ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഇന്ത്യയും യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
09 MAR 2022 1:31PM by PIB Thiruvananthpuram
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഇന്ത്യയും യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി .
ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങൾ:
ഇന്ത്യൻ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വേണ്ടിയുള്ള ശേഷി വർദ്ധിപ്പിക്കൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയന്ത്രണ ആവശ്യകതകൾക്കും അനുസൃതമായ ഡാറ്റ ശേഖരണം, സ്വന്തം ഫണ്ട് ഉപയോഗിച്ച് ശേഷി വികസനത്തിന് ഒരു പ്രാദേശിക ഹബ്ബായി ഇന്ത്യയെ വികസിപ്പിക്കുക, തുല്യതയുടെയും പരമാധികാരത്തിന്റെയും തത്വങ്ങൾ സംയുക്തമായി പിന്തുടരുക. ഐസിഎംആറിലെ ഫലങ്ങൾ കൈവരിക്കുന്നതിന് ഐഡിഡിഒ സെക്രട്ടേറിയറ്റിന്റെ സഹായത്തോടെ സമയബന്ധിതമായി ഫണ്ട് സ്വരൂപിക്കുക , കൂടാതെ ഡാറ്റയിലും അതിനപ്പുറവും പങ്കാളിത്തം കെട്ടിപ്പടുക്കുക, തുല്യതയോടും സുതാര്യതയോടും കൂടി നൈപുണ്യ പങ്കിടൽ. തുടങ്ങിയവയാണ് ധാരണാപത്രത്തിന് കീഴിലുള്ള ലക്ഷ്യങ്ങൾ
മലേറിയ, വിസറൽ ലീഷ്മാനിയാസിസ്, ഫൈലേറിയസിസ്നി എന്നിവയുടെ നിർമ്മാർജ്ജന ഘട്ടത്തിൽ , ഉയർന്നുവരുന്ന അണുബാധകൾ, ഡാറ്റാ മാനേജ്മെന്റ്, ഡാറ്റാ ഡോക്യുമെന്റേഷൻ, ഡാറ്റ പങ്കിടൽ, വികസനം എന്നിവയ്ക്കുള്ള മികച്ച സമ്പ്രദായങ്ങളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കൊതുക് പരത്തുന്ന മൂന്ന് രോഗങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറാനും പങ്കിടാനും ഇരു കക്ഷികളും സമ്മതിച്ചു. തുല്യമായ ഭരണ ചട്ടക്കൂടുകൾ, ഗവേഷണ പരിപാടികളിൽ സഹകരിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക, ശേഷി ശക്തിപ്പെടുത്തൽ, ഗവേഷണ കൂട്ടാളികളുടെ കൈമാറ്റം, ഡാറ്റാ മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം എന്നിവയെക്കുറിച്ചുള്ള പരിശീലനം മൂന്ന് വർഷത്തെ പ്രവർത്തന പദ്ധതി വികസിപ്പിക്കുക.
സാമ്പത്തിക പ്രത്യാഘാതങ്ങൾ:
ഈ ധാരണാപത്രം വിഭാവനം ചെയ്യുന്ന സഹകരണവുമായി ബന്ധപ്പെട്ട് കക്ഷികൾ ഓരോരുത്തരും അവരവരുടെ ചെലവുകൾ വഹിക്കും. ഈ ധാരണാപത്രം വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഒരു ഘടകത്തിന് പിന്നീട് ഫണ്ടിംഗ് ഉറപ്പാക്കുകയും ആ ഫണ്ടിംഗിന്റെ ഒരു ഭാഗം മറ്റേ കക്ഷിക്ക് കൈമാറാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അതിനായി ഒരു അധിക ഉടമ്പടി നടപ്പിലാക്കും.
-ND-
(Release ID: 1804355)
Visitor Counter : 191
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada