പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
പതിനഞ്ചാമത് സിവിൽ സർവീസ് ദിനാചരണം വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു .
Posted On:
20 APR 2022 4:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 20 , 2022
പൗരകേന്ദ്രീകൃത സംവിധാനമാണ് ഇന്ത്യ @2047 ഭരണ മാതൃകയെ നിർണ്ണയിക്കുകയെന്ന് കേന്ദ്ര ഉദ്യോഗസ്ഥ-പൊതു പരാതി-പെൻഷൻ കാര്യ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു. 15-ാമത് സിവിൽ സർവീസ് ദിനാചരണം വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ , പുതിയ ഭരണ മാതൃകയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പൗരസൗഹൃദ സമീപനം മാത്രമേ സാധ്യമാകൂ എന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു,
2022ലെ സിവിൽ സർവീസ് ദിനത്തിന്റെ പ്രമേയമായ “വിഷൻ ഇന്ത്യ@2047 – പൗരന്മാരെയും ഗവൺമെന്റ് നെയും അടുപ്പിക്കുക” എന്ന വിഷയത്തെ പരാമർശിച്ചുകൊണ്ട്, 2022ലെ വീക്ഷണകോണിലൂടെ 2047 ലെ ഇന്ത്യയെ ദൃശ്യവത്കരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. ഭാവി ഭരണ മാതൃകകൾ,ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ പങ്ക് പുനർനിർവചിക്കാം. ഭരണം കൂടുതൽ പൗര കേന്ദ്രീകൃതം ആവുകയും , "മിനിമം ഗവൺമെന്റിന്റെ" ആശയത്തെ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കാനും കഴിയും എന്ന് അദ്ദേഹം പറഞ്ഞു
ശ്രീ ജിതേന്ദ്ര സിംഗ്, തെരഞ്ഞെടുക്കപ്പെട്ട മുൻഗണനാ പദ്ധതികളിൽ 2019, 2020, 2021 വർഷങ്ങളിലെ പുരസ്കാരത്തിന് അർഹമായ പരിപാടികളെയും നൂതനാശയങ്ങളും കുറിച്ചുള്ള ഒരു പ്രദർശനം ഉദ്ഘാടനം ചെയ്യുകയും 'വിഷൻ ഇന്ത്യ @ 2047-ഗവേണൻസ്' എന്ന വിഷയത്തെക്കുറിച്ചുള്ള പ്ലീനറി സെഷനിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
2022 ലെ സിവിൽ സർവീസ് ദിനത്തിൽ അവാർഡുകൾക്കായി ഇനിപ്പറയുന്ന 6 മുൻഗണനാ പരിപാടികൾ കണ്ടെത്തിയിട്ടുണ്ട്: “ജൻ ഭാഗിദാരി” അല്ലെങ്കിൽ പോഷൻ അഭിയാനിലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ഖേലോ ഇന്ത്യ സ്കീമിലൂടെ കായികരംഗത്തും ആരോഗ്യത്തിലും മികവ് പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ പേയ്‌മെന്റുകളും , പ്രധാനമന്ത്രി സേവനിധി യോജനയിലെ സദ്ഭരണവും , ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതിയിലൂടെയുള്ള സമഗ്ര വികസനം, തടസ്സങ്ങളില്ലാതെ, മനുഷ്യ ഇടപെടലില്ലാതെ സേവനങ്ങളുടെ വിതരണം (ജില്ല/മറ്റുള്ളവർ) , നൂതനാശയങ്ങൾ (കേന്ദ്രം, സംസ്ഥാനം, ജില്ലകൾ) എന്നിവയാണവ
IE/SKY
(Release ID: 1818414)
Visitor Counter : 157