പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി കച്ചില്‍ നടത്തിയ പ്രസംഗം

Posted On: 08 MAR 2022 9:37PM by PIB Thiruvananthpuram

നമസ്‌കാരം
നിങ്ങള്‍െക്കല്ലാവര്‍ക്കും പ്രത്യേകിച്ച് രാജ്യത്തെ എല്ലാ വനിതകള്‍ക്കും സന്തോഷകരമായ അന്താരാഷ്ട്ര വനിതാ ദിനം ആശംസിക്കുന്നു.
ഈ അവസരത്തില്‍ നൂതനമായ ഈ പരിപാടി ഇവിടെ സംഘടിപ്പിച്ചതിന് രാജ്യത്തെ എല്ലാ സന്യാസിനിമാരെയും  സാധ്വികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

അമ്മമാരേ  സഹോദരിമാരെ,
നിങ്ങള്‍ എത്തിയിരിക്കുന്ന കച്ചിലെ ഈ ഭൂമി നൂറ്റാണ്ടുകളായി വനിതാശക്തിയുടെയും സാധ്യതയുടെയും പ്രതീകമായിരുന്നു.  ആശാപൂര ദേവി  മാതൃശക്തിയുടെ രൂപത്തില്‍ സ്വയം ഇവിടെ അധിവസിക്കുന്നു. പ്രകൃതി ഉയര്‍ത്തുന്ന വെല്ലുവുളികളുടെയും  പ്രതികൂലസാഹചര്യങ്ങളുടെയും മധ്യത്തില്‍ എങ്ങനെ ജീവിക്കണം എന്ന് ഇവിടെയുള്ള സ്ത്രീകള്‍ സമൂഹത്തെ പഠിപ്പിക്കുന്നു.  പോരാടാനും ജയിക്കാനും പഠിപ്പിക്കുന്നു. ജല സമിതികള്‍ രൂപീകരിച്ച് ജലം സംരക്ഷിക്കാന്‍ കച്ചിലെ വനിതകള്‍ നടത്തിയ പരിശ്രമത്തിന് അന്താരാഷ്ട്ര സംഘകടനകളുടെ പോലും അംഗീകാരം ലഭിക്കുകയുണ്ടായി. വിശ്രമരഹിതമായ കഠിനാധ്വാനത്തിനിയിലും കച്ചിലെ വനിതകള്‍ അവരുടെ സംസ്‌കാരവും  മര്യാദകളും സജീവമായി നിലനിര്‍ത്തുന്നു. കച്ചിന്റെ നിറങ്ങള്‍ പ്രത്യേകിച്ച് കരകൗശല വേലകള്‍ ഇതിന്  ഉത്തമ ഉദാഹരണമാണ്.  ലോകത്ത്‌  മുഴുവന്‍ അവരുടെ ഈ കലയും നൈപുണ്യവും വ്യത്യസ്തമായ വ്യക്തിത്വമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിൻറെ പടിഞ്ഞാറൻ  അതിര്‍ത്തിയിലെ അവസാന  ഗ്രാമത്തിലാണ് നിങ്ങൾ ഇപ്പോൾ.  ഇതിനപ്പുറം ഇനി ജീവിതം ഇല്ല. അതു കഴിഞ്ഞാണ് മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി തുടങ്ങുന്നത്. അതിനാല്‍ ഈ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക്  രാജ്യത്തിനു വേണ്ടി പ്രത്യേക ഉത്തരവാദിത്വങ്ങളുണ്ട്. കച്ചിലെ വനിതകള്‍ ഉ ഈത്തരവാദിത്വങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്നു. ഇന്നലെ മുതല്‍ നിങ്ങള്‍ ഇവിടെയുണ്ട്. 1971 ലെ യുദ്ധത്തില്‍ നടന്ന ഒരു സംഭവത്തെ സംബന്ധിച്ച്  ആരെങ്കിലുമൊക്കെ പറഞ്ഞ്  നിങ്ങള്‍ കേട്ടിരിക്കും. 1971 ലെ യുദ്ധത്തില്‍ ശത്രു സൈന്യം ഭുജ് വിമാനത്താവളം ആക്രമിക്കുകയും ബോംബിട്ട് വിമാനത്താവളം പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായി മറ്റൊരു സൈനിക വിമാനതാവളം ആവ്യമായി വരും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം കച്ചിലെ വനിതകള്‍ അവരുടെ ജീവന്‍ പോലും പണയപ്പെടുത്തി ഇന്ത്യന്‍ വ്യോമ സേനയ്ക്കു വേണ്ടു ഒരു രാത്രി കൊണ്ട ഒരു വിമാനത്താവള നിര്‍മ്മാണം പൂര്‍ത്തിയാക്കി. ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് അത്.  അവരെ നിങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ അവരില്‍ പല അമ്മമാരും സഹോദരിമാരും പ്രായമായി   ഇപ്പോഴും നമുക്കിടയിലുണ്ട്. അവരില്‍ പലരോടും പല തവണ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരം വനിതകളുടെ അസാധാരണ ധൈര്യവും ശക്തിയും ഉള്ള ഈ മണ്ണില്‍ നിന്നാണ് സമൂഹത്തിനു വേണ്ടിയുള്ള സേവനത്തിന് നമ്മുടെ സ്ത്രീശക്തി തുടക്കംകുറിക്കുന്നത്.

അമ്മമാരെ സഹോദരിമാരെ,

പുരന്ധി യോഷയെ പോലെയുള്ള മന്ത്രങ്ങള്‍ നമ്മുടെ വനിതകൾക്ക്  മാർഗ്ഗദർശകമായിട്ടുണ്ട് . അതായത് വനിതകള്‍ അവരുടെ നഗരങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവരാകണം, രാജ്യത്തെ നയിക്കണം.  സ്ത്രീകള്‍ നൈതികതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ നേതൃത്വത്തിന്റെ പ്രതിഫലനമാണ്. അതിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് വനിതകള്‍ രാഷ്ട്രത്തെ നയിക്കാന്‍ കഴിവുള്ളവരാകണം എന്ന് നമ്മുടെ വേദങ്ങളും പാരമ്പര്യവും ആഹ്വാനം ചെയ്യുന്നത്.   സ്ത്രീ ഈശ്വരാംശത്തിന്റെ സാക്ഷാത്ക്കാരമാണ് എന്ന് നാം പലപ്പോഴും പറയാറുണ്ട്. ഒരു പരമോന്നത ദൈവമാകുന്നതിന് പുരുഷന്‍ എന്തെങ്കിലും ചെയ്യണ്ടതുണ്ട് എന്നും നമ്മുടെ നാട്ടില്‍ പറയാറുണ്ട്യ രണ്ടും തമ്മിലുള്ള വ്യത്യാസം നോക്കൂ.കുറച്ചുകൂടി ചന്തിച്ചാല്‍ പുരുഷന്മാരെ കുറിച്ച് എന്താകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ नर करणी करे तो नारायण हो जाये, എന്നും  പറഞ്ഞത്, അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി  സ്ത്രീയെ നീ ദേവതയാണ് എന്നും  പറഞ്ഞത്.?

ലോകത്തില്‍ ഇത്തരം ബൗദ്ധിക പാരമ്പര്യങ്ങള്‍ സ്വന്തമായ  രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ അസ്തിത്വം തന്നെ അതിന്റെ ദര്‍ശന കേന്ദ്രീകൃതമാണ്. ഈ ദര്‍ശനത്തിന്റെ അടിസ്ഥാനം അതിന്റെ ആദ്ധ്യാത്മിക പ്രബുദ്ധതയും. ഈ അദ്ധ്യാത്മിക പ്രബുദ്ധത കേന്ദ്രീകൃതമായിരിക്കുന്നത് നാരി ശക്തി (സ്ത്രീ ശക്തി)യിലുമാണ്.  ഈ ദിവ്യ ശക്തിയെ സ്ത്രീയുടെ രൂപത്തില്‍ സന്തോഷപൂര്‍വം പ്രമാണീകരിച്ചിരിക്കുന്നു.  ദിവ്യമായ തുടക്കങ്ങള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും രൂപങ്ങളില്‍ നാം കാണുന്നുണ്ടെങ്കിലും ആദ്യ പരിഗണന നല്‍കുന്ന സ്ത്രീ സത്തയ്ക്കാണ്. അത് സീതാ രാമനാണെങ്കിലും രാധാ കൃഷ്ണനാണെങ്കിലും ലക്ഷ്മി നാരായണ്‍ ആണെങ്കിലും. നമ്മുടെ ഈ പാരമ്പര്യം നിങ്ങളെക്കാള്‍ കൂടുതല്‍  മറ്റാര്‍ക്കാണ് അറിയാവുന്നത്. നമ്മുടെ വേദങ്ങളില്‍  ഘോഷ, ഗോഥ, അപാല, ലോപമുദ്ര  തുടങ്ങിയ സ്ത്രീ ദാര്‍ശനികരെ കുറിച്ച് പരാമര്‍ശമുണ്ട്. ഗാര്‍ഗ്, മൈത്രേയി, തുടങ്ങിയ ജ്ഞാനികള്‍ വേദാന്ത ഗവേഷണത്തെ കുറിച്ച് നിര്‍ദ്ദേശങങള്‍ നല്‍കി.  