നിതി ആയോഗ്‌
azadi ka amrit mahotsav

സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക ഏപ്രിൽ 11-ന് നിതി  ആയോഗ് പുറത്തിറക്കും

പോസ്റ്റഡ് ഓണ്‍: 08 APR 2022 12:50PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഏപ്രിൽ 8, 2022    

 നീതി ആയോഗ് 2022 ഏപ്രിൽ 11-ന് സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക- റൗണ്ട് 1പുറത്തിറക്കും.

നിതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാർ, നീതി ആയോഗ് അംഗം ഡോ വി കെ സരസ്വത്, സിഇഒ അമിതാഭ് കാന്ത്, വിവിധ ഗവണ്മെന്റ് വകുപ്പുകളുടെ സെക്രട്ടറിമാർ, ഊർജ മേഖലയിലെ പങ്കാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ സൂചിക പുറത്തിറക്കും.

സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക  (SECI) റൗണ്ട്-1 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആറ് മാനദണ്ഡങ്ങളിൽ  റാങ്ക് ചെയ്യാൻ ലക്ഷ്യമിടുന്നു: 1വൈദ്യുത വിതരണ കമ്പനികളുടെ  പ്രകടനം (2) ഊർജ്ജത്തിന്റെ ലഭ്യത ,ചെലവ് , വിശ്വാസ്യത (3) ശുദ്ധമായ ഊർജ്ജ സംരംഭങ്ങൾ (4) ഊർജ്ജ കാര്യക്ഷമത ( 5) പരിസ്ഥിതി സുസ്ഥിരത;  (6) പുതിയ സംരംഭങ്ങൾ.

ഈ മാനദണ്ഡങ്ങളിൽ ആകെ 27 സൂചകങ്ങൾ ഉൾപ്പെടുന്നു. സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക റൗണ്ട്-1 സ്‌കോറുകളുടെ ഫലത്തെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 'ഫ്രണ്ട് റണ്ണേഴ്‌സ്', 'അച്ചീവേഴ്‌സ്', 'ആസ്പിരന്റ്സ്' എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു:

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മറ്റുള്ളവയുമായി  അവരുടെ പ്രകടനം താരതമ്യം ചെയ്യാനും , മെച്ചപ്പെട്ട നയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് നേരിടേണ്ടി വരുന്ന  വെല്ലുവിളികൾ വിശകലനം ചെയ്യാനും, അവരുടെ ഊർജ്ജ വിഭവങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഈ സൂചിക ഉപയോഗിക്കാം.

 
IE/SKY
 

( റിലീസ് ഐ.ഡി: 1814811) സന്ദര്‍ശക കൗണ്ടര്‍ : 214
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi , Tamil , Telugu