ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വ്യവസായം ചെയ്യാനുള്ള അനായാസ പദ്ധതി 2.0 വിശ്വാസത്തില്‍ അധിഷ്ഠിതമായ ഭരണനിര്‍വഹണമാണ് അമൃകതകാല്‍ ലക്ഷ്യം വയ്ക്കുന്നതെന്നു ധനമന്ത്രി


അപേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി ഏകജാലക പോര്‍ട്ടല്‍ വിപുലീകരിക്കും

ഐ-ടി ബ്രിഡ്ജുകളിലൂടെ നിര്‍ദ്ദേശിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന-തല സംവിധാനങ്ങള്‍ സംയോജിപ്പിക്കും

ഭൂരേഖകള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനു പ്രത്യേകം ഭൂരേഖാ തിരിച്ചറിയല്‍ നമ്പര്‍

സമ്പൂര്‍ണ ഓണ്‍ലൈന്‍ ഇ-ബില്‍ സംവിധാനം വഴി ഗവണ്‍മെന്റ് സംഭരണം ലഘൂകരിക്കാനും ബാങ്ക് ഗ്യാരന്റിക്ക് പകരമായി ജാമ്യ ബോണ്ടുകള്‍ ഉപയോഗിക്കാനും നിര്‍ദേശം


യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍, ഗെയിമിംഗ്, കോമിക് പ്രൊമോഷന്‍ ടാസ്‌ക് ഫോഴ്സ് എന്നിവ രൂപീകരിക്കും

6 മാസത്തില്‍ താഴെ സമയത്തിനുള്ളില്‍ കോര്‍പ്പറേറ്റ് സ്വമേധയാ അവസാനിപ്പിക്കാന്‍ പുതിയ സംവിധാനം നിര്‍ദ്ദേശിക്കുന്നു

പിഎല്‍ഐ പദ്ധതി വഴി 5ജി-യ്ക്കായി ശക്തമായ ഒരു സംവിധാനം നിര്‍മ്മിക്കുന്നതിനായി ഡിസൈന്‍-അധിഷ്ഠിത നിര്‍മാണം ആരംഭിക്കും

വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിരോധ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുറക്കും

Posted On: 01 FEB 2022 1:16PM by PIB Thiruvananthpuram

വ്യവസായം ചെയ്യാനുള്ള അനായാസ പദ്ധതി 2.0 വിശ്വാസത്തില്‍ അധിഷ്ഠിതമായ ഭരണനിര്‍വഹണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റ്ില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
മൂലധനത്തിന്റെയും മാനവ വിഭവശേഷിയുടെയും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ ശ്രമമാണിതെന്നും ഗവണ്‍മെന്റ് വിശ്വാസത്തിലധിഷ്ഠിതമായ ഭരണം എന്ന ആശയം പിന്തുടരുമെന്നും ധനമന്ത്രി പറഞ്ഞു.

 


 

ഐശ്വര്യ കാലം ( അമൃതകാല്‍ ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നു വിശാല അവലോകനം നല്‍കിക്കൊണ്ട്, സംസ്ഥാനങ്ങളുടെ സജീവമായ ഇടപെടല്‍, കൈകൊണ്ടു ചെയ്തിരുന്ന പ്രക്രിയകളുടെയും ഇടപെടലുകളുടെയും ഡിജിറ്റല്‍വല്‍കരണം, ഐടി ബ്രിഡ്ജുകളിലൂടെ കേന്ദ്ര-സംസ്ഥാന തലത്തിലുള്ള സംവിധാനങ്ങളുടെ സംയോജനം, എല്ലാ പൗര കേന്ദ്രീകൃത സേവനങ്ങള്‍ക്കും ഒറ്റ സ്ഥലം എന്നിവയാല്‍ ഈ പുതിയ ഘട്ടത്തെ നയിക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു. പൗരന്മാരുടെയും വ്യവാസങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ താഴേത്തട്ടിലെ ആഘാതം വിലയിരുത്തലും പ്രോത്സാഹിപ്പിക്കപ്പെടും.