വടക്ക് മീരാബായി മുതല്‍ തെക്ക് ശാന്ത അക്ക മഹാദേവി വരെയുള്ള ഇന്ത്യയിലെ ദിവ്യ സ്ത്രീകള്‍  ഭക്തി പ്രസ്ഥാനം മുതല്‍ ജ്ഞാനദര്‍ശനം  വരെ സമൂഹത്തില്‍ മാറ്റമുണ്ടാകുവാന്‍ ശബ്ദം ഉയര്‍ത്തിയവരാണ്. ഗുജറാത്തിലെയും ഇവിടെ ഈ കച്ചിലെയും മണ്ണില്‍ സതി തരള്‍, ഗംഗാ സതി, സതിലോയന്‍. രാംബായി, ലീരബായി തുടങ്ങിയ എത്രയോ ദിവ്യ സ്ത്രീകളെ നമുക്കു കാണാന്‍ സാധിക്കും. അതുപോലെ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഒരു പ്രതിഷ്ഠ അല്ലെങ്കില്‍ കുലദേവി ഇല്ലാത്തെ ഏതെങ്കിലും പ്രദേശമോ ഗ്രാമമോ കാണാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടായിരിക്കും. ഈ ദേവിമാരാണ് ഈ രാജ്യത്തെ വനിതാ അവബോധത്തിന്റെ പ്രതീകങ്ങള്‍. അനാദി കാലം മുതല്‍ ഇതാണ് നമ്മുടെ സമൂഹത്തെ സൃഷ്ടിച്ചത്.  രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ സ്വാതതന്ത്ര്യ നാളം ജ്വലിപ്പിച്ചതു പോലും ഈ സ്ത്രീ അവബോധമാണ്. നാം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, 1857 ലെ സ്വാതന്ത്ര്യ സമരം കൂടി അനുസ്മരിക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് അടിത്തര പാകുന്നതില്‍ ഭക്തി പ്രസ്ഥാനത്തിന് സുപ്രധാന പങ്കുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്ന  സന്യാസിമാരും യോഗികളും ജ്ഞാനികളും ഇന്ത്യ എന്ന അവബോധം ജനമനസുകളില്‍ പ്രോജ്വലിപ്പിക്കുന്നതില്‍ ദാര്‍ശനികമായ  പങ്കു വഹിച്ചു. അതേ അവബോധത്തിന്റെ വെളിച്ചത്തിലാണ് രാജ്യം സ്വാതന്ത്ര്യ സമരം ജയിച്ചത്.  സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാം ഇന്നും അത്തരം ഒരു ഘട്ടത്തിലാണ്. പക്ഷെ നമ്മുടെ ആദ്ധ്യാത്മിക യാത്ര തുടരും.  എന്നാല്‍ സാമൂഹ്യാവബോധം, സാമൂഹ്യ കാര്യക്ഷമത, സാമൂഹ്യവികസനവും സമൂഹത്തിലെ മാറ്റവും ഓരോ പൗരന്റെയും ഉത്തരവാദിത്വവുമായി ബന്ധപ്പെട്ടാണ് വരുന്നത്. ഇത്തരം ദിവ്യ പാരമ്പര്യമുള്ള  അനേകം അമ്മമാരും സഹോദരിമാരും ഇവിടെ ഇരിക്കുമ്പോള്‍ നിങ്ങളെ കുറിച്ചു തന്നെ എന്തെങ്കിലും സംസാരിക്കണം ഞാന്‍ ചിന്തിക്കുന്നു.  ബോധ്യമുള്ള സ്ത്രീകളുടെ പ്രബുദ്ധ സമൂഹത്തോടാണ് ഞാന്‍ സംസാരിക്കുന്നത് എന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്.

