സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പ്രത്യേക മേഖല (സെക്ടര്‍ സ്‌പെസിഫിക്) ലേലത്തിന് പകരം കല്‍ക്കരി കമ്പനികള്‍ പൊതു ഇ-ലേല ജാലകം വഴി കല്‍ക്കരി വാഗ്ദാനം ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
26 FEB 2022 2:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി താഴെപ്പറയുന്നവയ്ക്ക് അംഗീകാരം നല്‍കി:
1. കല്‍ക്കരി കമ്പനികളുടെ എല്ലാ നോണ്‍ ലിങ്കേജ് (ബന്ധിപ്പിച്ചിട്ടില്ലാത്ത) കല്‍ക്കരി കോള്‍ ഇന്ത്യാ ലിമിറ്റഡ് (സി.ഐ.എല്‍)/ സിങ്കരേനി കോളിയറി കമ്പനി ലിമിറ്റഡ് (എസ്.സി.സി.എല്‍/ന്റെ ഒരു ഇ-ലേല ജാലകം വഴി വാഗ്ദാനം ചെയ്യും. ഈ ഇ-ലേലം ഊര്‍ജ്ജ മേഖല, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള നോണ്‍ റെഗുലേറ്റഡ് സെക്ടര്‍ (എന്‍.ആര്‍.എസ്-നിയന്ത്രിതമല്ലാത്ത മേഖലകള്‍ ) എന്നിവയുള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും നിലവിലെ നിര്‍ദ്ദിഷ്ട മേഖല ലേലത്തിന് പകരമായി വാഗ്ദാനം ചെയ്യും.
2. മേല്‍പ്പറഞ്ഞവ സി.ഐ.എല്‍/എസ്.സി.സി.എല്‍ എന്നിവ നിലവിലെ ബന്ധങ്ങള്‍ക്ക് വ്യത്യസ്തമായുള്ള കല്‍ക്കരി ബന്ധ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കും ഇത് നിറവേറ്റുക, മാത്രമല്ല കരാര്‍ വിലയിലുള്ള ഊര്‍ജ്ജം, ഊര്‍ജേ്ജതര വിഭാഗ ഉപഭോക്താക്കളെ ഇത് ബാധിക്കുകയുമില്ല.
3. ഏക ഇ-ലേല ജാലകത്തിലൂടെ വാഗ്ദാനം ചെയ്യുന്ന കല്‍ക്കരിയുടെ ഗതാഗത രീതി വ്യക്തമല്ലെങ്കിലും ഇത് സ്ഥായിയായി റെയില്‍വേ മാതൃകയിലുള്ള സംവിധാനത്തിലൂടെയായിരിക്കും. എന്നിരുന്നാലും, കല്‍ക്കരി കമ്പനികള്‍ക്ക് അധിക ചാര്‍ജുകളോ കിഴിവുകളോ നല്‍കാതെ തങ്ങളുടെ പരിഗണനയുടെയും അനുയോജ്യതയ്ക്കും അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് റോഡ് രീതിയോ/മറ്റ് രീതികളോ വഴി കല്‍ക്കരി കൊണ്ടുപോകാം.
4. നിലവിലുള്ള കല്‍ക്കരി ബന്ധങ്ങളെ ബാധിക്കാതെ സി.ഐ.എല്‍/എസ്.സി.സി.എല്‍ വഴി അവരുടെ സ്വന്തം വാതകവല്‍ക്കരണ പ്ലാന്റുകളിലേക്ക് ദീര്‍ഘകാലം കല്‍ക്കരി വിഹിതം അനുവദിക്കുന്നത് കല്‍ക്കരി കമ്പനികള്‍ തീരുമാനിക്കുന്ന വിലയ്ക്ക് ആയിരിക്കും. എന്നിരുന്നാലും, കല്‍ക്കരികമ്പനികള്‍ ഊര്‍ജ്ജ മേഖലയ്ക്കുള്ള കല്‍ക്കരിയുടെ വിജ്ഞാപനം ചെയ്ത വിലയില്‍ നികുതി, തീരുവ, റോയല്‍റ്റി മുതലായവ അടയ്ക്കണം.
തൊഴിലവസര സാദ്ധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന നേട്ടങ്ങള്‍:
ഇ-ലേല വിപണിയിലൂടെ വിപണിയിലെ അപാകതകള്‍ നീക്കം ചെയ്യപ്പെടുകയും എല്ലാ ഉപഭോക്താക്കള്‍ക്കും ഒറ്റ നിരക്ക് ഉയര്‍ന്നുവരികയും ചെയ്യും. ഇത് പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഭ്യന്തര കല്‍ക്കരി വിപണിയിലെ കാര്യക്ഷമതമൂലം ആഭ്യന്തര കല്‍ക്കരി ആവശ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിവിധ അന്തിമ ഉപയോഗ മേഖലകള്‍ക്ക് കല്‍ക്കരി അനുവദിക്കുന്നതിന് നിലവില്‍ കല്‍ക്കരി കമ്പനികളില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഇതിലൂടെ ഇല്ലാതാകും. മാത്രമല്ല, കല്‍ക്കരി കമ്പനികള്‍ക്ക് അവരുടെ സ്വന്തം ഖനികളില്‍ നിന്നുള്ള കല്‍ക്കരി പ്രയോജനപ്പെടുത്തി കല്‍ക്കരി വാതകവല്‍ക്കര പ്ലാന്റുകള്‍ സ്ഥാപിക്കാനും കഴിയും. രാജ്യത്ത് ശുദ്ധമായ കല്‍ക്കരി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കും.
