വ്യോമയാന മന്ത്രാലയം
2022 ഫെബ്രുവരി 1 മുതൽ മാർച്ച് 11 വരെയുള്ള കാലയളവിൽ ഏകദേശം 22,500 ഓളം ഭാരതീയർ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തി
Posted On:
21 MAR 2022 3:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 14, 2022
2022 ഫെബ്രുവരി 1 മുതൽ മാർച്ച് 11 വരെയുള്ള കാലയളവിൽ ഏകദേശം 22,500 ഓളം ഭാരതീയർ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തി. ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന് കീഴിൽ 90 വിമാന സർവീസുകൾ ആണ് നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ 14 സർവീസുകളും ഇതിലുൾപ്പെടുന്നു.
ഈ വിമാന സർവീസുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഇന്ത്യൻ കമ്പനികളുമായി ഭരണകൂടം സഹകരിച്ചിരുന്നു. ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന് കീഴിൽ എയർ ഏഷ്യ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ സ്വകാര്യ വിമാന കമ്പനികൾ ആണ് രക്ഷാ ദൗത്യങ്ങൾ നടത്തിയത്.
ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന് കീഴിൽ യുക്രൈനിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിൽനിന്നും ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് തിരികെ എത്തിക്കുന്നതിനായി എയർ ഏഷ്യ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ സ്വകാര്യ വിമാന കമ്പനികളുമായി ചേർന്ന് ഭരണകൂടം പ്രവർത്തിച്ചിരുന്നു.
ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവ 23 വിമാനസർവീസുകൾ ആണ് നടത്തിയത്.
ഓപ്പറേഷൻ ഗംഗ ദൗത്യത്തിന് കീഴിൽ നടത്തിയ എല്ലാ വിമാന സർവീസുകൾക്ക് ചിലവായ മുഴുവൻ തുകയും ഭരണകൂടം വഹിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറൽ ഡോ. വി കെ സിംഗ് (Retd) രാജ്യ സഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
(Release ID: 1807723)
Visitor Counter : 242