അമ്മമാരെ സഹോദരിമാരെ,

ഈ ഭൂമിയെ മാതാവായി കരുതുന്ന ഒരു രാജ്യത്ത് സ്ത്രീകളുടെ പുരോഗതി എപ്പോഴും രാജ്യ ശാക്തീകരണത്തിന് കരുത്ത് പകരുന്നു. സ്ത്രീകളുടെ  ജീവിതങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയുടെ വികസന യാത്രയില്‍ അവരുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഇന്നു രാജ്യത്തിന്റെ  മുന്‍ഗണന. അതിനാണ് നമ്മള്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഊന്നൽ  നല്‍കുന്നത്. നമ്മുടെ കോടിക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ വീടുകള്‍ക്ക് വെളിയില്‍ പൊതുഇടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. വീടിനുള്ളില്‍ ശുചിമുറികള്‍ ഇല്ലാഞ്ഞതിനാല്‍ അവര്‍ എത്രമാത്രം വേദന സഹിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഞാന്‍ വാക്കുകളിലൂടെ വിവരിക്കേണ്ട ആവശ്യമില്ല. സ്ത്രീകളുടെ ഈ വേദന മനസിലാക്കിയത് നമ്മുടെ ഗവണ്‍മെന്റാണ്. ഓഗസ്റ്റ് 15 ന്് ചുവപ്പു കോട്ടയിൽ  നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന്  രാജ്യമെമ്പാടും സ്വഛ്ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഏകദേശം 11 കോടിയോളം ശുചിമുറികള്‍ നാം   ഇതിനോടകം നിര്‍മ്മിച്ചിു കഴിഞ്ഞു. ഇത് വല്ലതും ജോലിയാണോ എന്ന് കുറെപ്പേര്‍ അത്ഭുതപ്പെടുന്നുണ്ടാവും. അല്ലെങ്കില്‍ എന്തുകൊണ്ട് മുമ്പ് ആരും ഇതു ചെയ്തില്ല. നമ്മുടെ ഗ്രാമങ്ങളിലെ അമ്മമാരും സഹോദരിമാരും വിറകും ചാണകവും ഉപയോഗിച്ച്  ഭക്ഷണം പാകം ചെയ്യുന്നത് നിങ്ങള്‍ എല്ലാവരും കണ്ടിട്ടില്ലേ. ആ പുക ശ്വസിക്കുന്നതിന്റെ ബുദ്ധിമുട്ട് സ്ത്രീകളുടെ വിധിയായി കരുതി പോന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്  ഒന്‍പതു കോടിയിലധികം പാചക വാതക സിലണ്ടറുകള്‍ ഉജ്വല പദ്ധതി വഴി സൗജന്യമായി വിതരണം ചെയ്ത് അവരെ പുകയില്‍ നിന്നു രക്ഷച്ചു.  മുമ്പ് സ്ത്രീകള്‍ക്ക്  പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് ബാങ്ക് അ്ക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. തന്മൂലം അവര്‍ സാമ്പത്തികമായി വളരെ ദുര്‍ബലരുമായിരുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 23 കോടി സ്ത്രീകളെയാണ് നമ്മുടെ ഗവണ്‍മെന്റ് ബാങ്കുകളുമായി ബന്ധിപ്പിച്ചത്.  അല്ലെങ്കില്‍ അവര്‍ അടുക്കളയിലെ ഗോതമ്പു പാത്രത്തിലോ അരിക്കലത്തിലോ ആയിരുന്നില്ലേ അവരുടെ ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇന്ന് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും  ബാങ്കുകളില്‍ അവരുടെ പണം നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങള്‍ നാം ചെയ്തു. ഇന്ന് സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് നാട്ടിന്‍പുറത്തെ  സ്ത്രീകള്‍ ചെറുകിട വ്യവസായങ്ങളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക്  ഉത്തേജനം പകരുന്നു. സ്ത്രീകള്‍ക്ക് ഒരിക്കലും നൈപുണ്യമില്ലായിരുന്നു. ഇന്ന് നൈപുണ്യം അവളെയും അവളുടെ കുടംബത്തെയും ശാക്തീകരിക്കുന്നു.  