ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഏപ്രിൽ 21ന് നടന്ന ആയുഷ്മാൻ ഭാരത് ബ്ലോക്ക് തല ആരോഗ്യമേളകളിൽ 4,82,000-ൽ അധികം പേർ പങ്കെടുത്തു

Posted On: 22 APR 2022 12:47PM by PIB Thiruvananthpuram


 
ന്യൂ ഡൽഹിഏപ്രിൽ 22, 2022

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് ആസാദി കാ അമൃത് മഹോത്സവിന് കീഴിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ (AB-HWCs) 4-ാം വാർഷികം 2022 ഏപ്രിൽ 16 മുതൽ ഏപ്രിൽ 22 വരെ ആഘോഷിക്കുന്നു.

ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രിസംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാർഎംപിമാർഎംഎൽഎമാർകേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർസംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറിമാർ/ഹെൽത്ത് സെക്രട്ടറിമാർസംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർപ്രതിനിധികൾപ്രാദേശിക പ്രമുഖർ എന്നിവരും AB-HWC-കളിൽ സന്ദർശനം നടത്തുന്നുണ്ട്ജനങ്ങൾക്ക് താങ്ങാനാവുന്നതും പ്രാപ്യമായതുമായ ആരോഗ്യപരിരക്ഷ നൽകുന്നതിൽ AB-HWC-കളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഇവർ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

2022 
ഏപ്രിൽ 18 മുതൽ 22 വരെസംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ബ്ലോക്കിലെങ്കിലും ഒരു ലക്ഷത്തിലധികം AB-HWC-കളിൽ ബ്ലോക്ക് തല ആരോഗ്യമേളകൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്ഓരോ ദിവസത്തെ  ബ്ലോക്ക് തല ആരോഗ്യ മേളകൾസംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓരോ ബ്ളോക്കിലും സംഘടിപ്പിക്കും.

 

 

 

ആരോഗ്യ മേളയുടെ നാലാം ദിവസം 4,82,000- അധികം പേർ പങ്കെടുക്കുകയുംരാജ്യത്തുടനീളം ഏകദേശം 587 ബ്ലോക്കുകൾ ആരോഗ്യ മേളകൾ സംഘടിപ്പിക്കുകയും ചെയ്തുകൂടാതെ, 66,000-ലധികം ABHA ഹെൽത്ത് ഐഡികൾ സൃഷ്ടിക്കുകയും,18,000 PMJAY ഗോൾഡൻ കാർഡുകൾ നൽകുകയും ചെയ്തുഹൈപ്പർടെൻഷൻപ്രമേഹം തുടങ്ങിയവയ്ക്കായി ആയിരക്കണക്കിന് സ്ക്രീനിംഗുകളും നടത്തി.

 

 

 

2022 ഏപ്രിൽ 16-ന് AB-HWC-കളിൽ ഒരു ദിവസം കൊണ്ട് -സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ 3 ലക്ഷം ടെലികൺസൾട്ടേഷനുകൾ നടത്തി. AB-HWC-കളിൽ ഒരു ദിവസം നടന്ന ഏറ്റവും ഉയർന്ന ടെലികൺസൾട്ടേഷനാണിത്ഇത് പ്രതിദിനം 1.8 ലക്ഷം ടെലികൺസൾട്ടേഷനുകൾ എന്ന മുൻകാല റെക്കോർഡ് മറികടന്നു.

 

 

 

2022 ഏപ്രിൽ 21-ന് രാജ്യത്തുടനീളം 33,000-ലധികം ടെലികൺസൾട്ടേഷനുകൾ നടത്തി.

 

 

RRTN

 

 




(Release ID: 1818964) Visitor Counter : 174