ഷിപ്പിങ് മന്ത്രാലയം

തീരദേശ ജലപാതകൾ വഴിയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച്

Posted On: 08 FEB 2022 2:23PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 08, 2022

ജലപാതകൾ വഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ഉൾനാടൻ ജലഗതാഗതത്തിലൂടെയും (IWT) തീരദേശ ജലപാതകളിലൂടെയും ചരക്ക് ഗതാഗതം വർദ്ധിച്ചു വരികയാണ്. ദേശീയ ജലപാതകളുമായി (NWs) ബന്ധമുള്ള തീരദേശ ജലപാതകൾ ഉൾപ്പെടെ ദേശീയ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം 2014-15 മുതൽ 2020-21 വരെയുള്ള കാലയളവിൽ 2.76 മടങ്ങ് വളർച്ച രേഖപ്പെടുത്തി.

2009-10 മുതൽ 2013-14 വരെ ദേശീയ ജലപാതകളിലെ ഉൾനാടൻ ജലഗതാഗതം - IWT യുടെ വളർച്ചാ നിരക്ക് 1.5% ആയിരുന്നു. 2020-21 ലെ വളർച്ചാ നിരക്ക് 2019-20 നെ അപേക്ഷിച്ച് 13.5% ആണ്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 
RRTN/SKY
 
****


(Release ID: 1796503) Visitor Counter : 127