പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
ദുരന്തത്തിന് ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ചു
प्रविष्टि तिथि:
22 FEB 2022 12:32PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുണ്ടായ അപകടം ഹൃദയഭേദകമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി "
"ഉത്തരാഖണ്ഡിൽ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും."
-ND-
(रिलीज़ आईडी: 1800229)
आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada