പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാ പ്രദേശ് മുൻ ഗവർണർ കുമുദ്ബെൻ ജോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 15 MAR 2022 10:06AM by PIB Thiruvananthpuram

മുൻ ആന്ധ്രാപ്രദേശ് ഗവർണറും കേന്ദ്രമന്ത്രിയുമായിരുന്ന  കുമുദ്ബെൻ ജോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ഗുജറാത്തിയിൽ ട്വീറ്റ് ചെയ്തു :

" മുൻ ആന്ധ്രപ്രദേശ്  ഗവർണറും കേന്ദ്രമന്ത്രിയുമായിരുന്ന  കുമുദ്ബെൻ ജോഷിജിയുടെ മരണവാർത്ത വളരെ ദുഃഖകരമാണ്. സ്ത്രീശാക്തീകരണത്തിലും പൊതുസേവന രംഗത്തും അവർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അവരുടെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം  ശാന്തി."

***

-ND-

( റിലീസ് ഐ.ഡി: 1806048) സന്ദര്‍ശക കൗണ്ടര്‍ : 183