ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയക്രമം സുപ്രീം കോടതി നിശ്ചയിച്ചു

Posted On: 11 APR 2022 11:26AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ഏപ്രിൽ 11, 2022

 

2021-ലെ മിസ്സലേനിയസ് അപ്ലിക്കേഷൻ നമ്പർ 1805, റിട്ട് പെറ്റീഷൻ (സി) നമ്പർ 539-ന്മേൽ, 2022 മാർച്ച് 24-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്ഥിരീകരണ പ്രകാരമുള്ള കൊവിഡ്-19 മരണങ്ങൾക്ക്, ബന്ധപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിന് ഇനിപ്പറയുന്ന സമയക്രമം സുപ്രീം കോടതി നിശ്ചയിച്ചു. 
 

കോടതി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

* 2022 മാർച്ച് 20-ന് മുമ്പ് കോവിഡ്-19 മൂലം സംഭവിച്ച മരണങ്ങളിൽ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന് 2022 മാർച്ച് 24 മുതൽ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കും.

* ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക്, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന്, മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയം നൽകും.

* അപേക്ഷകൾ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന മുൻ ഉത്തരവ് നടപ്പിലാക്കുന്നത് തുടരും.

* നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പരാതി പരിഹാര സമിതിയെ സമീപിക്കാനും സമിതി മുഖേന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാനും അനുമതി നൽകാമെന്ന് കോടതി നിർദ്ദേശിച്ചു. ഒരു അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ നിശ്ചിത പരിധിയ്ക്കുള്ളിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാൽ അർഹിക്കുന്ന പരിഗണന നൽകി അവരുടെ കേസ് പരിഗണിക്കാവുന്നതാണ്.

* കൂടാതെ, നഷ്ടപരിഹാരത്തിനുള്ള വ്യാജ അപേക്ഷകൾ ഒഴിവാക്കുന്നതിനായി, ലഭിച്ച അപേക്ഷകളുടെ 5% ന്മേൽ ആകസ്‌മിക സൂക്ഷ്മപരിശോധന ആദ്യ ഘട്ടത്തിൽ തന്നെ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാൽ, അത് 2005 ലെ DM നിയമം, വകുപ്പ് 52 പ്രകാരം പരിഗണിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.

 
 
RRTN/SKY
 


(Release ID: 1815571) Visitor Counter : 213