ഇന്ന് സ്ത്രീകള്‍ക്ക് പല വഴികളിലൂടെ ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നു. അതിനാല്‍ അവര്‍ക്കു മുന്നേറാം, അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാം, അവര്‍ക്ക് ആഗ്രഹമുള്ള എന്തു ജോലിയും ചെയ്യാം. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള 80 ശതമാനം വായ്പകളും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പേരിലാണ്. മുദ്രാ പദ്ധതിയുടെ കീഴില്‍ നല്‍കിയിരിക്കുന്ന 70 ശതമാനം വായ്പകളും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പേരിലാണ്. ഒന്നും രണ്ടുല്ല ആയിരക്കണക്കിനു രൂപയാണ് ഇതിലുള്ളത്. ഒരു പ്രധാന കാര്യം കൂടി എനിക്കു നിങ്ങളോടു പറയാനുണ്ട്. പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍നമ്മുടെ ഗവണ്‍മെന്റ് രണ്ടു കോടി വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. കാരണം ഞങ്ങള്‍ക്ക് ഒരു സ്വ്പ്‌നമുണ്ടായിരുന്നു, ഇന്ത്യയിലെ എല്ലാ പാവപ്പെട്ടവര്‍ക്കും നല്ല വീടുകള്‍ ഉണ്ടാവണം എന്ന്. ചുറ്റും കെട്ടുറപ്പുള്ള അതിര്‍ ഭിത്തികളും നല്ല മേല്‍ക്കൂരയും ഉള്ളതായിരിക്കണം ആ വീടുകള്‍ എന്ന്. അതിന് ശുചിമുറി ഉണ്ടായിരിക്കണമെന്ന് . ടാപ്പുവെള്ളവും, വൈദ്യുതി വെളിച്ചവും, പാചകവാതകവും  ഉള്ളതായിരിക്കണം ആ വീട് എന്ന്.  ഇത്തരം രണ്ടു കോടി വീടുകള്‍ നിര്‍മ്മിച്ച് രണ്ടു കോടി പാവപ്പെട്ട കുടംബങ്ങള്‍ക്ക് ഈ ഗവണ്‍മെന്റ് നല്‍കി കഴിഞ്ഞു. ഇതൊരു വലിയ സംഖ്യയാണ്. ഇപ്പോള്‍ എത്രയാണ് ഒരു വീടിന്റെ മൂല്യം. ചെറിയ വീടാണെങ്കില്‍ ഒന്നര ലക്ഷം.... രണ്ടര ലക്ഷം..... മൂന്നു ലക്ഷം..മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ രണ്ടു കോടി സ്ത്രീകള്‍ക്ക് വീടുകള്‍ ലഭിച്ചിരിക്കുന്നു. അവര്‍ ലക്ഷാധിപതികളായിരിക്കുന്നു, ലക്ഷാധിപതികള്‍. പാവങ്ങളോട് കാരുണ്യവും ജോലി ചെയ്യാന്‍ താല്‍പര്യവും ഉണ്ടെങ്കില്‍ ഇതൊക്കെ നടക്കും. രണ്ടു ലക്ഷം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആ വീടുകളുടെ ഉടമസ്ഥാവകാസം ലഭിച്ചിരിക്കുന്നു. ഒരു കാലത്ത് സ്്ത്രീകള്‍ക്ക് അവരുടെ പേരില്‍ സ്ഥലമോ,കടയോ, വീടോ ഇല്ലാതിരുന്നു. വീടും കടയും ഒക്കെ അവരുടെ ഭര്‍ത്താവിന്റെയോ മകന്റെയോ സഹോദരന്റെയോ ആയിരുന്നു. അതുപോലെ ഒരു കാറോ സ്‌കൂട്ടറോ വാങ്ങിയാല്‍ അതും ഭര്‍ത്താവിന്റെയോ മകന്റെയോ സഹോദരന്റെയോ പേരിലായിരുന്നു. സ്ത്രീയുടെ പേരില്‍ വീടോ കാറോ സ്‌കൂട്ടറോ ഒന്നും ഇല്ല. അമ്മമാരുടെയും സഹോദരിമാരുടെയും പേരില്‍ സ്വത്ത് ഉണ്ടാകുന്നതിന് രാജ്യത്ത് ഇതാദ്യമായി തീരുമാനം ഉണ്ടായിരിക്കുന്നു. അവര്‍ക്ക് ഈ അധികാരം ലഭിക്കുമ്പോള്‍ അവര്‍ ശാക്തീകരിക്കപ്പെടുന്നു. വീട്ടില്‍ സാമ്പത്തിക തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അമ്മമാരും സഹോദരിമാരും അതില്‍ പങ്കാളികളാകുന്നു. അവരുടെ പങ്കാളിത്തവും വര്‍ധിക്കുന്നു. മുമ്പൊക്കെ എങ്ങിനെയായിരുന്നു.  