിസ്ഥാന സൗകര്യങ്ങൾ, കർഷകർക്ക് വിശാലമായ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള തടസ്സങ്ങൾ തുടങ്ങിയ ഇന്ത്യൻ കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മോദി ഗവണ്മെന്റ് അനുകൂലമായ നയാന്തരീക്ഷം ഒരുക്കിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളുടെ രംഗത്ത് ഒരു പുതിയ തരംഗം ദൃശ്യമായതായി  മൈസുരുയിൽ നടന്ന അഗ്രി-ടെക് & ഫുഡ്-ടെക് കോൺക്ലേവ്-കം-എക്‌സിബിഷനെ അഭിസംബോധന ചെയ്യവെ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

കാർഷിക മൂല്യ ശൃംഖലയിലുടനീളം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികൾക്ക് നൂതന ആശയങ്ങളും ചെലവ് കുറഞ്ഞ പരിഹാരങ്ങളും അഗ്രിടെക് സ്റ്റാർട്ടപ്പുകൾ നൽകുന്നുണ്ടെന്നും ഇന്ത്യൻ കാർഷിക മേഖലയുടെ മുഖച്ഛായ മാറ്റാനും കർഷകരുടെ വരുമാനം ഉയർത്താനും ഇതിന് കഴിയുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കർഷകർ, ഇടപാടുകാർ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവർ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി ഈ സ്റ്റാർട്ടപ്പുകളും വളർന്നുവരുന്ന സംരംഭകരും മാറിയെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിൽ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന് ഡോ ജിതേന്ദ്ര സിംഗ് ശക്തമായി ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തുടനീളം 100 മെയ്ഡ് ഇൻ ഇന്ത്യ കാർഷിക ഡ്രോണുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കിയതായി അദ്ദേഹം അറിയിച്ചു. അവ അതുല്യമായ രീതിയിൽ ഒരേസമയം കാർഷിക പ്രവർത്തനങ്ങൾ നടത്തി.

 
 
RRTN/SKY
 


(Release ID: 1826939) Visitor Counter : 211