ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മിഷൻ ഇന്ദ്രധനുഷ് 4.0 തീവ്ര യജ്ഞത്തിന് ഡോ. മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു
Posted On:
07 FEB 2022 1:19PM by PIB Thiruvananthpuram
മിഷൻ ഇന്ദ്രധനുഷ് 4.0 തീവ്ര യജ്ഞത്തിന് (IMI 4.0) ഡോ. മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു. സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിർച്വലായി സംഘടിപ്പിച്ച ചടങ്ങിലാണ് മിഷൻ ഇന്ദ്രധനുഷ് 4.0 തീവ്ര യജ്ഞത്തിന് തുടക്കമായത്.
മിഷൻ ഇന്ദ്രധനുഷ് 4.0 തീവ്ര യജ്ഞത്തിന് മൂന്ന് ഘട്ടങ്ങളുണ്ടാകും. രാജ്യത്തെ 33 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലായി 416 ജില്ലകളിൽ (ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 75 ജില്ലകൾ ഉൾപ്പെടെ) ദൗത്യം നടപ്പാക്കും. ആദ്യ ഘട്ടത്തിൽ (ഫെബ്രുവരി-ഏപ്രിൽ 2022), 11 സംസ്ഥാനങ്ങൾ IMI 4.0 സംഘടിപ്പിക്കും. ബാക്കിയുള്ള 22 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങൾ 2022 ഏപ്രിൽ മുതൽ മെയ് വരെയുള്ള ഘട്ടങ്ങളിൽ IMI 4.0 നടപ്പാക്കും.
ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് യജ്ഞമാണ് (Universal Immunisation Programme-UIP) ഇന്ത്യ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
UIP വഴി പ്രതിവർഷം 3 കോടിയിലധികം ഗർഭിണികൾക്കും 2.6 കോടിയിലധികം കുട്ടികൾക്കും രാജ്യം വാക്‌സിൻ പരിരക്ഷ ഉറപ്പാക്കുന്നു. കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്ന IMI 4.0 സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഈ മേഖലയിൽ ശാശ്വത നേട്ടങ്ങൾ ഉറപ്പാക്കുന്നതിന് വളരെയധികം സംഭാവനകൾ നൽകുമെന്ന് ഡോ. മാണ്ഡവ്യ അഭിപ്രായപ്പെട്ടു.
IMI 4.0 പോർട്ടൽ കേന്ദ്ര ആരോഗ്യമന്ത്രി വിർച്വലായി സമാരംഭിച്ചു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകവും ബോധവൽക്കരണ സാമഗ്രി/IEC യും, "IMI 4.0-യ്ക്കുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളും" മന്ത്രി പുറത്തിറക്കി.
രാജ്യത്താകമാനം 701 ജില്ലകളിൽ ഇന്ദ്രധനുഷ് ദൗത്യത്തിന്റെ പത്ത് ഘട്ടങ്ങൾ ഇതുവരെ പൂർത്തിയായി. 2021 ഏപ്രിൽ വരെ, ആകെ 3.86 കോടി കുട്ടികൾക്കും 96.8 ലക്ഷം ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.
***
(Release ID: 1796141)
Visitor Counter : 377