നിതി ആയോഗ്‌

സംസ്ഥാന ഊർജ, കാലാവസ്ഥാ റൗണ്ട്- 1 സൂചിക:   കേരളം  വലിയ സംസ്ഥാന വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു

Posted On: 11 APR 2022 1:46PM by PIB Thiruvananthpuram

 



ന്യൂ ഡെൽഹി , ഏപ്രിൽ 11 , 2022
 
 
  2022 ഏപ്രിൽ 11-ന് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിതി ആയോഗ്, സംസ്ഥാന ഊർജ, കാലാവസ്ഥാ  റൗണ്ട്- 1 ന്റെ സൂചിക പുറത്തിറക്കി.
 നിതി ആയോഗ് അംഗം ഡോ. വി.കെ സരസ്വത്, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, വൈദ്യുതി മന്ത്രാലയം സെക്രട്ടറി ശ്രീ അലോക് കുമാർ, നീതി ആയോഗ് അഡീഷണൽ സെക്രട്ടറി (ഊർജ്ജം) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക  (SECI) റൗണ്ട്-1 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആറ് മാനദണ്ഡങ്ങളിൽ  റാങ്ക് ചെയ്തിരിക്കുന്നു (1)വൈദ്യുത വിതരണ കമ്പനികളുടെ  പ്രകടനം (2) ഊർജ്ജത്തിന്റെ ലഭ്യത ,ചെലവ് , വിശ്വാസ്യത (3) ശുദ്ധമായ ഊർജ്ജ സംരംഭങ്ങൾ (4) ഊർജ്ജ കാര്യക്ഷമത ( 5) പരിസ്ഥിതി സുസ്ഥിരത;  (6) പുതിയ സംരംഭങ്ങൾ. ഈ മാനദണ്ഡങ്ങളെ പിന്നെയും 27 സൂചകങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക റൗണ്ട്-1 സ്‌കോറുകളുടെ ഫലത്തെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 'ഫ്രണ്ട് റണ്ണേഴ്‌സ്', 'അച്ചീവേഴ്‌സ്', 'ആസ്പിരന്റ്സ്' എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു

വലിപ്പവും ഭൂമിശാസ്ത്രപരമായ വ്യത്യാസവും അടിസ്ഥാനമാക്കി വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ  എന്നിങ്ങനെ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുണ്ട്.  ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നിവ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .  ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഗോവ. കേന്ദ്രഭരണ പ്രദേശങ്ങളിൽ  ചണ്ഡീഗഡ് മികച്ച പ്രകടനം കാഴ്ചവച്ചു.

 SECI യുടെ കീഴിലുള്ള സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ വിശദമായ റാങ്കിംഗ് ഇനിപ്പറയുന്ന പട്ടികകളിൽ നൽകിയിരിക്കുന്നു;

 

 

Figure 1

Figure 2

 

Figure 3

***

 

IE/SKY

 

****

 


(Release ID: 1815663) Visitor Counter : 468