രാജ്യരക്ഷാ മന്ത്രാലയം
സായുധ സേനാംഗങ്ങൾക്ക് 2022 ഏപ്രിലിലെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട വിശദികരണം
Posted On:
04 MAY 2022 1:29PM by PIB Thiruvananthpuram
പ്രതിരോധ വകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥർക്ക് 2022 ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യാത്തതിനെ കുറിച്ച് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. അതിനാൽ ബന്ധപ്പെട്ടവർക്കായി ഇനിപ്പറയുന്ന വ്യക്തത നൽകുന്നു.
പ്രതിമാസ പെൻഷൻ തുടർന്നും ലഭിക്കുന്നതിന് എല്ലാ പെൻഷൻകാരും , പെൻഷൻ വിതരണ ഏജൻസികളായി പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും സാധാരണയായി 2021 നവംബർ മാസത്തിൽ നടത്തുന്ന വാർഷിക തിരിച്ചറിയൽ നടപടി പൂർത്തിയാക്കണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത്, 2021 നവംബർ 30-ന് നൽകേണ്ട വാർഷിക തിരിച്ചറിയൽ രേഖ സമയപരിധി 2022 മാർച്ച് 31 വരെ ഗവണ്മെന്റ് നീട്ടിയിരുന്നു. പഴയ പെൻഷൻ സമ്പ്രദായത്തിൽ നിന്ന് നിന്ന് സ്പർശ് പോർട്ടലിലേക്ക് (01.01.2016-ന് ശേഷം വിരമിച്ചവർ)മാറിയ 4.47 ലക്ഷം പെൻഷൻകാർ ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം പെൻഷൻകാർക്ക് അതനുസരിച്ച്, 2022 മാർച്ച് 31 വരെ സ്പർശ് വിജയകരമായി പ്രതിമാസ പെൻഷൻ വിതരണം ചെയ്തു.
2022 ഏപ്രിൽ മാസത്തെ പെൻഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തവേ , ഏകദേശം 3.3 ലക്ഷം പെൻഷൻകാരുടെ വാർഷിക തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇത്സംബന്ധിച്ച പട്ടിക പെൻഷൻ വിതരണം ചെയ്യുന്ന എല്ലാ ബാങ്കുകൾക്കും കൈമാറി .അതിന്റെ ഫലമായി 2.65 ലക്ഷത്തിലധികം പെൻഷൻകാരുടെ തിരിച്ചറിയൽ രേഖ 2022 ഏപ്രിൽ 25-നകം സ്പർശി ൽ അപ്‌ഡേറ്റ് ചെയ്‌തു.തുടർന്ന് ഈ പെൻഷൻകാർക്കെല്ലാം വിജയകരമായി പെൻഷൻ നല്കാൻ നടപടി സ്വീകരിച്ചു.
എന്നിരുന്നാലും, ബാങ്കുകൾക്ക് (മുമ്പത്തെ പെൻഷൻ വിതരണ ഏജൻസി) 58,275 പെൻഷൻകാർക്കുള്ള തിരിച്ചറിയൽ രേഖ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല, കൂടാതെ അവരുടെ തിരിച്ചറിയൽ വിവരങ്ങൾ സ്പർശിലും നേരിട്ട് ലഭിച്ചിട്ടില്ല. അതിനാൽ, ഈ പെൻഷൻകാർക്ക് അവരുടെ ഏപ്രിൽ മാസത്തെ പെൻഷൻ 2022 ഏപ്രിൽ 30 വരെ നൽകിയിട്ടില്ല.
അത്തരം പെൻഷൻകാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി, ഈ 58,275 പെൻഷൻകാർക്ക് 2022 മെയ് 25-നകം തിരിച്ചറിയൽ രേഖ സമർപ്പി ക്കുന്നതിന് ഒറ്റത്തവണ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
2022 ഏപ്രിൽ മാസത്തെ പെൻഷൻ വിതരണ നടപടികൾ ഇപ്പോൾ പൂർത്തിയായി. 2022 മെയ് 04-ഓടെ പെൻഷൻ ക്രെഡിറ്റ് ചെയ്യപ്പെടും. അത്തരം പെൻഷൻകാർക്ക് വാർഷിക തിരിച്ചറിയൽ രേഖ സംബന്ധിച്ച് SMS വഴിയും ഇമെയിൽ വഴിയും അറിയിപ്പ് നൽകും
രേഖ സമർപ്പണത്തിനായി പെൻഷൻകാർ അടുത്തുള്ള പൊതുസേവ കേന്ദ്രത്തെ (https://findmycsc.nic.in/) സമീപിക്കാനും സ്പർശ് പിപിഒ നമ്പർ ഉപയോഗിച്ച് ജീവൻ പ്രമാൻ വഴി അവരുടെ വാർഷിക തിരിച്ചറിയൽ രേഖ ലഭിക്കാൻ പിഡിഎ സ്പർഷ് പിസിഡിഎ (പി) ആയി തിരഞ്ഞെടുക്കാനും അഭ്യർത്ഥിക്കുന്നു.
സ്പർശ് പോർട്ടൽ https://sparsh.defencepension.gov.in/ എന്നതിൽ ലഭിക്കുന്നതാണ്.
(Release ID: 1822788)
Visitor Counter : 508