നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
സ്റ്റാർട്ട്-അപ്പ് വില്ലേജ് ഓൺറ്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP) നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി NIESBUD ധാരണാപത്രം ഒപ്പുവച്ചു
Posted On:
07 MAR 2022 10:23AM by PIB Thiruvananthpuram
താഴെത്തട്ടിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുസ്ഥിര മാതൃക വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട്-അപ്പ് വില്ലേജ് ഓൺറ്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP) ആരംഭിക്കുക ലക്ഷ്യമിട്ട് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് (MSDE) കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺറ്റർപ്രണർഷിപ്പ് ആൻഡ് സ്മോൾ ബിസിനസ് ഡിവലപ്‌മെന്റ് (NIESBUD) കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി (MoRD) ഒരു ധാരണാപത്രം ഒപ്പുവച്ചു.
ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (DAY-NRLM) ഒരു ഉപവിഭാഗമാണ് SVEP. ഗ്രാമങ്ങളിൽ കാർഷികേതര മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഗ്രാമീണ മേഖലയിലെ സംരംഭകരെ പിന്തുണയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തം ഗ്രാമീണ സമൂഹത്തെ സ്വന്തം വ്യാപാരങ്ങൾ സ്ഥാപിക്കാൻ സഹായിക്കുകയും അത് സ്ഥിരത കൈവരിക്കും വരെ പൂർണ്ണ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. ആവശ്യമായ വിവരങ്ങളും ഉപദേശവും സാമ്പത്തിക പിന്തുണയും ഈ ഇടപെടലിലൂടെ ലഭ്യമാകും.
പങ്കാളിത്തത്തിന് കീഴിൽ ഗ്രാമീണ സംരംഭകർക്ക് സ്വന്തം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം എന്ന നിലയി മുദ്ര വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾ സ്വീകരിക്കുന്നതിന് ബാങ്കിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. ഇന്ത്യയിലെ ഗ്രാമങ്ങളിലെ സംരംഭകത്വ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സംരംഭക ഉപദേശ സേവനങ്ങൾക്കൊപ്പം കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം സാധ്യമാക്കുന്ന സംയോജിത ICT സാങ്കേതിക വിദ്യകളും സങ്കേതങ്ങളും ലഭ്യമാക്കും.
***
(Release ID: 1803594)
Visitor Counter : 175