ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 184.52 കോടി കവിഞ്ഞു


കഴിഞ്ഞ 24 മണിക്കൂറിനിടെ 12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 1.81 കോടിയിലധികം ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 13,445 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,260 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.76%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%

Posted On: 02 APR 2022 9:32AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 184.52 കോടി (1,84,52,44,856)  പിന്നിട്ടു. 2,20,93,346 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 1.81  കോടിയിലധികം (1,81,21,823) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10403737
രണ്ടാം ഡോസ് 10000984
കരുതല്‍ ഡോസ് 4474440

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18413339
രണ്ടാം ഡോസ് 17512279
കരുതല്‍ ഡോസ് 6897755

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 18121823

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 57268440
രണ്ടാം ഡോസ്  38356896

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 554683438
രണ്ടാം ഡോസ് 466628426

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202760965
രണ്ടാം ഡോസ് 185485333

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126746554
രണ്ടാം ഡോസ്   115534690
കരുതല്‍ ഡോസ് 11955757

കരുതല്‍ ഡോസ്  2,33,27,952

ആകെ 1,84,52,44,856

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന്  13,445 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,404 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,92,326 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,260 പേര്‍ക്കാണ്.  

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,28,021  പരിശോധനകള്‍ നടത്തി. ആകെ 79.02 കോടിയിലേറെ (79,02,98,979) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.24 ശതമാനമാണ്. 
--ND--


(Release ID: 1812693) Visitor Counter : 158