പഞ്ചായത്തീരാജ് മന്ത്രാലയം
SVAMITVA പദ്ധതി സംബന്ധിച്ച വിവരങ്ങൾ
प्रविष्टि तिथि:
09 FEB 2022 3:31PM by PIB Thiruvananthpuram
SVAMITVA പദ്ധതി നടപ്പിലാക്കുന്നത് പഞ്ചായത്തി രാജ് മന്ത്രാലയവും, സർവ്വേ ഓഫ് ഇന്ത്യയും (SoI), സംസ്ഥാന റെവന്യൂ വകുപ്പും, സംസ്ഥാന പഞ്ചായത്തി രാജ് വകുപ്പും, ദേശിയ ഇൻഫോര്മാറ്റിക്സ് കേന്ദ്രവും ചേർന്നാണ്. പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനങ്ങൾ സർവ്വേ ഓഫ് ഇന്ത്യയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവയ്‌ക്കേണ്ടതാണ്. ഇതുവരെ കേരളം ഉൾപ്പടെ 29 സംസ്ഥാനങ്ങൾ സർവ്വേ ഓഫ് ഇന്ത്യയുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു കഴിഞ്ഞു. കേരളത്തിൽ നാല് ഗ്രാമങ്ങളിലായി പ്രാരംഭ നടപടിയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള സർവ്വേ നടത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 'പ്രോപ്പർട്ടി കാർഡുകളുടെ' വിതരണം ആരംഭിച്ചിട്ടില്ല.
കേന്ദ്ര പഞ്ചായത്തി രാജ് സഹമന്ത്രി ശ്രീ കപിൽ മോരേശ്വർ പാട്ടീൽ ആണ് ഈ വിവരം രാജ്യ സഭയിൽ രേഖ മൂലം നൽകിയത്.
(रिलीज़ आईडी: 1796869)
आगंतुक पटल : 248