ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ  ബജറ്റനന്തര   വെബിനാർ നാളെ നടക്കും

Posted On: 25 FEB 2022 10:11AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ഫെബ്രുവരി 25 , 2022

ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള    കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ  ബജറ്റനന്തര   വെബിനാർ നാളെ രാവിലെ 10.00 മണിക്ക് നടക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെബിനാർ ഉദ്ഘാടനം ചെയ്യും.ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, ഇ-സഞ്ജീവനി, ടെലിമെന്റൽ ഹെൽത്ത് പ്രോഗ്രാം എന്നീ  
മൂന്ന് വിഷയങ്ങളിൽ  പ്രമേയപരമായ സെഷനുകൾ നടക്കും.ആരോഗ്യമേഖലയിൽ ഗവൺമെന്റിന്റെ   വിവിധ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബന്ധപ്പെട്ട എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം


ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നിതി ആയോഗ്, വ്യവസായ ഫോറങ്ങൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമികൾ  തുടങ്ങിയവയെ പ്രതിനിധീകരിച്ച് പ്രമുഖ പ്രഭാഷകരും വിദഗ്ധരും പാനൽ ചർച്ചകളിൽ പങ്കെടുക്കും   . ഒപ്പം പങ്കാളികളുമായുള്ള സംവേദനാത്മക സെഷനുകളും നടക്കും .കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സംയുക്തമായാണ് സമാപന സമ്മേളനം നയിക്കുക

.പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള ഒരു പങ്കാളിത്ത സമീപനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പങ്കാളികളുമായി വിപുലമായ ആശയവിനിമയം അനുവദിക്കുന്ന രീതിയിലാണ് സെഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
 പ്രധാനമന്ത്രിയുടെ അഭിസംബോധന  ഡിഡി ന്യൂസ്  തത്സമയം സംപ്രേക്ഷണം ചെയ്യും.


(Release ID: 1801008) Visitor Counter : 176