പ്രധാനമന്ത്രിയുടെ ഓഫീസ്‌

വീർ സവർക്കറുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 26 FEB 2022 8:52AM by PIB Thiruvananthpuram

സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
 
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കർ ജിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ അഭിവാദ്യം അർപ്പിക്കുന്നു. ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതിരൂപമായിരുന്നു അദ്ദേഹം. മാതൃരാജ്യത്തിന്റെ സേവനത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ ജനങ്ങൾക്ക് എന്നും  പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും."

 

 
-ND-

(Release ID: 1801248) Visitor Counter : 169