ആഭ്യന്തരകാര്യ മന്ത്രാലയം

2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (ICJS) പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി

Posted On: 18 FEB 2022 1:06PM by PIB Thiruvananthpuram




ന്യൂ ഡൽഹി, ഫെബ്രുവരി 18 , 2022


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ, 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ, മൊത്തം 3,375 കോടി രൂപ ചെലവിൽ  ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (ICJS) പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഫലപ്രദവും ആധുനികവുമായ പോലീസ് സംവിധാനം ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ICJS പദ്ധതിയുടെ രണ്ടാം ഘട്ടം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് ഇത് നടപ്പാക്കുക.

ഉയർന്ന വേഗതയും കണക്റ്റിവിറ്റിയുമുള്ള സമർപ്പിതവും സുരക്ഷിതവുമായ ക്ലൗഡ് അധിഷ്ഠിത അടിസ്ഥാനസൗകര്യം മുഖേനയാകും ICJS സംവിധാനം ലഭ്യമാക്കുക. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും (NCRB) NIC-യും സംയുക്തമായി പദ്ധതി നടത്തിപ്പിന്റെ ചുമതല വഹിക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയാവും പദ്ധതി നിർവ്വഹണം.

രാജ്യത്ത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഉപയോഗപ്പെടുത്തുന്ന പ്രധാന ഐടി സംവിധാനങ്ങളെ അഞ്ച് സ്തംഭങ്ങളിൽ സംയോജിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്ഫോമാണ് ICJS:-

അഞ്ച് സ്തംഭങ്ങൾ  ഇനിപ്പറയുന്നവയാണ്

1. പോലീസ് (ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് ആൻഡ് നെറ്റ്‌വർക്ക് സിസ്റ്റംസ്)

2. ഇ-ഫോറൻസിക്‌സ്

3. ഇ- കോടതികൾ

4. ഇ-പ്രോസിക്യൂഷൻ

5. ഇ-ജയിലുകൾ

ICJS പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, വ്യക്തിഗത IT സംവിധാനങ്ങൾ നടപ്പിലാക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്; ഈ സംവിധാനങ്ങളിൽ രേഖകളുടെ തിരയൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഘട്ടം-II-ന് കീഴിൽ, 'ഒരു ഡാറ്റ ഒരു എൻട്രി' എന്ന തത്വത്തിലൂന്നിയാണ് സംവിധാനം ഒരുക്കുന്നത്.   മേൽപ്പറഞ്ഞ ഏതെങ്കിലും സ്തംഭങ്ങളിൽ ഒന്നിൽ, ഒരിക്കൽ  മാത്രം ഡാറ്റ എന്റർ ചെയ്താൽ മതിയാകും. ഓരോന്നിലും ഡാറ്റ വീണ്ടും നൽകേണ്ട ആവശ്യമില്ല. മറ്റെല്ലാ സ്തംഭങ്ങളിലും അത് സ്വാഭാവികമായി ലഭ്യമാകുന്നു.

 
RRTN/SKY
 
*****


(Release ID: 1799274) Visitor Counter : 184