പ്രധാനമന്ത്രിയുടെ ഓഫീസ്‌

അമേഠിയിലെ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 18 APR 2022 11:47AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ ഗൗരിഗഞ്ചിലുണ്ടായ വാഹനാപകടത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 

"ഉത്തർപ്രദേശിലെ അമേഠിയിലെ ഗൗരിഗഞ്ചിലുണ്ടായ വാഹനാപകടം അങ്ങേയറ്റം ദുഃഖകരമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു:" പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

******

-ND-

(Release ID: 1817692) Visitor Counter : 91