ധനകാര്യ മന്ത്രാലയം

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കായി 1348.10 കോടി രൂപ ധനസഹായം അനുവദിച്ചു

Posted On: 25 FEB 2022 1:19PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, ഫെബ്രുവരി 25, 2022

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കായി, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനവിനിയോഗ വകുപ്പ് ഇന്ന് 1348.10 കോടി രൂപ ധനസഹായം അനുവദിച്ചു. കേരളത്തിന് 168 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കന്റോൺമെന്റ് ബോർഡുകൾ ഉൾപ്പെടെ 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കാണ് (NMPCs) ധനസഹായം അനുവദിച്ചത്.

10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കായി 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന മൊത്തം ധനസഹായത്തിൽ, 40% അടിസ്ഥാന (അൺടൈഡ് - നിരുപാധിക) ഗ്രാന്റും ബാക്കി 60% ടൈഡ് (സോപാധിക) ഗ്രാന്റുമാണ്. ശമ്പളം നൽകുന്നതിനും സ്ഥാപനത്തിന്റെ മറ്റ് ചെലവുകൾക്കും ഒഴികെയുള്ള നിർദ്ദിഷ്ട പ്രാദേശിക ആവശ്യങ്ങൾക്കായി അടിസ്ഥാന ഗ്രാന്റുകൾ (അൺടൈഡ്) വിനിയോഗിക്കുന്നു.

10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ടൈഡ് ഗ്രാന്റുകൾ അനുവദിക്കുന്നത്.

ഈ സാമ്പത്തിക വർഷം, വിവിധ സംസ്ഥാനങ്ങളിലെ 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കായി ഇന്ത്യാ ഗവൺമെന്റ് ഇതുവരെ മൊത്തം 10,699.33 കോടി രൂപ അനുവദിച്ചു.

 
RRTN/SKY


(Release ID: 1801090) Visitor Counter : 202