ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

18 വയസ്സിന് മേൽ പ്രായമുള്ള എല്ലാവർക്കും 2022 ഏപ്രിൽ 10 മുതൽ സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ ഡോസ് ലഭ്യമാണ്

Posted On: 08 APR 2022 3:01PM by PIB Thiruvananthpuramന്യൂ ഡൽഹി: ഏപ്രിൽ 8, 2022    

18 വയസ്സിന് മേൽ പ്രായമുള്ളവർക്ക് സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ ഡോസ് ലഭ്യക്കും. 2022 ഏപ്രിൽ 10 മുതൽ (ഞായർ) സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ വഴി 18 വയസ്സിനു മേൽ പ്രായമുള്ളവർക്കായി മുൻകരുതൽ ഡോസ് വിതരണം ആരംഭിക്കും. രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയാക്കിയ 18 വയസ്സിനു മേൽ പ്രായമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസിന് അർഹതയുണ്ട്.

രാജ്യത്തിതുവരെ 15 വയസ്സിന് മേൽ പ്രായമുള്ളവരിൽ ഏകദേശം 96% പേർക്ക് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 15 വയസ്സിന് മേൽ പ്രായമുള്ളവരിൽ ഏകദേശം 83% പേർക്ക് രണ്ട് ഡോസും ലഭിച്ചു. ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, 60 വയസ്സിന് മേൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് 2.4 കോടിയിലധികം മുൻകരുതൽ ഡോസുകൾ വിതരണം ചെയ്തു. 12 മുതൽ 14 വയസ്സു വരെ പ്രായമുള്ളവരിൽ 45% പേർക്ക് ആദ്യ ഡോസ് ലഭിച്ചു.

 
RRTN/SKY
 


(Release ID: 1814842) Visitor Counter : 302