സമ്പദ്‌വ്യവസ്ഥയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ നിരക്കില്‍ ഒരൊറ്റ ഇ-ലേല വിന്‍ഡോയില്‍ കല്‍ക്കരി വാഗ്ദാനം ചെയ്യുന്നതിലൂടെ വിപണിയിലെ അപാകതകള്‍ നീക്കം ചെയ്യുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആഭ്യന്തര കല്‍ക്കരിയിലേക്ക് ആകര്‍ഷിക്കും. ഇതോടെ ആഭ്യന്തര കല്‍ക്കരിയുടെ ആവശ്യം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 ഓടെ 1 ബി.ടി (ബില്യണ്‍ ടണ്‍) കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സി.ഐ.എല്ലിന് ഭാവിയിലേക്കുള്ള കല്‍ക്കരി ഉല്‍പ്പാദന വലിയമോഹ പദ്ധതികളും ഉണ്ട്. അതിനാല്‍, പ്രവചനാത്മകവും മെച്ചപ്പെട്ട വിലസ്ഥിരതയിലൂടെയും ആഭ്യന്തരകല്‍ക്കരിയുടെ മികച്ച ലഭ്യതയുണ്ടാകുമ്പോള്‍
കല്‍ക്കരി ഇറക്കുമതി ഗണ്യമായി താഴോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആത്മനിര്‍ഭര്‍ ഭാരതിനെ സഹായിക്കുകയും ചെയ്യും.
ഈ നടപടികള്‍ കല്‍ക്കരി വാതകവല്‍ക്കരണ സാങ്കേതികവിദ്യയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കും. കല്‍ക്കരി വാതകവല്‍ക്കരണം പോലുള്ള ശുദ്ധമായ കല്‍ക്കരി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കല്‍ക്കരി ഉപയോഗത്തിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുകയും ചെയ്യും.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍:
ഇ-ലേല ജാലകങ്ങകള്‍ കൂട്ടിയോജിപ്പിക്കുന്നത് കല്‍ക്കരി കമ്പനികള്‍ക്ക് അധിക ചിലവ് വരുത്തില്ല.
പശ്ചാത്തലം:
കല്‍ക്കരി വിപണി മേഖലകളായി വിഭജിക്കപ്പെട്ടതും നിയന്ത്രിക്കപ്പെടുന്നതുമാണ്. , അതുമൂലം വിപണിയുടെ ഓരോ മേഖലകളിലും ഒരേ ഗ്രേഡ് കല്‍ക്കരിക്ക് വിപണി കണ്ടെത്തിയ പലവിധ നിരക്കുകള്‍ ഉണ്ട്. നിരക്ക് വ്യത്യാസത്തോടുകൂടിയ മേഖലവല്‍ക്കരണം കല്‍ക്കരി വിപണിയിലെ അപാകതകള്‍ക്ക് കാരണമാകുന്നു. കല്‍ക്കരി വിപണിയിലെ ഈ പരിഷ്‌കാരങ്ങള്‍ വഴി, ഏതെങ്കിലും പ്രത്യേക ഗ്രേഡിലുള്ള കല്‍ക്കരി വിപണിയില്‍ ഒരു നിരക്കില്‍ (ഒരു ഗ്രേഡ്, ഒരു നിരക്ക്) വിറ്റഴിക്കാം, സുതാര്യവും വസ്തുനിഷ്ഠവുമായ ഇ-ലേല സംവിധാനം വഴി റെയില്‍വേയുടെ സ്ഥിര ഗതാഗത മാര്‍ഗ്ഗത്തിലൂടെ. ഒരൊറ്റ ഇ-ലേല ജാലകം എല്ലാ ഉപഭോക്താക്കള്‍ക്കും വിപണിയില്‍ കണ്ടെത്തിയ വില സംവിധാനത്തിലൂടെ കല്‍ക്കരി വില്‍ക്കാന്‍ കല്‍ക്കരി കമ്പനികളെ പ്രാപ്തമാക്കും. മേല്‍പ്പറഞ്ഞവ കൂടാതെ, പരമ്പരാഗത കല്‍ക്കരി ഉപയോഗത്തില്‍ നിന്നും ശുദ്ധകല്‍ക്കരി സാങ്കേതികവിദ്യകളിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. കല്‍ക്കരി വാതകവല്‍ക്കരണം വഴി വ്യാപാരം വൈവിദ്ധ്യവത്കരിക്കാനാണ് കല്‍ക്കരി കമ്പനികള്‍ പദ്ധതിയിടുന്നത്. കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്ന സംവിധാനത്തില്‍, വരുമാന വിഹിതത്തില്‍ റിബേറ്റ് പോലുള്ള പ്രോത്സാഹനങ്ങളിലൂടെ കല്‍ക്കരി വാതകവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ കല്‍ക്കരിയുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും ഈ പുതിയ ഉപയോഗം നേരത്തെ തന്നെ ദൃഡീകരിക്കുന്നത് സഹായിക്കുന്നതിനായി പ്രോത്സാഹന ആനുകൂല്യങ്ങള്‍ ആവശ്യമാണ്. കല്‍ക്കരി കമ്പനികള്‍ക്ക് അവരുടെ കല്‍ക്കരി വാതകവല്‍ക്കരണ പദ്ധതികള്‍ക്ക് കല്‍ക്കരി നല്‍കാന്‍ അയവും ഉണ്ടായിരിക്കും.
-ND-
(Release ID: 1801354)
Visitor Counter : 156
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada