വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

യുവ ടൂറിസം ക്ലബ്ബുകൾ' സ്ഥാപിക്കുന്നതിനുള്ള ടൂറിസം മന്ത്രാലയത്തിന്റെ സംരംഭത്തിന് സിബിഎസ്ഇ യുടെ പിന്തുണ .

Posted On: 12 MAY 2022 2:09PM by PIB Thiruvananthpuram

 

ന്യൂ ഡെൽഹി :മെയ്  ,12 ,2022

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി 'യുവ ടൂറിസം ക്ലബ്ബുകൾ' സ്ഥാപിക്കുന്നതിന്
 കേന്ദ്ര ടൂറിസം മന്ത്രാലയം തുടക്കമിട്ടു.ഇന്ത്യയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ബോധവാന്മാരാകുകയും നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ അഭിമാനിക്കുകയും , വിനോദസഞ്ചാരത്തോടുള്ള താൽപ്പര്യവും അഭിനിവേശവും വളർത്തിയെടുക്കുകയും ചെയ്യുന്ന ഇന്ത്യൻ ടൂറിസത്തിന്റെ യുവ അംബാസഡർമാരെ  കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും -ചെയ്യുക എന്നതാണ് യുവ ടൂറിസം ക്ലബ്ബുകളുടെ കാഴ്ചപ്പാട്.


ഈ യുവ അംബാസഡർമാർ ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തേജകങ്ങളായിരിക്കും.  , ടീം വർക്ക്, മാനേജ്‌മെന്റ്, നേതൃത്വഗുണം  തുടങ്ങിയ സോഫ്റ്റ് സ്‌കിൽ വികസിപ്പിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം രീതികൾ സ്വീകരിക്കുന്നതിനും സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള ശ്രമങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം ക്ലബ്ബുകളിലെ പങ്കാളിത്തം അവരെ  സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ടൂറിസം മന്ത്രാലയത്തിന്റെ സംരംഭത്തെ പിന്തുണയ്ക്കാൻ സിബിഎസ്ഇ മുന്നോട്ട് വരികയും, ബന്ധപ്പെട്ട എല്ലാ സ്കൂളുകളിലുംയുവ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്    നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. "ടൂറിസം ക്ലബുകളുടെ നടത്തിപ്പിനായി സ്‌കൂളുകൾക്കായുള്ള  കൈപ്പുസ്തകം" ടൂറിസം മന്ത്രാലയം വിതരണം ചെയ്തു. ടുറിസം ക്ലബ്ബുകളുടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളും ,ലക്ഷ്യങ്ങളും പ്രവർത്തന തന്ത്രങ്ങളും  അടങ്ങുന്നതാണ് കൈപ്പുസ്തകം .


പ്രവർത്തനങ്ങളുടെ നിർദ്ദിഷ്ട മാതൃകാ നിർദ്ദേശങ്ങളിൽ , ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ  കീഴിൽ ഉല്ലാസയാത്ര, ഓൺലൈൻ അല്ലെങ്കിൽ ഇ-ടൂറിസം, ജോടി  സംസ്ഥാനങ്ങളിലെ  തൂലിക  സുഹൃത്തുക്കൾ, ജോടി സംസ്ഥാനത്തിന്റെ ഭാഷ പഠിക്കൽ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്താനും , ഇന്ത്യയുടെ വൈവിധ്യം, പ്രകൃതിവിഭവങ്ങൾ, സമ്പന്നമായ പൈതൃകം എന്നിവയുമായി സമ്പർക്കം പുലർത്തുവാനും  അധ്യാപകരെയും സ്കൂളുകളെയും പ്രോത്സാഹിപ്പിക്കുന്നു.


ടൂറിസം ക്ലബ്ബുകളെക്കുറിച്ചുള്ള ഹാൻഡ്‌ബുക്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2022/may/doc202251255301.pdf(Release ID: 1824740) Visitor Counter : 55