ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അഭിസംബോധന ചെയ്തു
Posted On:
12 MAY 2022 2:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 12, 2022
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് അഭിസംബോധന ചെയ്തു .ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലാണ് (INC) പരിപാടി സംഘടിപ്പിച്ചത്.
രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സമർപ്പണ സേവനത്തിന് മുഴുവൻ നഴ്‌സിംഗ് സമൂഹത്തെയും അഭിനന്ദിച്ചുകൊണ്ട് നഴ്‌സുമാരാണ് ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ നട്ടെല്ല് എന്ന് ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു.
കോവിഡ് മഹാമാരി നേരിടുന്നതിൽ നഴ്‌സിംഗ് സമൂഹത്തിന്റെ ശ്രദ്ധേയമായ പങ്കിനെ അഭിനന്ദിച്ച കേന്ദ്രമന്ത്രി, നിലവിൽ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ഗ്രൂപ്പാണ് നഴ്‌സിംഗ് എന്ന് ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിലെ ഏകദേശം 59% വരും ഇത്.
നഴ്‌സിംഗ് മേഖലയിലെ ഗവൺമെന്റിന്റെ സംരംഭങ്ങളെ എടുത്തുകാട്ടി, INC-യും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേർന്ന് വികസിപ്പിച്ച നഴ്‌സുമാരുടെ ലൈവ് രജിസ്‌റ്റർ ആയ 'നഴ്‌സസ് രജിസ്‌ട്രേഷൻ & ട്രാക്കിംഗ് സിസ്റ്റം' എന്ന സാങ്കേതിക പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി വിശദീകരിച്ചു. നിലവിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്ന ഒരു ഓൺലൈൻ രജിസ്‌ട്രിയാണ് ഇന്ത്യൻ നഴ്‌സസ് ലൈവ് രജിസ്‌റ്റർ. അതുവഴി ഇന്ത്യയിലെ നഴ്‌സിംഗ് പ്രൊഫഷണലുകൾക്കായുള്ള മികച്ച മനുഷ്യവിഭവശേഷി ആസൂത്രണത്തിലും നയരൂപീകരണത്തിലും സർക്കാരിനെ സഹായിക്കുന്നു.
ഇതിനുപുറമെ, നഴ്‌സിംഗ് ഫാക്കൽറ്റികൾക്ക് അത്യാധുനിക പരിശീലനം നൽകുന്നതിനായി ഡൽഹി എൻസിആറിൽ നൈപുണ്യ സിമുലേഷൻ ലാബും ഐഎൻസി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ക്രിട്ടിക്കൽ കെയർ റെസിഡൻസിയിൽ നഴ്‌സ് പ്രാക്ടീഷണർമാരെ ഉപയോഗിക്കുന്നതിനുള്ള പരിപാടി ഐഎൻസി വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ വയോജന-മനോരോഗചികിത്സ തുടങ്ങിയ മേഖലകളിൽ നഴ്‌സിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നതിനായിയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു
RRTN/SKY
*****
(Release ID: 1824758)
Visitor Counter : 137