വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) രണ്ടാംഘട്ട ചർച്ചകൾ ഇന്ത്യയും യുകെയും പൂർത്തിയാക്കി

प्रविष्टि तिथि: 25 MAR 2022 11:59AM by PIB Thiruvananthpuram



ന്യൂ ഡൽഹി, മാർച്ച്  25, 2022

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) രണ്ടാംഘട്ട ചർച്ചകൾ 2022 മാർച്ച് 17 വ്യാഴാഴ്ച ഇന്ത്യയും യുകെയും പൂർത്തിയാക്കി.

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾ ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘം ലണ്ടനിൽ നടത്തി. ഹൈബ്രിഡ് മാതൃകയിൽ നടന്ന ചർച്ചയിൽ യുകെയിലെ പ്രത്യേക കേന്ദ്രത്തിൽ നിന്നും, വിദൂര ദൃശ്യ സാങ്കേതികവിദ്യയുടെ സഹായത്തോടെയും പ്രതിനിധികൾ പങ്കെടുത്തു.

രണ്ടാം വട്ട ചർച്ചയ്ക്ക് മുൻപായി സ്വതന്ത്ര വ്യാപാര കരാറിന്റെ കരട് രൂപം പ്രതിനിധികൾക്കിടയിൽ പങ്കുവയ്ക്കുകയും, കരാറിലെ സിംഹഭാഗം വരുന്ന അധ്യായങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. 26 നയ മേഖലകൾ ഉൾപ്പെടുത്തിയുള്ള 64 പ്രത്യേക സെഷനുകളിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ പങ്കെടുത്തു.

 
മൂന്നാം വട്ട ചർച്ചകൾക്ക് 2022 ഏപ്രിലിൽ ഇന്ത്യ ആതിഥ്യം വഹിക്കും.
 
*****

(रिलीज़ आईडी: 1809610) आगंतुक पटल : 183
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Odia , Tamil