ഗ്രാമീണ വികസന മന്ത്രാലയം
കേരളം ഉൾപ്പെടെ 28 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 90 ദിവസം നീണ്ടു നിൽക്കുന്ന ‘ആസാദി സേ അന്ത്യോദയ തക്’ പ്രചാരണത്തിന് കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് തുടക്കം കുറിച്ചു
Posted On:
28 APR 2022 5:05PM by PIB Thiruvananthpuram
9 കേന്ദ്ര മന്ത്രാലയങ്ങളുടെ ഗുണഭോക്തൃ പദ്ധതികൾ 28 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 75 ജില്ലകളിൽ പൂർണ്ണമായും വ്യാപിക്കുക എന്ന ദൗത്യവുമായി 90 ദിവസത്തെ പ്രചാരണ പരിപാടിയായ ‘ആസാദി സേ അന്ത്യോദയ തക്’, കേന്ദ്ര ഗ്രാമ വികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് ഇന്ന് ഉദ്‌ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആസാദി കാ അമൃത് മഹോത്സവ് (AKAM) ആഘോഷ പരിപാടിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ രാഷ്ട്രത്തിനുവേണ്ടി പരമമായ ത്യാഗം അനുഷ്ടിച്ച 99 സ്വാതന്ത്ര്യ സമര സേനാനികളുടെ ജന്മസ്ഥലം ഉൾപ്പെടുന്ന ജില്ലകൾ പ്രചാരണത്തിന്റെ ഭാഗമാകും.
നേരിട്ടുള്ള സഹായം ലഭ്യമാകുന്ന 17 കേന്ദ്ര പദ്ധതികൾ പൂർണ്ണ തോതിൽ ഗുണഭോക്താക്കളിൽ എത്തിക്കുക എന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം. പങ്കെടുക്കുന്ന മന്ത്രാലയങ്ങളും/വകുപ്പുകളും ഗ്രാമപ്രദേശങ്ങളിലെ താഴെത്തട്ടിലുള്ള വ്യക്തികളിലേക്ക് എത്തിച്ചേരും.
MPCE (പ്രതിശീർഷ പ്രതിമാസ സൂചകങ്ങൾ), D5/D7 SECC-2011 (സാമൂഹിക-സാമ്പത്തിക ജാതി സെൻസസ്) എന്നിവയിലൂടെ വികസന മാനദണ്ഡങ്ങളിൽ പിന്നാക്കം നിൽക്കുന്ന 75 ജില്ലകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി, പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ കപിൽ മൊരേശ്വർ പാട്ടീൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പട്ടികയിലിലുൾപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾ, പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ (PRIs), വനിതാ കൂട്ടായ്മകൾ, യുവജന സംഘങ്ങൾ, വിദ്യാർഥികൾ തുടങ്ങി എല്ലാ ഗ്രാമീണ പങ്കാളികളെയും ഉൾപ്പെടുത്തി പദ്ധതികളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടും വിധം ആഘോഷപൂർവമായാണ് പ്രചാരണം സംഘടിപ്പിക്കുക. പ്രാദേശിക എംപിമാർ, എംഎൽഎമാർ, ഗ്രാമമുഖ്യന്മാർ തുടങ്ങിയ പൊതുപ്രവർത്തകരുടെ സജീവ പിന്തുണയും ഉറപ്പാക്കും.
കേരളമുൾപ്പെടെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 ജില്ലകളിലേക്ക് പ്രചാരണം വ്യാപിപ്പിക്കും. കേരത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളാണ് ഉൾപെട്ടിരിക്കുന്നത്.
75 ജില്ലകളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക:
https://static.pib.gov.in/WriteReadData/specificdocs/documents/2022/apr/doc202242850701.pdf
-RRTN-
(Release ID: 1821081)
Visitor Counter : 227