ധനകാര്യ മന്ത്രാലയം
അക്കാദമികള്‍, വ്യവസായം, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പുറമേ, മികച്ച അവസരങ്ങളില്‍ ഗവേഷണ-വികസനത്തിനായി ഗവണ്‍മെന്റ് സംഭാവന നല്‍കും.
Posted On:
01 FEB 2022 1:09PM by PIB Thiruvananthpuram
മികച്ച അവസരങ്ങളുടെ അപാരമായ സാധ്യതകളെ അംഗീകരിച്ചുകൊണ്ട്, കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പിന്തുണാ നയങ്ങള്‍, മൃദു നിയന്ത്രണങ്ങള്‍, ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിനുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍, ഗവേഷണ-വികസന പ്രോത്സാഹനങ്ങള്‍ എന്നിവയേക്കുറിച്ച് അവര്‍ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇവ ഗവണ്‍മെന്റിന്റെ സമീപനത്തെ നയിക്കും.
മികച്ച അവസരങ്ങളില്‍ ഗവേഷണ-വികസനത്തിന് അക്കാദമിക, വ്യവസായ, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തിന് പുറമെ ഗവണ്‍മെന്റ് വിഹിതവും നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ചു ശ്രീമതി നിര്‍മലാ സീതാരാമന്‍ എടുത്തുപറഞ്ഞു. നിര്‍മിത ബുദ്ധി, സവിശേഷ ഭൗമ സംവിധാനങ്ങള്‍, ഡ്രോണുകള്‍, അര്‍ധചാലകങ്ങള്‍, ബഹിരാകാശ സമ്പദ് വ്യവസ്ഥ, ജീനോമിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹരിതോര്‍ജ്ജം, മാലിന്യരഹിത ഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്ക് രാജ്യത്തെ സുസ്ഥിര വികസനത്തിനും ആധുനികവല്‍ക്കരണത്തിനും വലിയ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇവ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നു. കൂടാതെ രാജ്യത്തെ വ്യവസായത്തെ കൂടുതല്‍ കാര്യക്ഷമവും മത്സരപരവുമാക്കുന്നു. ധനകാര്യ മന്ത്രി വ്യക്തമാക്കി.
****
(Release ID: 1794331)
Visitor Counter : 301