റെയില്‍വേ മന്ത്രാലയം
ഇന്ത്യൻ റെയിൽവേ ,വൈദ്യുത പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണത്തിന്റെ ആക്കം തുടരുന്നു
Posted On:
25 APR 2022 1:58PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഏപ്രിൽ 25, 2022
വൈദ്യുത പ്ലാന്റുകളിലുടനീളം വേഗത്തിലുള്ള കൽക്കരി വിതരണം ഉറപ്പാക്കാൻ, ഇന്ത്യൻ റെയിൽവേ കൽക്കരി നീക്കത്തിനായി അധിക ട്രെയിനുകളും റേക്കുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ കൽക്കരി ചരക്ക് നീക്കം വർധിപ്പിച്ചിട്ടുണ്ട്, അതിന്റെ ഫലമായി സെപ്റ്റംബർ 21 മുതൽ മാർച്ച് 22 വരെ കൽക്കരി ചരക്ക് നീക്കം 32% വർധിച്ചു . ഏപ്രിൽ 22ന് ശേഷം കാര്യക്ഷമമായി വിഭവങ്ങൾ സമാഹരിച്ചതിനെ തുടർന്ന് ചരക്കുഗതാഗതത്തിൽ 10%വർധനവുണ്ടായി.
2021-22 വർഷത്തിൽ ഇന്ത്യൻ റെയിൽവേ വഴിയുള്ള കൽക്കരി ഗതാഗതത്തിൽ 111 ദശലക്ഷം ടൺ വർധന എന്ന റെക്കോർഡ് കൈ വരിച്ചു .ഇക്കാലയളവിൽ മുൻ വർഷത്തെ 542 ദശലക്ഷം ടണ്ണിൽ നിന്ന്, 653 ദശലക്ഷം ടൺ കൽക്കരി നീക്കം ചെയ്തു , അതായത് 20.4% വളർച്ച നേടാനായി .
സെപ്തംബർ-21 മുതൽ മാർച്ച്-22 വരെയുള്ള രണ്ട ധന പാദ കാലയളവിൽ വൈദ്യുതി മേഖലയിലേക്കുള്ള കൽക്കരിനീക്കം 32% വർദ്ധിച്ചു. മുഖ്യ വൈദ്യുത പ്ലാന്റുകളിലേക്കുള്ള കൽക്കരി ട്രെയിനുകളുടെ യാത്രാ സമയം 12-36% വരെ ഗണ്യമായി കുറച്ചിട്ടുണ്ട്.
RRTN/SKY
(Release ID: 1819831)