'ഗവണ്‍മെന്റ് ഇടപെടല്‍ കുറവും പരമാവധി ഭരഹണനിര്‍വഹണവും എന്നതി സമീപനം നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റിന്റെ ശക്തമായ പ്രതിബദ്ധതയുടെ ഫലമായി, സമീപ വര്‍ഷങ്ങളില്‍ 25,000-ലധികം നിയമങ്ങള്‍ കുറയ്ക്കുകയും 1,486 കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്തുവെന്ന് ധനമന്ത്രി പ്രസ്താവിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) പോലുള്ള നടപടികള്‍ക്കൊപ്പം പൊതുജനങ്ങളിലുള്ള ഗവണ്‍മെന്റിന്റെ വിശ്വാസത്തിന്റെ ഫലമാണിതെന്ന് അവര്‍ പറഞ്ഞു.

- ഹരിത അനുമതികള്‍

അപേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി ഏകജാലക പോര്‍ട്ടലായ പരിവേഷിന്റെ വ്യാപ്തി വിപുലീകരിക്കാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. യൂണിറ്റുകളുടെ സ്ഥാനം അടിസ്ഥാനമാക്കി, നിര്‍ദ്ദിഷ്ട അംഗീകാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഒരൊറ്റ ഫോമിലൂടെ നാല് അംഗീകാരങ്ങള്‍ക്കുമുള്ള അപേക്ഷയും കേന്ദ്രീകൃത പ്രോസസ്സിംഗ് സെന്റര്‍-ഗ്രീന്‍ (സിപിസി- ഗ്രീന്‍) വഴിയുള്ള പ്രക്രിയയയും ഇത് എളുപ്പമാക്കും. എല്ലാ ഹരിത അനുമതികള്‍ക്കുമായി 2018-ല്‍ തുടങ്ങിയതാണ് ഈ പോര്‍ട്ടല്‍. അംഗീകാരങ്ങള്‍ക്ക് ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു.

- ഭൂരേഖാ മാനേജ്‌മെന്റ്

ഭൂവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം അനിവാര്യമായതിനാല്‍ ഭൂരേഖകളുടെ ഐടി അധിഷ്ഠിത പ്രവൃത്തികള്‍ സുഗമമാക്കുന്നതിന് സവിശേഷ ഭൂരേഖാ തിരിച്ചറിയല്‍ നമ്പര്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍ദ്ദേശിച്ചു. എട്ടാ പട്ടികയിലുള്ള ഭാഷകളിലെ ഭൂരേഖകള്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

- ഗവണ്‍മെന്റ് സംഭരണം

സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും പണമിടപാടുകളിലെ കാലതാമസം കുറയ്ക്കുന്നതിനുമുള്ള ഒരു തുടര്‍ നടപടിയെന്ന നിലയില്‍, എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും അവരുടെ സംഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി സമ്പൂര്‍ണ്ണ കടലാസ് രഹിതവും സമ്പൂര്‍ണ ഓണ്‍ലൈനുമായ ഇ-ബില്‍ സംവിധാനം ആരംഭിക്കാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. ഡിജിറ്റലായി ഒപ്പിട്ട ബില്ലുകളും അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും എവിടെനിന്നും അവരുടെ അപേക്ഷയുടെ സ്ഥിതി അറിയാനും ഈ സംവിധാനം വിതരണക്കാരെയും കരാറുകാരെയും സഹായിക്കും.

വിതരണക്കാര്‍ക്കും കരാരുകാര്‍ക്കും പരോക്ഷ ചിലവ് കുറയ്ക്കുന്നതിന്, ബാങ്ക് ഗ്യാരണ്ടിക്ക് പകരമായി ജാമ്യ ബോണ്ടുകളുടെ ഉപയോഗം ഗവണ്‍മെന്റ് സംഭരണത്തില്‍ നടപ്പാമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വര്‍ണ്ണ ഇറക്കുമതി പോലുള്ളതിലും ഇത് ഉപയോഗപ്രദമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ജാമ്യ ബോണ്ടുകള്‍ നല്‍കുന്നതിനുള്ള ചട്ടക്കൂട് ഐആര്‍ഡിഎഐ നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമങ്ങള്‍ അടുത്തിടെ നവീകരിച്ചു. സങ്കീര്‍ണ്ണമായ ടെന്‍ഡറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ചെലവ് കൂടാതെ സുതാര്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉപയോഗിക്കാന്‍ ആധുനിക നിയമങ്ങള്‍ അനുവദിക്കുന്നു. നിലവിലെ ബില്ലുകളുടെ 75 ശതമാനം നിര്‍ബന്ധമായും 10 ദിവസത്തിനകം അടയ്ക്കുന്നതിനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും വ്യവസ്ഥകള്‍ ചെയ്തിട്ടുണ്ട്.

- എവിജിസി പ്രമോഷന്‍ ടാസ്‌ക് ഫോഴ്‌സ്

യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനും വിപണികളുടെ ആഭ്യന്തര ശേഷി വര്‍ധിപ്പിക്കുന്നതിനുമായി ഈ മേഖലയുടെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ഒരു ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍, ഗെയിമിംഗ്, കോമിക് (എവിജിസി) പ്രൊമോഷന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്ന് സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ആഗോള ഡിമാന്‍ഡും.

-കമ്പനികളുടെ വിനിയോഗം എളുപ്പമാക്കല്‍

നിലവില്‍ ആവശ്യമായ 2 വര്‍ഷത്തില്‍ നിന്ന് 6 മാസത്തില്‍ താഴെയായി കമ്പനികളുടെ സ്വമേധയാ വിനിയോഗം സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി സി-പേസ് (സെന്റര്‍ ഫോര്‍ പ്രോസസ്സിംഗ് ആക്സിലറേറ്റഡ് കോര്‍പ്പറേറ്റ് എക്സിറ്റ്)സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പുതിയ കമ്പനികളുടെ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുന്നതിന് നിരവധി ഐടി അധിഷ്ഠിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു.

- 5ജി ഉല്‍പാദനവുമായി ബന്ധിപ്പിച്ച ആനുകൂല്യ പദ്ധതി (പിഎല്‍ഐ)

വ്യവസായ നടത്തിപ്പ് എളുപ്പമാക്കുന്നതിന്റെ ഭാഗമായി, ഉല്‍പാദനവുമായി ബന്ധിപ്പിച്ച ആനുകൂല്യ പദ്ധതിയെ അടിസ്ഥാനമാക്കി ശക്തമായ ഒരു വ്യവസ്ഥ നിര്‍മ്മിക്കും. ഇതിന് രൂപകല്‍പന അധിഷ്ഠിതഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള ഒരു പദ്ധതിയും ശ്രീമതി സീതാരാമന്‍ നിര്‍ദ്ദേശിച്ചു.

- പ്രതിരോധത്തില്‍ ആത്മനിര്‍ഭരത

പ്രതിരോധ ഗവേഷണ-വികസനത്തിനായി ബജറ്റിന്റെ 25 ശതമാനം വകയിരുത്തി, വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക മേഖലയ്ക്കും വേണ്ടി പ്രതിരോധ ഗവേഷണ-വികസന മേഖല തുറന്നുകൊടുക്കുമെന്ന് ധനമന്ത്രി നിര്‍ദ്ദേശിച്ചു. പ്രത്യേകോദ്ദേശ കമ്പനി (എസ്പിവി) മാതൃകയില്‍ ഡിആര്‍ഡിഒയുമായും മറ്റ് സംഘടനകളുമായും സഹകരിച്ച് സൈനിക ഉപകരണങ്ങളുടെയും രൂപകല്‍പ്പനയും വികസനവും ഏറ്റെടുക്കാന്‍ സ്വകാര്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിശാലമായ പരിശോധനയ്ക്കും അനുമതി രേഖാ ആവശ്യകതകള്‍ക്കും വേണ്ടി ഒരു സ്വതന്ത്ര നോഡല്‍ ഏകീകൃത സമിതി രൂപീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ND

****


(Release ID: 1794239) Visitor Counter : 295