വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പ്രവർത്തനക്ഷമായ പ്രത്യേക സാമ്പത്തിക മേഖലകൾ (SEZs)

Posted On: 11 FEB 2022 3:37PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, ഫെബ്രുവരി 11, 2022

നിലവിൽ, രാജ്യത്ത് 425 പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) ഔപചാരികമായി അംഗീകരിച്ചിട്ടുണ്ട്. ഇന്നുവരെ, 376 SEZ-കൾ വിജ്ഞാപനം ചെയ്യപ്പെടുകയും 268 എണ്ണം പ്രവർത്തിക്കുകയും ചെയ്യുന്നു. SEZ-കൾ  പ്രാഥമികമായി സ്വകാര്യ നിക്ഷേപത്താൽ നയിക്കപ്പെടുന്ന സംരംഭങ്ങളാണ്.

SEZ-കൾ സ്ഥാപിക്കുന്നതിലും പ്രവർത്തനക്ഷമമാക്കുന്നതിലുമുള്ള കാലതാമസം പല കാരണങ്ങളാൽ ആകാം. മാറിയ ആഗോള സാമ്പത്തിക സാഹചര്യം മൂലമുണ്ടായ പ്രതികൂലമായ ബിസിനസ്സ് കാലാവസ്ഥ,  സാമ്പത്തിക ആനുകൂല്യങ്ങളിലെ മാറ്റങ്ങൾ ഉൾപ്പടെയുള്ളവ അവയിൽ ചിലതാണ്.

വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ ഇന്ന് രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ്‌ ഇക്കാര്യം.

 

RRTN/SKY


(Release ID: 1797630)