അമ്മയ്ക്ക് സൗകര്യം ലഭിക്കുമ്പോള്‍ അച്ഛനും  മകനും ബിസിനസ് ചര്‍ച്ചയില്‍ തിരക്കിലാവും. അമ്മയോട് അടുക്കളയിലേയ്ക്കു പോകൂ എന്നു പറയും. ഈ സമൂഹത്തിലെ അവസ്ഥ നാം കണ്ടിട്ടുണ്ട്. ഇന്ന് ശാക്തീകരിക്കപ്പെട്ട അമ്മയും സഹോദരിമാരും കുടുംബത്തിലെ പുരുഷന്മാര്‍ക്ക് ബിസിനസ് കാര്യങ്ങള്‍ ഉപദേശിച്ചു കൊടുക്കുന്നു. അവരുടെ പങ്കാളിത്തം വര്‍ധിക്കുകയാണ്.പണ്ടും അമ്മമാരും പുത്രിമാരും സഹോദരിമാരും കഴിവുള്ളവാരായിരുന്നു. പക്ഷെ പഴഞ്ചന്‍ ചിന്താഗതികളും അവ്യവസ്ഥയും അവരുടെ സ്വപ്‌നങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചു. മാതൃത്വത്തിന്റെ പേരില്‍ എത്രയോ പെണ്‍കുട്ടികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ആ സമയത്താണ് അവള്‍ക്ക് പണത്തിന് കൂടുതല്‍ ആവശ്യം. ഗര്‍ഭിണിയാകുന്നതോടെ അവള്‍ക്കു ജോലി ഉപേക്ഷിക്കേണ്ടു വരു്‌നു. അവളുടെ ഗര്‍ഭസ്ഥ ശിശുവിനേയും ഇതു ബാധിക്കുന്നു. സ്ത്രീകള്‍്കകെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഭയന്നാണ് അനേകം പെണ്‍കുട്ടികള്‍ ജോലി ഉപേക്ഷിക്കുന്നത്. ഈ സാഹചര്യങ്ങള്‍ മാറ്റുന്നതിന് പല നടപടികളും നാം സ്വീകരിച്ചിട്ടുണ്ട്. പ്രസവ അവധി 12 ആഴ്ച്ചയില്‍ നിന്നും 26 ആഴ്ച്ചയാക്കി. ഒരു വര്‍ഷത്തില്‍ 52 ആഴ്ച്ചയുണ്ട്. അതില്‍ 26 ആഴ്ച്ചകള്‍ പ്രസവ അവധി. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങള്‍ ഉണ്ട് ഇപ്പോള്‍. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയാണ് ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് നല്‍കുന്നത്. അതുപോലെ ഇപ്പോള്‍ മകനും മകളും തുല്യരാണ്. ഇനി പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസിലേയ്ക്ക് ഉയര്‍ത്തുന്ന കാര്യവും ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്. അതിനുള്ള നിര്‍ദ്ദേശം പാര്‍ലിമെന്റിന്റെ പരിഗണനയിലാണ്. ഇന്ന് സായുധ സേനകളില്‍ പോലും രാജ്യം പെണ്‍കുട്ടികള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളാണ് നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് സൈനിക സ്‌കൂളിലും പ്രവേശനം നല്‍കി തുടങ്ങി.
അമ്മമാരെ സഹോദരിമാരെ,
സ്ത്രീകളുടെ അധികാര ശാക്തീകരണത്തിന്റെ ഈ യാത്രയെ അതിവേഗത്തില്‍ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്വം  നാമെല്ലാവരുടേതുമാണ്. നിങ്ങള്‍ എല്ലാവര്‍ക്കും എന്നോട് വലിയ വാത്സല്യമായതിനാല്‍ എന്നെ വളരെ അനുഗ്രഹിച്ചു. ഞാന്‍ നിങ്ങള്‍ക്കിടയില്‍ വളരുന്നു. എനിക്കു നിങ്ങളോട് ഒരു അഭ്യര്‍ഥനയുണ്ട്. ചില പ്രശ്‌നങ്ങളില്‍ എനിക്കു നിങ്ങളുടെ സഹായം വേണം. നിങ്ങള്‍ ചെയ്യാനുള്ള കാര്യം പറയാം. നമ്മുടെ ചില മന്ത്രിമാരും പ്രവര്‍ത്തകരും നിങ്ങളോട് ഇക്കാര്യം ഒരു പക്ഷെ പറഞ്ഞിട്ടുണ്ടാവും. നിങ്ങള്‍ കുടുംബസ്ഥനാകട്ടെ സന്യാസിയാകട്ടെ ഇന്ത്യയിലെ ഏതെങ്കിലും കുട്ടിക്ക്  പോഷകാഹാരം കിട്ടാതെ വന്നാല്‍ അത് നമ്മെ വേദനിപ്പിക്കില്ലെ. അതു നമ്മുടെ മനസിന് മുറിവേല്‍പ്പിക്കില്ലെ. ഈ പ്രശ്‌നം നമുക്ക് എങ്ങിനെ ശാസ്ത്രീയമായി പരിഹരിക്കാം. നമുക്ക് ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൂടെ. അതിനാല്‍ പോഷകാഹാര രാഹിത്യത്തിന് എതിരെയുള്ള ഈ പ്രചാരണത്തില്‍ നിങ്ങള്‍ക്ക് വളരെ സഹായം ചെയ്യാനാവും. ബേട്ടി ബച്ചാവേ, ബേട്ടി പഠാവോ  പദ്ധതിയില്‍ നിങ്ങള്‍ വലിയ പങ്കു വഹിക്കുയുണ്ടായി സ്‌കൂളില്‍ പോവുക മാത്രമല്ല പഠനം പൂര്‍ത്തിയാക്കുകയം ചെയ്യണം എന്ന് നിങ്ങള്‍ നിങ്ങളുടെ പെണ്‍മക്കളോട് തുടര്‍ച്ചായായി പറയണം. പെണ്‍മക്കളെ വിളിച്ച് സംസാരിക്കണം. നിങ്ങള്‍ അവര്‍ക്കു വേണ്ട ഉപദേശങ്ങള്‍ കൊടുക്കണം. സ്‌കൂളില്‍ പെണ്‍കുട്ടികളുടെ പ്രവേശനം ആഘോഷിക്കുന്നതിന് ഒരു പ്രചാരണ പരിപാടി ആരംഭിക്കാന്‍ പോവുകയാണ്. ഇതില്‍ നിങ്ങളുടെയും പങ്കാളിത്തം വളരെ സഹായകമാവും.  നാടിനു വേണ്ടി സംസാരിക്കുക. ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.  മഹാത്മഗാന്ധിയും ഇതു പറഞ്ഞിട്ടുണ്ട്, പക്ഷെ നാം മറന്നു.ഇന്നത്തെ കാലത്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കാത്ത ഒരു രാജ്യത്തിനും നിലനില്‍പ്പില്ല. പുറത്തു നിന്നു സാധനങ്ങള്‍ വാങ്ങി ജീവിക്കുന്നവന് ഒന്നു സാധിക്കില്ല. അതിനാല്‍ സ്വദേശിക്കു വേണ്ടി സംസാരിക്കുക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നമാണ്. അതിനു സ്ത്രീ ശാക്തീകരണവുമായും അടുത്ത ബന്ധം ഉണ്ട്. മിക്കവാറും എല്ലാ പ്രാദേശിക ഉല്‍പ്പന്നങ്ങളും സ്ത്രീകള്‍ നിര്‍മ്മിക്കുന്നതാണ്. അതിനാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക.
നിങ്ങള്‍ക്ക് അറിയാവുന്നവരോട് അവര്‍ ഉപയോഗിക്കുന്ന സ്വദേശി, വിദേശി ഉല്‍പ്പന്നങ്ങളുടെ പട്ടിക തയാറാക്കാന്‍ പറയുക. വളരെ ചെറിയ വിദേശ ഉല്‍പ്പന്നങ്ങള്‍ പോലും നിങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കടന്നിരിക്കുന്നു. വിദേശ കുടകള്‍ പോലും. എത്രയോ നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് കുടകള്‍ നിര്‍മ്മിക്കുന്നു. പിന്നെയെന്തിനാണ് അവ ഇറക്കുമതി ചെയ്യുന്നത്. ഇവിടെ ലഭിക്കുന്നതിനെക്കാള്‍ മൂന്നും നാലും രൂപ അതിനു കൂടുതലുമാണ്. ഇവിടുത്തെ ഉല്‍പ്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ അനേകം ആളുകള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുക്കുകയാണ്. എനിക്കു തോന്നുന്നു വിദശ ഉല്‍പ്ന്നങ്ങളോട് നമുക്ക് വലിയ ആസക്തിയാണ് എന്ന്. അതിനാല്‍ ഇവിടെ ഇന്ത്യന്‍ മണ്ണില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ആളുകളെ പ്രേരിപ്പിക്കുക. നിര്‍ദ്ദേശിക്കുക. അവയ്ക്ക് ഇന്ത്യക്കാരുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കുന്നത് ദീപാവലി വിളക്കിന്റെ കാര്യമാണ് ഞാന്‍ സൂചിപ്പിക്കുന്നത് എന്നത്രെ. ദീപാവലി വിളക്കിന്റെ കാര്യം മാത്രമല്ല. നിങ്ങള്‍ തന്നെ ചുറ്റും നോക്കി ബോധ്യപ്പെടുക. അതുപോലെ നിങ്ങള്‍ നമ്മുടെ സഹോദരങ്ങളായ നെയ്ത്തുകാരനെയും കലാകാരനെയും കാണുമ്പോള്‍ ഗവണ്‍മെന്റിന്റെ ജിഇഎം പോര്‍ട്ടലിനെ കുറിച്ച് പറയുക. രാജ്യത്തിന്റെ ഏതു വിദൂര മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഈ പോര്‍ട്ടലിലൂടെ അവരുടെ ഉല്‍പ്പന്നം ഗവണ്‍മെന്റിനു വില്‍ക്കാന്‍ സാധിക്കും. ഇത് സുപ്രധാനമായ സംരംഭമാണ്.  സമൂഹത്തിലെ വ്യത്യസ്തമായ വിഭാഗത്തെ കാണുമ്പോള്‍ പൗരന്‍ എന്ന നിലയിലുള്ള കടമകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. പിതൃധര്‍മം മാതൃ ധര്‍മം എന്നിവയെ കുറിച്ച് ഞാന്‍ പറയാറുണ്ടല്ലോ. അതുപോലെ പ്രധാനമാണ് പൗര ധര്‍മ്മവും. ഭരണ ഘടന വിഭാവനം ചെയ്യുന്ന ഈ ആശയം നമുക്ക് ഒരു മിച്ച് ശക്തിപ്പെടുത്താം. ഈ ചൈതന്യം ശക്തിപ്പെടുത്തിയാല്‍ പുതിയ ഇന്ത്യ നിര്‍മ്മിക്കുക എന്ന ലക്ഷ്യം നമുക്ക് നേടാനാവും.    രാജ്യത്തിന് ആദ്ധ്യാത്മിക സാമൂഹിക നേതൃത്വം നല്കിക്കൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഈ  യാത്രയുമായി എല്ലാവരെയും ബന്ധിപ്പിക്കുക. നി്ങ്ങളുടെ ആശീര്‍വാദവും അനുഗ്രഹവും ഉണ്ടെങ്കില്‍ പുതിയ ഇന്ത്യ എന്ന സ്വപ്‌നം വേഗത്തില്‍ നമുക്ക് സാക്ഷാത്ക്കരിക്കാന്‍ സാധിക്കും. ഇന്ത്യയുടെ അവസാനഗ്രാമത്തിന്റെ സൗന്ദര്യം നിങ്ങള്‍ ആസ്വദിച്ചു കാണും. നിങ്ങള്‍ വൈറ്റ് റാന്‍ സന്ദര്‍ശിക്കുന്നുണ്ടാവും. അതിന് പ്രത്യേക സൗന്ദര്യമാണ്. അവിടെ ഏതാനും നിമിഷം ഏകാന്തമായി ഇരുന്നാല്‍  അതിന്റെ ആദ്ധ്യാത്മിക അനുഭവം കൂടി നിങ്ങള്‍ക്ക് ആസ്വദിക്കാം. അത് പുതിയ ഒരു ബോധ്യത്തിന്റെ അനുഭവമാകും. ഞാന്‍ ഈ നാട്ടുകാരനായതിനാല്‍ ഈ സ്ഥലം അനേകം പ്രാവശ്യം വളരെ മുമ്പെ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ ചെല്ലുമ്പോള്‍ ആ പ്രത്യേക അനുഭവം നിങ്ങള്‍ക്കും ആസ്വദിക്കാം.  എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നിങ്ങളും സമൂഹത്തിനായി മുന്നോട്ട് വന്നിരിക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഗുരു   പാരമ്പര്യം വലിയ പങ്കു വഹിച്ചിട്ടുണ്ട് . സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ ഗുരു  പാരമ്പര്യം രാഷ്ട്ര  നേതൃത്വത്തിലേയ്ക്കു വരണം സാമൂഹ്യ പ്രതിബദ്ധതയുടെ ഉത്തരവാദിത്വം നിറവേറ്റണം. ഇതാണ് നിങ്ങളില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി.

 

-ND-



(Release ID: 1809461) Visitor Counter : 2319