ധനകാര്യ മന്ത്രാലയം

പ്രത്യേക സാമ്പത്തിക മേഖലകളിലെ (സെസ്) കസ്റ്റംസ് ഭരണസംവിധാനം പൂര്‍ണ്ണമായും വിവരസാങ്കേതികവിദ്യ (ഐ.ടി) നയിക്കും



മൂലധന ചരക്കുകള്‍ക്ക് നിരക്കുകളില്‍ ഇളവും പദ്ധതി ഇറക്കുമതികള്‍ ക്രമേണ നിര്‍ത്തലാക്കുകയും 7.5%ന്റെ മിതമായ താരിഫ് നിരക്ക് ആകര്‍ഷിക്കുകയും ചെയ്യും

മേക്ക് ഇന്‍ ഇന്ത്യയേയും, ആത്മനിര്‍ഭര്‍ ഭാരതിനേയൂം പ്രോത്സാഹിപ്പിക്കുന്നതിനായി 350-ലധികം എന്‍ട്രികളെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കലില്‍ നിന്ന് നീക്കം ചെയ്യും

ആഭ്യന്തര ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഗ്രേഡഡ് ഡ്യൂട്ടി നിരക്ക് ഘടന

ചെമ്മീന്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ഇന്‍പുട്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും

കൂട്ടികലര്‍ത്താത്ത ഇന്ധനത്തിന് ലിറ്ററിന് 2 രൂപയുടെ രൂപയുടെ അധിക താരതമ്യ തിരുവ (ഡിഫറന്‍ഷ്യല്‍ ഡ്യൂട്ടി)

Posted On: 01 FEB 2022 1:06PM by PIB Thiruvananthpuram

സെസുകളിലെ കസ്റ്റംസ് ഭരണസംവിധാനം പൂര്‍ണ്ണമായും ഐ.ടി അധീഷ്ഠിതമായിരിക്കുമെന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. കസ്റ്റംസ് നാഷണല്‍ പോര്‍ട്ടല്‍ ഉയര്‍ന്ന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും അപകടസാദ്ധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനകളോടെയും പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

Indirect Tax Proposals.jpg


മൂലധന ചരക്കുകളും പദ്ധതി ഇറക്കുമതിയും

മൂലധന ചരക്കുകള്‍ക്കും പദ്ധതി ഇറക്കുമതിയ്ക്കുമുള്ള ഇളവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനും 7.5 ശതമാനം മിതമായ താരിഫ് ബാധകമാക്കാനും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിനകത്ത് നിര്‍മ്മിക്കാത്ത നൂതന യന്ത്രസാമഗ്രികള്‍ക്കുള്ള ചില ഇളവുകള്‍ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. കൂടാതെ, മൂലധന വസ്തുക്കളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌പെഷ്യലൈസ്ഡ് കാസ്റ്റിംഗുകള്‍, ബോള്‍ സ്‌ക്രൂകള്‍, ലീനിയര്‍ മോഷന്‍ ഗൈഡ് തുടങ്ങിയ ഇനങ്ങളില്‍ ഗവണ്‍മെന്റ് കുറച്ച് ഇളവുകള്‍ കൊണ്ടുവരുമെന്നും അവര്‍ പ്രഖ്യാപിച്ചു.
'' അത്യാവശ്യമായ ഇറക്കുമതിയെ വലിയതായി സ്വാധീനിക്കാത്ത ന്യായമായ നിരക്കുകള്‍ ആഭ്യന്തര വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും, മേക്ക് ഇന്‍ ഇന്ത്യയ്ക്കും പ്രേരകമാണ്'' അവര്‍ പറഞ്ഞു. ഊര്‍ജ്ജം, രാസവളങ്ങള്‍, ടെക്‌സ്‌റ്റൈല്‍ക് തുടങ്ങി വിവിധ മേഖലകളിലെ മൂലധന ചരക്കുകള്‍ക്ക് തിരുവകളില്‍ നിരവധി ഇളവുകള്‍ നല്‍കിയത് മറ്റുള്ളവയ്‌ക്കൊപ്പം ആഭ്യന്തര മൂലധന വ്യവസായത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതുപോലെ, പദ്ധതി ഇറക്കുമതി തിരുവയിലെ ഇളവുകള്‍ കല്‍ക്കരി ഖനനം, ഊര്‍ജേ്ജാല്‍പ്പാദനം തുടങ്ങിയ ചില മേഖലകളില്‍ പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് അവസരസമത്വം നഷ്ടപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.



കസ്റ്റംസ് ഇളവുകളുടെയും താരിഫ് ലഘൂകരണത്തിന്റെയും അവലോകനം

കഴിഞ്ഞ രണ്ട് ബജറ്റുകളിലായി നിരവധി കസ്റ്റംസ് തീരുവ ഇളവുകള്‍ ഗവണ്‍മെന്റ് യുക്തിസഹമാക്കിയ കാര്യം അനുസ്മരിച്ചുകൊണ്ട് വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം ക്രൗഡ് സോഴ്‌സിംഗിനൊപ്പം 350-ലധികം എന്‍ട്രികള്‍ക്കുള്ള ഇളവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്താന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നുവെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു. മറ്റുള്ളവയ്‌ക്കൊപ്പം ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ ഇളവുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ലളിതവല്‍ക്കരണ നടപടിയെന്ന നിലയില്‍, ഒന്നിലധികം അറിയിപ്പുകളിലൂടെ നിര്‍ദേശിക്കുന്നതിനുപകരം നിരവധി നിരക്കുകളുടെ ഇളവുകള്‍ കസ്റ്റംസ് താരിഫ് ഷെഡ്യൂളില്‍ തന്നെ ഉള്‍പ്പെടുത്തി വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഈ അവലോകനം പ്രത്യേകിച്ച് രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, ലോഹങ്ങള്‍ തുടങ്ങിയ മേഖലകളിലെ കസ്റ്റംസ് നിരക്കും താരിഫ് ഘടനയും ലളിതമാക്കുകയും, തര്‍ക്കങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാവുന്നതോ ഉല്‍പ്പാദിപ്പിക്കുന്നതോ ആയ ഇനങ്ങളുടെ ഇളവ് എടുത്തുകളയുന്നതും ഇടത്തട്ടിലുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് പോകുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ക്ക് തീരുവ ഇളവുനല്‍കുന്നതും മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ലക്ഷ്യത്തെ വളരെയധികം മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കസ്റ്റംസ് പരിഷ്‌കാരങ്ങള്‍ ആഭ്യന്തര ശേഷി സൃഷ്ടിക്കുന്നതിലും എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍)കള്‍ക്ക് തുല്യത നല്‍കുന്നതിലും അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിലും വ്യാപാരം സുഗമമാക്കുന്നതിലും ഗവണ്‍മെന്റിന്റെ നയപരമായ മൂന്‍കൈകളായ പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത പ്രോത്സാഹനം) പോലുള്ളവയെ സഹായിക്കുന്നവ എന്ന നിലയ്ക്ക് ഘട്ടംഘട്ടമായ ഉല്‍പ്പാദന പദ്ധതികളെ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യമേഖലകളുമായിസംയോജിപ്പിച്ചുകൊണ്ടുള്ള നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ഇലക്രേ്ടാണിക്‌സ്

ധരിക്കാവുന്നതും കേള്‍ക്കാവുന്നതുമായ ഉപകരണങ്ങള്‍, ഇലക്രേ്ടാണിക് സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിങ്ങനെ ഉയര്‍ന്ന വളര്‍ച്ചയുള്ള ഇലക്രേ്ടാണിക് വസ്തുക്കളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന് സൗകര്യമൊരുക്കുന്നതിന് ഒരു ഗ്രേഡഡ് നിരക്ക് ഘടന നല്‍കുന്നതിനായി കസ്റ്റംസ് തീരുവ നിരക്കുകളില്‍ ഇളവുകള്‍ നല്‍കുമെന്ന് ശ്രീമതി. സീതാരാമന്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗങ്ങള്‍ക്കും മൊബൈല്‍ ക്യാമറ മൊഡ്യൂളിന്റെ ക്യാമറ ലെന്‍സുകള്‍ക്കും മറ്റ് ചില ഇനങ്ങള്‍ക്കും ഡ്യൂട്ടി ഇളവുകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

രത്‌നങ്ങളും ആഭരണങ്ങളും

രത്‌നങ്ങളും ആഭരണങ്ങളും മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി വെട്ടി മിനുക്കിയ വജ്രങ്ങളുടെയും രത്‌നക്കല്ലുകളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായും സാധാരണരീതിയില്‍ വെട്ടിയ വജ്രത്തിന്റേത് പൂജ്യം ശതമാനമായും കുറയ്ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇ-കൊമേഴ്‌സ് വഴിയുള്ള ആഭരണങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിന് 2022 ജൂണോടെ ലളിതമായ നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു. കൂടാതെ, വിലകുറഞ്ഞ ഇമിറ്റേഷന്‍ ജ്വല്ലറികളുടെ (മുക്കുപണ്ടങ്ങളുടെ) ഇറക്കുമതി തടയുന്നതിന്, ഇത്തരം മുക്കുപണ്ടങ്ങളുടെ ഇറക്കുമതിയില്‍ കിലോയ്ക്ക് കുറഞ്ഞത് 400 രൂപയെങ്കിലും കസ്റ്റംസ് തീരുവ ചുമത്താനും ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു.

രാസവസ്തുക്കള്‍

ആഭ്യന്തര മൂല്യവര്‍ദ്ധന ഉയര്‍ത്തുന്നതിനായി, മെഥനോള്‍, അസറ്റിക് ആസിഡ്, പെട്രോളിയം ശുദ്ധീകരണത്തിനുള്ള ഹെവി ഫീഡ് സ്‌റ്റോക്കുകള്‍ തുടങ്ങിയ ചില നിര്‍ണായക രാസവസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നതായും അവര്‍ പ്രഖ്യാപിച്ചു. അതേസമയം ആവശ്യത്തിനുള്ള ആഭ്യന്തരശേഷി നിലനില്‍ക്കുന്ന സോഡിയം സയനൈഡിന്റെ തീരുവ വര്‍ദ്ധിിപ്പിക്കുകയും ചെയ്തു,

കയറ്റുമതി

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്, അലങ്കാരങ്ങള്‍, തൊങ്ങലുകള്‍ (ട്രിമ്മിംഗ്), ബന്ധിപ്പിക്കുന്നതിനുള്ളവ (ഫാസ്റ്റനറുകള്‍), ബട്ടണുകള്‍ എന്നിവയ്ക്കും, സിപ്പുകള്‍, ലൈനിംഗ് വസ്തുക്കള്‍, നിര്‍ദ്ദിഷ്ട തുകല്‍, ഫര്‍ണിച്ചര്‍ ഫിറ്റിംഗുകള്‍, കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയിലെ ഉത്തമവിശ്വാസമുള്ള കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ പാക്കേജിംഗ് പെട്ടികള്‍ തുടങ്ങിയ ഇനങ്ങളില്‍ ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കയറ്റുമതിപ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്മീന്‍ മത്സ്യകൃഷിക്ക് ആവശ്യമായ ചില ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധനത്തിന്റെ മിശ്രിതം

ഇന്ധനത്തിന്റെ മിശ്രണം ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണെന്നും ശ്രീമതി. സീതാരാമന്‍ പറഞ്ഞു. ഇന്ധന മിശ്രണം പ്രോത്സാഹിപ്പിക്കുന്നതിന്, 2022 ഒകേ്ടാബര്‍ 1 മുതല്‍ മിശ്രിണമില്ലാത്ത ഇന്ധനത്തിന് ലിറ്ററിന് 2. അധിക ഡിഫറന്‍ഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കാനും ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു.

ജി.എസ്.ടി(ചരക്കുസേവന നികുതി)യില്‍ പുരോഗതി

''സഹകരണ ഫെഡറലിസത്തിന്റെ ചൈതന്യം പ്രകടമാക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ സുപ്രധാന പരിഷ്‌കരണമാണ് ജി.എസ്.ടി'' എന്ന് നിരീക്ഷിച്ചുകൊണ്ട് ജി.എസ്.ടി കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും മേല്‍നോട്ടത്തിനും കീഴില്‍, വെല്ലുവിളികളെ സമര്‍ത്ഥമായും കഠിനമായും മറികടക്കാന്‍ ഭരണസംവിധാനത്തിന് കഴിഞ്ഞുവെന്ന് ശ്രീമതി. സീതാരാമന്‍ പറഞ്ഞു. സൗകര്യമൊരുക്കലും നടപ്പാക്കലും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ ഗണ്യമായി മെച്ചപ്പെട്ട അനുസരണം ഉളവാക്കിയതിന് കാരണമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതി അടയ്ക്കുക എന്നതിന് ഉത്സാഹപൂര്‍വ്വം സംഭാവന നല്‍കിയതിന് നികുതിദായകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അതിനുപുറമെ മഹാമാരിക്കിടയിലും ജി.എസ.്ടി വരുമാനം ഉജ്ജ്വലമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഒരു വിപണി-ഒരു നികുതി എന്ന ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിച്ചത് സമ്പൂര്‍ണ്ണ ഐ.ടി അധിഷ്ഠിതവും പുരോഗമനപരവുമായ ജി.എസ്.ടി ഭരണസംവിധാനത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാമെന്നും പറഞ്ഞു. അവശേഷിക്കുന്ന വെല്ലുവിളികളെ വരും വര്‍ഷത്തില്‍ നേരിടാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെന്നും അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
കോവിഡ്-19 മഹാമാരിക്കെതിരായി നടത്തിയ അസാധാരണമായ മുന്‍നിര പ്രവര്‍ത്തനത്തിന് എല്ലാ കസ്റ്റംസ് സംവിധാനങ്ങളേയും ശ്രീമതി സീതാരാമന്‍ അഭിനന്ദിച്ചു. ഉദാരവല്‍ക്കരിച്ച നടപടിക്രമങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ കൂട്ടിച്ചേര്‍ക്കലിലൂടെയും കസ്റ്റംസ് ഭരണസംവിധാനം സ്വയം പുനരുജ്ജീവിച്ചതായും മുഖമില്ലാത്ത കസ്റ്റംസ് എന്നത് പൂര്‍ണ്ണമായും സ്ഥാപിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.

ND

***



(Release ID: 1794507) Visitor Counter : 222