ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 168.98 കോടി കവിഞ്ഞു


കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 47 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍


രോഗമുക്തി നിരക്ക് നിലവില്‍ 95.64%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,27,952 പേര്‍ക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 13,31,648


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 11.21%

Posted On: 05 FEB 2022 9:25AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 47 ലക്ഷത്തിലധികം (47,53,081) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 168.98 കോടി (1,68,98,17,199)  പിന്നിട്ടു. 1,87,05,424  സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,97,320
രണ്ടാം ഡോസ് 98,95,501
കരുതല്‍ ഡോസ് 36,09,410

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,00,586
രണ്ടാം ഡോസ് 1,73,03,841
കരുതല്‍ ഡോസ് 45,95,770

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,88,44,872
രണ്ടാം ഡോസ്  45,80,539

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 54,40,58,916
രണ്ടാം ഡോസ് 41,40,88,065

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,08,49,691
രണ്ടാം ഡോസ് 17,35,80,375

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,52,77,682
രണ്ടാം ഡോസ്   10,81,41,859
കരുതല്‍ ഡോസ് 61,92,772

കരുതല്‍ ഡോസ്  1,43,97,952

ആകെ 1,68,98,17,199

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,30,814 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,02,47,902 ആയി.

ദേശീയ രോഗമുക്തി നിരക്ക് 95.64% ആണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,27,952 പേര്‍ക്കാണ്.  

നിലവില്‍ 13,31,648 പേരാണ് ചികിത്സയിലുള്ളത്.  നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.16 ശതമാനമാണ്.   
 
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,03,856 പരിശോധനകള്‍ നടത്തി. ആകെ 73.79 കോടിയിലേറെ (73,79,32,233) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 11.21 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.98 ശതമാനമാണ്. 
ND MRD
****



(Release ID: 1795692) Visitor Counter : 142