നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു

Posted On: 21 APR 2022 3:04PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 21, 2022

 
പ്രധാനമന്ത്രിയുടെ നൈപുണ്യ ഇന്ത്യാ ദൗത്യത്തിന് ഉത്തേജനം നൽകിക്കൊണ്ട്, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് രാജ്യത്തെ 700-ലധികം സ്ഥലങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള ദേശീയ അപ്രന്റീസ്ഷിപ്പ് മേള ഡിജിറ്റലായി ഉദ്ഘാടനം ചെയ്തു.


യുവാക്കളെ നൈപുണ്യമുള്ളവരാക്കുന്നതിനും അവരുടെ നൈപുണ്യ ശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രതിശീർഷ സാമ്പത്തിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും, ദേശീയ ദൗത്യങ്ങൾ നയിക്കാനുമുള്ള പങ്കാളിത്ത പ്രസ്ഥാനമായി അപ്രന്റിസ്‌ഷിപ്പ് മാറണമെന്ന് ഉദ്ഘാടന വേളയിൽ സംസാരിച്ച ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. മേള പ്രതിമാസ പരിപാടി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്രന്റീസ്‌ഷിപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ ഡിജിറ്റൽ ഡാഷ്‌ബോർഡ് സജ്ജീകരിക്കും. 10 ലക്ഷത്തിലധികം ട്രെയിനികൾ, വ്യവസായമേഖലയിൽ അപ്രന്റീസുമാരായി പ്രവർത്തിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും, അവരുടെ നൈപുണ്യ ശേഷി മെച്ചപ്പെടുത്താനും, അതോടൊപ്പം വരുമാനം നേടാനും, വ്യവസായ രംഗത്തേക്കുള്ള പ്രവേശന കവാടം കണ്ടെത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 
നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറും ചടങ്ങിൽ സന്നിഹിതനായിരുന്നു.


30-ലധികം മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000-ലധികം സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. അഞ്ചാം ക്ലാസെങ്കിലും പാസായവർ മുതൽ 12 ക്ലാസ് പാസായവർ, നൈപുണ്യ പരിശീലന സർട്ടിഫിക്കറ്റ് ഉള്ളവർ, ഐടിഐ വിദ്യാർഥികൾ, ഡിപ്ലോമയുള്ളവർ, ബിരുദധാരികൾ എന്നിവർ മേളയിൽ പങ്കെടുത്തു.
 
ഈ സംരംഭത്തിന് കീഴിൽ, ഒരു ലക്ഷത്തിലധികം അപ്രന്റീസുകളെ എടുക്കുന്നത്തിനാണ് ലക്ഷ്യമിട്ടിരുന്നത്. തൊഴിൽ ദാതാക്കൾക്ക് ശരിയായ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനത്തിലൂടെയും പ്രായോഗിക വൈദഗ്ധ്യം നൽകുന്നതിലൂടെയും അത് കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു.
 
താൽപ്പര്യമുള്ള യുവാക്കൾക്ക് 500-ലധികം ട്രേഡുകളിൽനിന്ന് തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. കഴിവുള്ള അപേക്ഷകർക്ക് അവിടെ വെച്ചു തന്നെ നേരിട്ട് വ്യവസായ മേഖലയിൽ അപ്രന്റീസ്ഷിപ്പ് ലഭിച്ചു. ഗവണ്മെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി അവർക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET) അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ ലഭിക്കും.


(Release ID: 1818900) Visitor Counter : 138