പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓപ്പറേഷൻ ഗംഗ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

Posted On: 28 FEB 2022 10:17PM by PIB Thiruvananthpuram

യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗയുടെ കീഴിൽ നടത്തി വരുന്ന  ശ്രമങ്ങൾ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  ഉന്നതതല യോഗം അവലോകനം ചെയ്തു അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന്   ഉറപ്പാക്കാൻ മുഴുവൻ ഗവണ്മെന്റ്  സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തന്റെ പ്രത്യേക ദൂതന്മാരായി നാല് മുതിർന്ന മന്ത്രിമാർ വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിന്  ഗവണ്മെന്റ്  നൽകുന്ന മുൻഗണനയുടെ പ്രതിഫലനമാണിത്.


യുക്രെയ്നിന്റെ അതിർത്തികളിലെ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഉക്രെയ്നിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ചരക്ക് നാളെ അയക്കുമെന്ന് പ്രധാനമന്ത്രി

യുക്രെയ്നിന്റെ അതിർത്തികളിലെ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി യുക്രെയ്നിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ കൺസൈന്മെന്റ്  നാളെ അയക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ലോകം ഒരു കുടുംബമെന്ന  മുദ്രാവാക്യത്താൽ നയിക്കപ്പെടുന്ന ഇന്ത്യ,  യുക്രെയ്നിൽ കുടുങ്ങിപ്പോയ,   അയൽരാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള സഹായം തേടുന്ന  ആളുകളെ സഹായിക്കുമെന്നും  പ്രധാനമന്ത്രി പ്രസ്താവിച്ചു.


(Release ID: 1801948) Visitor Counter : 175