വനിതാ, ശിശു വികസന മന്ത്രാലയം
പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി 2022 ഫെബ്രുവരി 28 വരെ നീട്ടി
Posted On:
22 FEB 2022 2:43PM by PIB Thiruvananthpuram
പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി 2022 ഫെബ്രുവരി 28 വരെ നീട്ടാൻ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന 2021 ഡിസംബർ 31 ൽ നിന്നാണ് 2022 ഫെബ്രുവരി 28 വരെ നീട്ടിയത്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ ശിശുവികസന, സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ്, പ്രിൻസിപ്പൽ സെക്രട്ടറിമാർ/സെക്രട്ടറിമാക്കും കത്തെഴുതിയിട്ടുണ്ട്. ആവശ്യമായ തുടർ നടപടികൾക്കായി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർ / ജില്ലാ കളക്ടർമാക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
(കത്ത് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2022/feb/doc202222217301.pdf)
കോവിഡ്-19 മഹാമാരി മൂലം: i) മാതാപിതാക്കൾ ii) നിലവിലെ രക്ഷിതാവ് iii) നിയമപരമായ രക്ഷിതാവ് / ദത്തെടുത്ത മാതാപിതാക്കൾ / ദത്തെടുത്ത അവിവാഹിതരായ രക്ഷിതാക്കൾ, നഷ്‌ടപ്പെട്ട എല്ലാ കുട്ടികൾക്കും പദ്ധതി ബാധകമാണ്. ലോകാരോഗ്യ സംഘടന കോവിഡ്-19 നെ മഹാമാരിയായി പ്രഖ്യാപിച്ച 11.03.2020 മുതൽ 28.02.2022 വരെ പദ്ധതി കാലയളവായി കണക്കാക്കും. പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുന്നതിന് മാതാപിതാക്കളുടെ/രക്ഷിതാക്കളുടെ മരണ തീയതിയിൽ കുട്ടിക്ക് 18 വയസ്സ് തികയാൻ പാടില്ല.
വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, 18 വയസ്സ് മുതൽ പ്രതിമാസ സ്റ്റൈപ്പന്റ്, 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപ എന്നിവ പദ്ധതി ഉറപ്പാക്കുന്നു.
ഈ പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷയും https://pmcaresforchildren.in എന്ന ലിങ്കിൽ ലഭ്യമാണ്. ഈ പദ്ധതിയ്ക്ക് കീഴിൽ വരാൻ അർഹതയുള്ള കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ഏതൊരു പൗരനും പോർട്ടലിലൂടെ ഭരണകൂടത്തെ അറിയിക്കാം.
(വിശദമായ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2022/feb/doc202222217401.pdf)
(Release ID: 1800333)
Visitor Counter : 214
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada