പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഇന്റർസോളാർ യൂറോപ്പ് 2022-ൽ പങ്കെടുക്കാൻ ശ്രീ ഭഗവന്ത് ഖുബ മ്യൂണിക്കിലെത്തി

Posted On: 12 MAY 2022 11:10AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: മെയ് 12, 2022

ഇന്റർസോളാർ യൂറോപ്പ് 2022-ൽ പങ്കെടുക്കുന്നതിനായി കേന്ദ്ര  പുതു, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ ഇന്ന് ജർമ്മനിയിലെ മ്യൂണിക്കിൽ എത്തി. "ഇന്ത്യയുടെ സൗരോർജ വിപണി" എന്ന നിക്ഷേപ പ്രോത്സാഹന പരിപാടിയിൽ മന്ത്രി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും.

ഇൻഡോ ജർമ്മൻ എനർജി ഫോറം (ഐജിഇഎഫ്) ഡയറക്ടർ ടോബിയാസ് വിന്റർ, നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻഎസ്ഇഎഫ്ഐ) സിഇഒ സുബ്രഹ്മണ്യം പുളിപ്പാക എന്നിവർ മന്ത്രിയെ സ്വാഗതം ചെയ്തു. മ്യൂണിക്കിൽ  ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം  ഒരു ഇലക്ട്രിക് വാഹനത്തിൽ യാത്ര ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഇവി (EV) നിർമ്മാതാക്കൾക്ക്  മികച്ച അവസരമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ മുൻനിര പുനരുപയോഗ ഊർജ വ്യവസായ കമ്പനിയുടെ ഒരു ഗ്രൂപ്പ് മേധാവിയുമായി ശ്രീ ഭഗവന്ത് ഖുബ ചർച്ച നടത്തി. ഇന്ത്യയിലെ നിക്ഷേപത്തെക്കുറിച്ചും RE നിർമ്മാതാക്കൾക്ക് ഇന്ത്യ നൽകുന്ന അവസരങ്ങളെക്കുറിച്ചും യോഗത്തിൽ  ചർച്ച ചെയ്തു.

 

RRTN/SKY


(Release ID: 1824653) Visitor Counter : 209