വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഗോതമ്പ് കയറ്റുമതി വിജ്ഞാപനത്തിൽ   ഇളവുകൾ പ്രഖ്യാപിച്ചു

प्रविष्टि तिथि: 17 MAY 2022 1:56PM by PIB Thiruvananthpuram




 
ന്യൂ ഡൽഹി: മെയ് 17 , 2022  


ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) മെയ് 13-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഗവണ്മെന്റ്  ചില ഇളവുകൾ പ്രഖ്യാപിച്ചു. 13.5.2022-നോ അതിന് മുമ്പോ  പരിശോധനയ്ക്കായി കസ്റ്റംസിന് കൈമാറുകയും  അവരുടെ രേഖകളിൽ  രജിസ്റ്ററാക്കുകയും ചെയ്തിട്ടുള്ള  ഗോതമ്പ് ചരക്കുകൾ കയറ്റുമതി ചെയ്യാൻ അനുവദിക്കാൻ  തീരുമാനിച്ചു.

ഇന്ത്യയിലെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഗോതമ്പിന്റെ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രതികൂലമായി ബാധിച്ച  അയൽരാജ്യങ്ങളുടെയും ദുർബലരായ രാജ്യങ്ങളുടെയും ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി കേന്ദ്ര  ഗവൺമെന്റ് നേരത്തെ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ച്,  സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ  മുൻകൂറായി സാമ്പത്തിക കരാറിൽ ഏർപ്പെട്ട കേസുകളിലും    മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവിടുത്തെ ഗവണ്മെന്റുകളുടെ  അഭ്യർത്ഥന മാനിച്ചു കൊണ്ട് ഇന്ത്യാ ഗവൺമെന്റ് അനുമതി നൽകുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമല്ല.

 
IE/SKY
 
*****

(रिलीज़ आईडी: 1826014) आगंतुक पटल : 278
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Kannada