റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

വിശദമായ അപകട റിപ്പോർട്ടിനും, ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതിനുമായി വിജ്ഞാപനം പുറപ്പെടുവിച്ചു

प्रविष्टि तिथि: 03 MAR 2022 12:43PM by PIB Thiruvananthpuram

വിശദമായ അപകട റിപ്പോർട്ടും (Detailed Accident Report-DAR), ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്കനുവദിച്ചിരിക്കുന്ന സമയക്രമങ്ങളും സഹിതം റോഡപകടങ്ങളുടെ വിശദമായ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാതാ മന്ത്രാലയം 2022 ഫെബ്രുവരി 25-ന് വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിലെ (MACT) ക്ലെയിമുകളുടെ ദ്രുത തീർപ്പാക്കലുകൾക്ക് ഇത് വഴിയൊരുക്കും. കൂടാതെ, ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

മൊബൈൽ നമ്പർ നിർബന്ധമാക്കിയതും DAR മായും ബന്ധപ്പെട്ട പുതുക്കിയ ചട്ടങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/mar/doc20223321601.pdf

 

***


(रिलीज़ आईडी: 1802664) आगंतुक पटल : 233
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada