പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് രവിദാസിന്റെ ജയന്തിയുടെ തലേന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചു
Posted On:
15 FEB 2022 7:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ത് രവിദാസിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിന്റെ തലേന്ന് അനുസ്മരിച്ചു. തന്റെ ഗവൺമെന്റിന്റെ ഓരോ ചുവടും പൂജ്യ ശ്രീ ഗുരു രവിദാസ് ജിയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നു എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"നാളെ മഹാനായ സന്യാസി ഗുരു രവിദാസ് ജിയുടെ ജന്മവാർഷികമാണ്. സമൂഹത്തിൽ നിന്ന് ജാതി, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ച രീതി ഇന്നും നമുക്കെല്ലാവർക്കും പ്രചോദനമാണ്."
“ഈ അവസരത്തിൽ, സന്ത് രവിദാസ് ജിയുടെ പുണ്യസ്ഥലത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കുന്നു. 2016-ലും 2019-ലും എനിക്ക് അവിടെ പ്രണാമം അർപ്പിക്കാനും ലങ്കാർ ചെയ്യാനും ഉള്ള പദവി ലഭിച്ചു. ഒരു എംപി എന്നവി നിലയിൽ ഞാൻ അന്ന് തീരുമാനിച്ചിരുന്നു, തീർഥാടന സ്ഥലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന്.
“നമ്മുടെ ഗവൺമെന്റിന്റെ ഓരോ ചുവടിലും ഓരോ പദ്ധതിയിലും പൂജ്യശ്രീ ഗുരു രവിദാസ് ജിയുടെ ആത്മാവ് ഞങ്ങൾ ഉൾക്കൊണ്ടിരുന്നുവെന്ന് പ്രസ്താവിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കാശിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണ മഹത്വത്തോടും ദൈവികതയോടും കൂടിയാണ് നടക്കുന്നത്. "
ND--
(Release ID: 1798653)
Visitor Counter : 138
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada