പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും CGHS-ന് കീഴിലുള്ള OPD സൗകര്യത്തിൽ നിന്ന് ഫിക്‌സഡ് മെഡിക്കൽ അലവൻസിന് (FMA) കീഴിലേക്കും തിരിച്ചും ഓപ്ഷൻ മാറ്റുന്നതിനുള്ള നടപടിക്രമവും സമയക്രമവും വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ പെൻഷൻ - പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് പുറപ്പെടുവിച്ചു

Posted On: 24 MAR 2022 11:46AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മാർച്ച് 24, 2022

നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, CGHS സേവനം ലഭ്യമല്ലാത്ത പ്രദേശത്ത് താമസിക്കുന്ന പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും CGHS-ന് കീഴിലുള്ള OPD സൗകര്യത്തിന് പകരം പ്രതിമാസം 1000/- രൂപ ഫിക്സഡ് മെഡിക്കൽ അലവൻസ് (FMA) ലഭിക്കാൻ അർഹതയുണ്ട്. പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അവരുടെ ജീവിതകാലത്ത് ഒരു തവണ FMA-യിൽ നിന്ന് CGHS-ന് കീഴിലുള്ള OPD സൗകര്യത്തിലേക്കും തിരിച്ചും ഓപ്ഷൻ മാറ്റാവുന്നതാണ്. പെൻഷൻ - പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ്, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയം, ഇന്ത്യ ഗവണ്മെന്റ്, CGHS-ന് കീഴിലുള്ള OPD സൗകര്യത്തിൽ നിന്ന് ഫിക്‌സഡ് മെഡിക്കൽ അലവൻസിന് (FMA) കീഴിലേക്കും തിരിച്ചും ഓപ്ഷൻ മാറ്റുന്നതിനുള്ള നടപടിക്രമവും സമയക്രമവും വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഈ നിർദ്ദേശങ്ങൾ പ്രകാരം, FMA സ്വീകരിക്കുന്ന ഒരു പെൻഷൻകാരൻ/കുടുംബ പെൻഷൻകാരൻ, CGHS-ന് കീഴിൽ OPD സൗകര്യം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവർ FMA നിർത്തലാക്കുന്നതിന് ബന്ധപ്പെട്ട പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കിൽ അപേക്ഷ നല്കണം. പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക് FMA പേയ്‌മെന്റ് നിർത്തലാക്കുകയും അപേക്ഷ സ്വീകരിച്ച തീയതി മുതൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. അതിനുശേഷം, ആവശ്യമായ CGHS വരി അടച്ചതിന് ശേഷം CGHS കാർഡ് ലഭിക്കുന്നതിനായി പെൻഷൻകാരന് ബന്ധപ്പെട്ട CGHS അധികാരികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വരി നിക്ഷേപിക്കുകയും ചെയ്യുന്നതോടെ CGHS അധികാരികൾ പെൻഷൻകാർക്ക്/കുടുംബ പെൻഷൻകാർക്ക് അപേക്ഷ സമർപ്പിച്ച തീയതി മുതൽ നാല് പ്രവൃത്തി ദിവസത്തിനുള്ളിൽ ഒരു താൽക്കാലിക CGHS കാർഡ് നൽകും. CGHS കാർഡ് ലഭിക്കുന്നത് ഇത് ഉപയോഗിക്കാവുന്നതാണ്.

IPD, OPD എന്നിവയ്‌ക്ക് CGHS/മെഡിക്കൽ സൗകര്യം ലഭിക്കുന്ന ഒരു പെൻഷൻകാരൻ/കുടുംബ പെൻഷൻകാരൻ, CGHS ഇതര പ്രദേശത്ത് താമസിക്കുമ്പോഴോ അല്ലെങ്കിൽ CGHS പ്രദേശത്ത് നിന്ന് CGHS ഇതര പ്രദേശത്ത് താമസം മാറുമ്പോഴോ FMA പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് അതിന് അനുവാദമുണ്ട്. CGHS-ന് കീഴിൽ OPD സൗകര്യം വേണ്ടെന്ന് വയ്ക്കുന്നതിന് CGHS അധികാരികൾക്ക് അപേക്ഷ നൽകാവുന്നതാണ്. CGHS അധികാരികൾ CGHS കാർഡിൽ രേഖപ്പെടുത്തി ആവശ്യമായ അംഗീകാരം നൽകുകയും പെൻഷൻകാർ/കുടുംബ പെൻഷൻകാർക്ക് OPD സൗകര്യം ഉപയോഗിക്കുന്നില്ലെന്ന  സർട്ടിഫിക്കറ്റ് അപേക്ഷ ലഭിച്ച് നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നൽകുകയും ചെയ്യും. അതിനുശേഷം, പെൻഷൻകാരന്/കുടുംബ പെൻഷൻകാർക്ക് FMA പേയ്‌മെന്റിനായി സറണ്ടർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഓഫീസ് മേധാവിക്ക് ഒരു അപേക്ഷ സമർപ്പിക്കാം. പെൻഷൻകാർ/കുടുംബ പെൻഷൻകാർ അപേക്ഷ സമർപ്പിച്ച തീയതി മുതൽ രണ്ട് മാസത്തിനകം പുതുക്കിയ പെൻഷൻ പേയ്‌മെന്റ് അതോറിറ്റി നൽകും. അത്തരം സന്ദർഭങ്ങളിൽ CGHS അധികാരികൾ സറണ്ടർ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ FMA പേയ്മെന്റ് അനുവദിക്കും.

 
RRTN/SKY


(Release ID: 1809182) Visitor Counter : 167